വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഡോട്മുണ്ടിനെ ഞെട്ടിച്ച് ഹൊഫെന്‍ഹെയിം; അകലം കുറച്ച് ബയേണ്‍... പിഎസ്ജിക്ക് ജയം

മ്യൂണിക്ക്/പാരിസ്: ജര്‍മന്‍ ലീഗില്‍ ആറ് ഗോളുകള്‍ പിറന്ന ബൊറൂസ്യ ഡോട്മുണ്ട്-ഹൊഫെന്‍ഹെയിം ത്രില്ലര്‍ 3-3ന് സമനിലയില്‍ കലാശിച്ചു. കളിയുടെ 75ാം മിനിറ്റ് വരെ സ്വന്തം കാണികള്‍ക്കു മുന്നില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് മുന്നിലായിരുന്നു ഡോട്മുണ്ട്. എന്നാല്‍, 12 മിനിറ്റുകള്‍ക്കിടെ മൂന്ന് തവണ ഡോട്മുണ്ട് ഗോള്‍വല കുലുക്കി ഹൊഫെന്‍ഹെയിം ആതിഥയരെ ഞെട്ടിക്കുകയായിരുന്നു. ഇസ്ഹാഖ് ബെല്‍ഫോഡിലുടെ ഇരട്ട ഗോളാണ് ഹൊഫെന്‍ഹെയിമിന് ത്രസിപ്പിക്കുന്ന സമനില നേടിക്കൊടുത്തത്.

dortmund

സമനില വഴങ്ങിയതോടെ ഡോട്മുണ്ടിന് നിലവിലെ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിനു മേല്‍ ഉണ്ടായിരുന്ന ഏഴ് പോയിന്റിന്റെ ലീഡ് അഞ്ചായി കുറഞ്ഞു. 21ാം റൗണ്ട് മല്‍സരത്തില്‍ ബയേണ്‍ 3-1ന് ഷാല്‍ക്കെയെ പരാജയപ്പെടുത്തിയിരുന്നു. ലീഗില്‍ തലപ്പത്തുള്ള ഡോട്മുണ്ടിന് 50 ഉം ബയേണിന് 45 ഉം പോയിന്റാണുള്ളത്.

അനുകരണം ഇഷ്ടമല്ല, പക്ഷെ കോലിയെ ആരും അനുകരിച്ചുപോവും!! തുറന്നുപറഞ്ഞ് ഇംഗ്ലീഷ് താരംഅനുകരണം ഇഷ്ടമല്ല, പക്ഷെ കോലിയെ ആരും അനുകരിച്ചുപോവും!! തുറന്നുപറഞ്ഞ് ഇംഗ്ലീഷ് താരം

അതേസമയം, ഫ്രഞ്ച് ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ പിഎസ്ജി കുതിപ്പ് തുടരുകയാണ്. 22ാം റൗണ്ട് മല്‍സരത്തില്‍ ബോര്‍ഡക്‌സിനെ എതിരില്ലാത്ത ഒരു ഗോളിന് പിഎസ്ജി മറികടക്കുകയായിരുന്നു. 42ാം മിനിറ്റില്‍ പെനാല്‍റ്റി കിക്കിലൂടെ എഡിന്‍സന്‍ കവാനിയാണ് പിഎസ്ജിയുടെ വിജയഗോള്‍ നേടിയത്. ജയത്തോടെ ലീഗിലെ രണ്ടാം സ്ഥാനക്കാരായ ലില്ലെയുമായുള്ള പോയിന്റ് അകലം 13 ആക്കി ഉയര്‍ത്താനും തലപ്പത്തുള്ള പിഎസ്ജിക്കായി.

Story first published: Sunday, February 10, 2019, 13:07 [IST]
Other articles published on Feb 10, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X