Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജര്‍മനിയില്‍ കുതിപ്പ് തുടര്‍ന്ന് ഡോട്മുണ്ട്; സ്‌പെയിനില്‍ അത്‌ലറ്റികോ ബാഴ്‌സയ്ക്കരികെ

മ്യൂണിക്ക്/മാഡ്രിഡ്/റോം/പാരിസ്: ജര്‍മന്‍ ലീഗില്‍ മുന്‍ ചാംപ്യന്‍മാരായ ബൊറൂസ്യ ഡോട്മുണ്ട് വിജയക്കുതിപ്പ് തുടരുന്നു. 19ാം റൗണ്ട് മല്‍സരത്തില്‍ ഡോട്മുണ്ട് 5-1ന് ഹാനോവറിനെ തരിപ്പണമാക്കി. അച്ച്‌റാഫ് ഹക്കീമി, മാര്‍കോ റ്യൂസ്, മാരിയോ ഗോട്‌സെ, റാഫേല്‍ ഗ്വരെയ്‌റോ, അക്ഷല്‍ വിറ്റ്‌സെല്‍ എന്നിവര്‍ ഡോട്മുണ്ടിനായി വലക്കുലുക്കി. വിജയത്തോടെ നിലവിലെ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്കുമായുള്ള പോയിന്റ് വ്യത്യാസം ഒമ്പതാക്കി ഉയര്‍ത്താനും ലീഗിലെ ഒന്നാം സ്ഥാനക്കാരായ ഡോട്മുണ്ടിന് കഴിഞ്ഞു.

dortmund

സ്പാനിഷ് ലീഗിലെ 21ാം റൗണ്ട് മല്‍സരത്തില്‍ മുന്‍ ജേതാക്കളായ അത്‌ലറ്റികോ മാഡ്രിഡ് 2-0ന് ഗെറ്റാഫെയെ പരാജയപ്പെടുത്തി. ആന്റോണിയോ ഗ്രീസ്മാന്‍, സൗള്‍ എന്നിവരാണ് അത്‌ലറ്റികോയ്ക്കു വേണ്ടി വലചലിപ്പിച്ചത്. വിജയത്തോടെ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ബാഴ്‌സലോണയുമായുള്ള പോയിന്റ് അകലം രണ്ടാക്കി കുറയ്ക്കാനും അത്‌ലറ്റികോയ്ക്കായി. ലീഗിലെ മറ്റു മല്‍സരങ്ങളില്‍ സെവിയ്യ 5-0ന് ലെവന്റെയെയും വലന്‍സിയ 3-0ന് വിയ്യാറയലിനെയും തകര്‍ത്തു. ഇറ്റാലിയന്‍ ലീഗില്‍ എസി മിലാനും നാപ്പോളിയും തമ്മിലുള്ള മല്‍സരം ഗോള്‍രഹിതമായി പിരിഞ്ഞപ്പോള്‍ സാസുവോലോ 3-0ന് കാഗ്ലിയാരിയെയും സംഡോറിയ 4-0ന് ഉഡിനെസിനെയും തോല്‍പ്പിച്ചു. ഫ്രഞ്ച് ലീഗില്‍ മൊണാക്കോയെ 0-2ന് ഡിജോണ്‍ പരാജയപ്പെടുത്തി.

Story first published: Sunday, January 27, 2019, 17:29 [IST]
Other articles published on Jan 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+