Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രായം 23, ഒരു സീസണില്‍ ലോകകപ്പടക്കം 4 കിരീടം! അപൂര്‍വ്വ റെക്കോഡുള്ള ഫുട്‌ബോളര്‍ ആര്?

ആധുനിക ഫുട്‌ബോളിലെ രാജാക്കന്മാരായ ലയണല്‍ മെസിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയുമെല്ലാം പടിയിറങ്ങാന്‍ ഒരുങ്ങുകയാണ്. ഇനി അധികനാള്‍ ഇരുവര്‍ക്കും ആരാധകരെ വിസ്മയിപ്പിച്ച് മുന്നോട്ട് പോകാനുള്ള ബാല്യം ശേഷിക്കുന്നില്ല. അടുത്ത ഇതിഹാസങ്ങളാവാന്‍ ചില യുവതാരങ്ങള്‍ വളര്‍ന്നുവരുന്നുണ്ട്. അതില്‍ എടുത്തു പറയേണ്ടത് ഫ്രാന്‍സിന്റെ കെയ്‌ലിയന്‍ എംബാപ്പെയാണ്. പ്രതിഭകൊണ്ട് ഇതിനോടകം എല്ലാവരുടേയും ശ്രദ്ധ നേടിയെടുക്കാന്‍ എംബാപ്പെക്കായി.

ഇതിനോടകം പല റെക്കോഡുകളും എംബാപ്പെ സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഒരു സീസണില്‍ത്തന്നെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, എഫ് എ കപ്പ്, ചാമ്പ്യന്‍സ് ലീഗ്, ലോകകപ്പ് എന്നിവയെല്ലാം നേടിയ ഫുട്‌ബോള്‍ താരം ആരാണെന്ന് അറിയാമോ?. ഈ നേട്ടം ലയണല്‍ മെസി, ക്രിസ്റ്റിയാനോ റൊണാള്‍ഡോ, കെയ്‌ലിയന്‍ എംബാപ്പെ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്കാര്‍ക്കുമില്ല. ലോക ഫുട്‌ബോളില്‍ ഈ നേട്ടം സ്വന്തമാക്കിയ ഏക താരം ജുലിയന്‍ അല്‍വാരസാണ്.

അര്‍ജന്റീനയുടെ 23കാരനായ താരം ആദ്യ ശ്രമത്തില്‍ത്തന്നെ ഈ കിരീടങ്ങളുടെയെല്ലാം ഭാഗമായെന്നതാണ് എടുത്തു പറയേണ്ടത്. അര്‍ജന്റീനയുടെ അടുത്ത സൂപ്പര്‍ താരമായി വളര്‍ന്നുവരുന്ന കളിക്കാരനാണ് ജുലിയന്‍ അല്‍വാരസ്. ഫോര്‍വേഡായ താരം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പമാണ്. 2022-23ലെ പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റി നേടുമ്പോള്‍ ജുലിയന്‍ അല്‍വാരസ് ടീമിന്റെ ഭാഗമായുണ്ടായിരുന്നു.

ഇതേ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റി എഫ് എ കപ്പ് നേടിയപ്പോഴും ഇതിന്റെ ഭാഗമായി ജുലിയന്‍ അല്‍വാരസ് ഉണ്ടായിരുന്നു. ഇതേ സീസണില്‍ യൂറോപ്യന്‍ കരുത്തരെ തീരുമാനിക്കുന്ന യുവേഫ ചാമ്പ്യന്‍സ് ട്രോഫിയിലും മാഞ്ചസ്റ്റര്‍ സിറ്റി കപ്പ് നേടി. അപ്പോഴും ജുലിയന്‍ ടീമിന്റെ നിര്‍ണ്ണായക താരമായുണ്ട്. 2023ലെ യുവേഫ സൂപ്പര്‍ കപ്പും മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം ജുലിയന്‍ അല്‍വാരസ് നേടി.

julian alvarez

അര്‍ജന്റീന അണ്ടര്‍ 23 ടീമിന്റെ ഭാഗമായിരുന്ന ജുലിയന്‍ 2022ല്‍ ഫുട്‌ബോള്‍ ലോകകപ്പ് കിരീടം നേടിയ അര്‍ജന്റീന ടീമിന്റെയും ഭാഗമായിരുന്നു. ഇത്രയും ചെറിയ പ്രായത്തില്‍ വിശ്വകിരീടത്തിന്റെ ഭാഗമാവാന്‍ ജുലിയന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.

2021ല്‍ അര്‍ജന്റീനക്കൊപ്പം കോപ്പാ അമേരിക്കയും 2022ല്‍ യുവേഫ കപ്പ് ഓഫ് ചാമ്പ്യന്‍സ് കിരീടവും നേടിയിട്ടുണ്ട്. റിവര്‍ പ്ലേറ്റിലൂടെയാണ് താരം ക്ലബ്ബ് ഫുട്‌ബോള്‍ കരിയര്‍ ആരംഭിക്കുന്നത്.

2018-2022വരെ റിവര്‍പ്ലേറ്റില്‍ത്തന്നെ തുടര്‍ന്ന താരം 74 മത്സരത്തില്‍ നിന്ന് 34 ഗോളുകള്‍ നേടി. 2022ല്‍ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കെത്തിയ ശേഷം നാല് ക്ലബ്ബ് കിരീടങ്ങളുടെ ഭാഗമാവാന്‍ യുവതാരത്തിനായി. മാഞ്ചസ്റ്റര്‍ സിറ്റിക്കായി 44 മത്സരത്തില്‍ നിന്ന് 13 ഗോളാണ് ജുലിയന്‍ നേടിയത്.

അര്‍ജന്റീന അണ്ടര്‍ 20 ടീമിനായി 15 മത്സരത്തില്‍ നിന്ന് 2 ഗോളും അണ്ടര്‍ 23 ടീമിനായി 7 മത്സരത്തില്‍ നിന്ന് 1 ഗോളും സീനിയര്‍ ടീമിനായി 28 മത്സരത്തില്‍ നിന്ന് 7 ഗോളും ജുലിയന്‍ നേടിയിട്ടുണ്ട്.

ഇനിയും നിരവധി നേട്ടങ്ങള്‍ ഭാവിയില്‍ സ്വന്തമാക്കാന്‍ കഴിവുള്ളവനാണ് ജുലിയന്‍. പ്രായം 23 മാത്രമായതിനാല്‍ കരിയറില്‍ ഇനിയും നിരവധി അവസരം താരത്തിന് മുന്നിലുണ്ട്. അടുത്ത ലോകകപ്പാകുമ്പോഴേക്കും അര്‍ജന്റീനയുടെ ഏറ്റവും വിശ്വസ്തനായ താരമായി ജുലിയന്‍ മാറാന്‍ സാധ്യത കൂടുതലാണ്. മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പവും വലിയ കരിയര്‍ സൃഷ്ടിക്കാന്‍ ജുലിയന് സാധിച്ചേക്കും.

അടുത്ത ഇതിഹാസമെന്ന പട്ടികയിലേക്ക് കെയ്‌ലിയന്‍ എംബാപ്പെക്കൊപ്പം ജുലിയനും എത്താന്‍ സാധ്യത കൂടുതലാണ്. പ്രതിഭയാണെങ്കിലും ഫിറ്റ്‌നസ് അനുവദിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പരിക്ക് തളര്‍ത്താത്ത പക്ഷം ജുലിയന്‍ അടുത്ത സൂപ്പര്‍ താരമാവാന്‍ സാധ്യത കൂടുതലാണ്.

Story first published: Thursday, December 14, 2023, 7:58 [IST]
Other articles published on Dec 14, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+