Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റൊണാള്‍ഡോ പ്രസിഡന്റാകാന്‍ പോര്‍ച്ചുഗല്‍ അമേരിക്കയല്ല; നാണംകെട്ട് ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബ്രേക്കിംഗ് ന്യൂസുകളിലെ താരമാണ്. ഇദ്ദേഹത്തിന്റെ ട്വിറ്റര്‍ ന്യൂസ് എന്തിനെക്കുറിച്ച് ആകുമെന്ന് ഉറപ്പില്ലാത്തതിനാല്‍ ഔദ്യോഗിക വിവരങ്ങള്‍ പലപ്പോഴും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ പ്രസിഡന്റിന് കൈമാറുന്നില്ലെന്നാണ് പറയപ്പെടുന്നത്. എന്തായാലും ഓവല്‍ ഓഫീസില്‍ സന്ദര്‍ശനത്തിന് എത്തിയ പോര്‍ച്ചുഗല്‍ പ്രസിഡന്റ് മാര്‍സെലോ റെബെലോ ഡി സൂസയോട് ഒരു തമാശ പൊട്ടിക്കാന്‍ ശ്രമിച്ച ട്രംപ് തിരിച്ചടി ഏറ്റുവാങ്ങിയതാണ് വാര്‍ത്തകളിലെ തലക്കെട്ട്.

cristianoronaldo

ഫുട്‌ബോള്‍ ലോകകപ്പ് നടക്കുകയാണല്ലോ എന്ന് കരുതിയാകണം ഇതുമായി ബന്ധപ്പെട്ട ഒരു തമാശയ്ക്ക് ട്രംപ് ശ്രമിച്ചത്. പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രാഷ്ട്രീയത്തില്‍ ഇറങ്ങി റെബെലോ ഡി സൂസയ്ക്ക് എതിരാളിയായി മാറുമോയെന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റിന്റെ അന്വേഷണം. എന്നാല്‍ ഇതിന് പോര്‍ച്ചുഗല്‍ പ്രസിഡന്റ് നല്‍കിയ മറുപടി കേട്ടതോടെ വെറുതെ ഒരു തമാശ പാഴാക്കിയെന്ന് ഉറപ്പായും ട്രംപ് മനസ്സില്‍ വിചാരിച്ച് കാണും.

പ്രസിഡന്റ് പദവിയില്‍ ഇരുന്ന് എടുക്കുന്ന തീരുമാനങ്ങളെ ഇതുവരെ തുരത്തിയ യുഎസ് സുപ്രീംകോടതിയില്‍ നിന്നും ജസ്റ്റിസ് ആന്റണി കെന്നഡി റിട്ടയര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ തങ്ങളുടെ നാട്ടില്‍ നിന്നും എത്തിച്ച വൈന്‍ അടിച്ചാണ് നിങ്ങളുടെ മുന്‍ഗാമികള്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതെന്ന് റെബെലോ ഡി സൂസ ഓര്‍മ്മിപ്പിച്ചു. റഷ്യന്‍ സന്ദര്‍ശനത്തിന് ഒരുങ്ങുന്ന ട്രംപ് ലോകകപ്പ് കാണുകയാണെങ്കില്‍ തങ്ങളുടെ ടീം കളത്തിലുണ്ടെന്നും പോര്‍ച്ചുഗല്‍ നേതാവ് പറഞ്ഞു. ഈ സമയത്താണ് റൊണാള്‍ഡോ രാഷ്ട്രീയത്തില്‍ ഇറങ്ങി പ്രസിഡന്റ് ആകാന്‍ താങ്കള്‍ക്കെതിരെ മത്സരിക്കുമോയെന്ന്് ട്രംപ് ചോദിച്ചത്.

എന്നാല്‍ പോര്‍ച്ചുഗല്‍ പ്രസിഡന്റ് റെബെലോ ഡി സൂസയുടെ മറുപടി ട്രംപിന്റെ വായടപ്പിച്ചു. 'താങ്കള്‍ക്ക് ഒരു കാര്യം അറിയാമോ, പോര്‍ച്ചുഗല്‍ നിങ്ങളുടെ യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് അല്ല', എന്ന മറുപടിയില്‍ മുന്‍ നിയമ പ്രൊഫസര്‍ കൂടിയായ നേതാവ് എല്ലാം ഉള്‍പ്പെടുത്തിയിരുന്നു.

Story first published: Thursday, June 28, 2018, 17:26 [IST]
Other articles published on Jun 28, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+