Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബയേണിന് സമനില; ഒന്നാംസ്ഥാനം തിരിച്ചുപിടിച്ച് ഡോട്മുണ്ട്, രക്ഷകനായി അല്‍കാസര്‍... കുതിച്ച് യുവന്റസ്

മ്യൂണിക്ക്/റോം: ജര്‍മന്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പോര് കനക്കുന്നു. 27ാം റൗണ്ട് മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക് സമനില കുരുക്ക് നേരിട്ടപ്പോള്‍ അവസരം മുതലെടുത്ത് മുന്‍ ജേതാക്കളായ ബൊറൂസ്യ ഡോട്മുണ്ട് ലീഗിലെ ഒന്നാം സ്ഥാനം വീണ്ടും തിരിച്ചുപിടിച്ചു. 27ാം റൗണ്ടിലെ എവേ മല്‍സരത്തില്‍ ഫ്രീബര്‍ഗാണ് 1-1ന് ബയേണിനെ പിടിച്ചുകെട്ടിയത്. മൂന്നാം മിനിറ്റില്‍ ലുകാസ് ഹോളറിലൂടെ ഫ്രീബര്‍ഗ് ആദ്യം ഗോള്‍ നേടിയെങ്കിലും 22ാം മിനിറ്റില്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയിലൂടെ ബയേണ്‍ സമനില പിടിക്കുകയായിരുന്നു.

ഫ്രീബര്‍ഗിനോട് സമനില വഴങ്ങിയതോടെ ബയേണിന്റെ ലീഗിലെ ഒന്നാം സ്ഥാനവും നഷ്ടമായി. 27ാം റൗണ്ട് മല്‍സരത്തില്‍ ബദ്ധവൈരികളായ ഡോട്മുണ്ട് വിജയക്കൊടി നാട്ടിയതാണ് ബയേണിന് തിരിച്ചടിയായത്. ഹോംഗ്രൗണ്ടില്‍ ഡോട്മുണ്ട് 2-0ന് വോള്‍ഫ്‌സ്ബര്‍ഗിനെ പരാജയപ്പെടുത്തുകയായിരുന്നു. ഇതോടെ ദിവസങ്ങള്‍ക്കു മുമ്പ് ബയേണ്‍ കൈക്കലാക്കിയ ലീഗിലെ ഒന്നാം സ്ഥാനം ഡോട്മുണ്ട് വീണ്ടും തിരിച്ചു പിടിക്കുകയായിരുന്നു. കളിയുടെ അവസാന മിനിറ്റിലും ഇഞ്ചുറി ടൈമിലും ഗോള്‍ നേടി പാകോ അല്‍കാസറാണ് ഡോട്മുണ്ടിന്റെ രക്ഷകനായത്. 27 മല്‍സരങ്ങളില്‍ നിന്ന് 63 പോയിന്റോടെയാണ് ഡോട്മുണ്ട് ലീഗില്‍ ഒന്നാംസ്ഥാനത്തെത്തിയത്. ഇത്രയും മല്‍സരങ്ങളില്‍ നിന്ന് 61 പോയിന്റാണ് ബയേണിനുള്ളത്.

football

എന്നാല്‍, സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അഭാവത്തില്‍ കളത്തിലിറങ്ങിയ ഇറ്റാലിയന്‍ ലീഗ് ചാംപ്യന്‍മാരായ യുവന്റസ് 1-0ന് എംപോളിയെ തോല്‍പ്പിച്ചു. യുവതാരം മോയ്‌സ് കീനാണ് 29ാം റൗണ്ട് മല്‍സരത്തില്‍ യുവന്റസിന് വിജയം നേടിക്കൊടുത്തത്. 72ാം മിനിറ്റിലായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം. 29 മല്‍സരങ്ങളില്‍ നിന്ന് 78 പോയിന്റുമായി ലീഗില്‍ ബഹുദൂരം മുന്നിലാണ് ഒന്നാം സ്ഥാനക്കാരായ യുവന്റസ്. 28 മല്‍സരങ്ങളില്‍ നിന്ന് 60 പോയിന്റുമായി നാപ്പോളിയാണ് ലീഗില്‍ രണ്ടാം സ്ഥാനത്ത്.

Story first published: Monday, April 1, 2019, 8:39 [IST]
Other articles published on Apr 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+