Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രമുഖ ജര്‍മന്‍ ടീമിനു നേരെ ആക്രമണം!! സൂപ്പര്‍ താരങ്ങള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! വീഡിയോ

ബെര്‍ലിന്‍: ജര്‍മന്‍ ലീഗിലെ മുന്‍നിര ക്ലബ്ബായ ബൊറൂസ്യ ഡോട്മുണ്ട് ടീമിനു നേരെ ആക്രമണം. യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ മല്‍സരത്തില്‍ കളിക്കാന്‍ പുറപ്പെട്ട ഡോട്മുണ്ട് ടീമിന്റെ ബസിനു സമീപം പൊട്ടിത്തെറി യുണ്ടാവുകയായിരുന്നു. തുടരെ മൂന്നു പൊട്ടിത്തെറിയുണ്ടായതായി പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

1

ആക്രമണത്തില്‍ ബസ്സിലുണ്ടായിരുന്ന കളിക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ടീമിലെ സ്പാനിഷ് താരമായ മാര്‍ക്ക് ബാത്രയ്ക്ക് പരിക്കേറ്റിട്ടുണ്ട്. പൊട്ടിത്തെറിയില്‍ ബസ്സിന്റെ ചില്ല് തകര്‍ന്നപ്പോള്‍ അതു കൈയല്‍ തട്ടി ബാത്രയ്ക്കു പരിക്കേല്‍ക്കുകയായിരുന്നു. താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

2

ഫ്രഞ്ച് ക്ലബ്ബായ മൊണാക്കോയ്‌ക്കെതിരായ ചാംപ്യന്‍സ് ലീഗിന്റെ ആദ്യപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിക്കാന്‍ യാത്ര തിരിക്കവെയാണ് ഡോട്മുണ്ട് ടീം ആക്രമിക്കപ്പെട്ടത്. ടീം സഞ്ചരിച്ച ഹോട്ടലില്‍ നിന്നു സ്‌റ്റേഡിയത്തിലേക്കു പോകുമ്പോഴായിരുന്നു ഈ ആക്രമണം. ജര്‍മന്‍ സമയം രാത്രി ഏഴു മണിക്കു ശേഷമായിരുന്നു സംഭവം. ചൊച്ചാഴ്ച രാത്രി നടക്കേണ്ടിയിരുന്ന മല്‍സരം ആക്രമണത്തെ തുടര്‍ന്ന് ബുധനാഴ്ച രാത്രിയിലേക്കു മാറ്റിയിട്ടുണ്ട്.

Story first published: Wednesday, April 12, 2017, 8:32 [IST]
Other articles published on Apr 12, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+