Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൗമാര ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ കനത്ത തോല്‍വി... കാരണം ഇതാണ്, ബ്രസീല്‍ തന്നെ പറയുന്നു

കൊല്‍ക്കത്ത: കിരീട ഫേവറിറ്റുകളായെത്തി സെമിയില്‍ കാലിടറി വീണതിന്റെ ഞെട്ടലിലാണ് ഫുട്‌ബോള്‍ രാജാക്കന്‍മാരായ ബ്രസീല്‍. അണ്ടര്‍ 17 ഫിഫ ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനല്‍ കാണാതെ മഞ്ഞപ്പട പുറത്തായിരുന്നു. ബുധനാഴ്ച വൈകീട്ട് നടന്ന ആദ്യ സെമിയില്‍ ഇംഗ്ലണ്ടിനോട് ബ്രസീല്‍ 1-3നു തകര്‍ന്നടിയുകയായിരുന്നു. കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ റിഹാന്‍ ബ്രൂസ്റ്ററുടെ ഹാട്രിക്കാണ് ബ്രസീലിനെ തകര്‍ത്തത്. ഇംഗ്ലണ്ടിന്റെ കന്നി ഫൈനല്‍ പ്രവേശനം കൂടിയാണിത്.

1

ഫിനിഷിങില്‍ അലസത കാണിച്ചതാണ് ഇംഗ്ലണ്ടിനെതിരേ ബ്രസീലിന്റെ തോല്‍വിക്കു കാരണമെന്ന് സ്റ്റാര്‍ സ്‌ട്രൈക്കര്‍ പൗലിഞ്ഞോ പറഞ്ഞു. നേരത്തേ മറ്റൊരു താരമായ അലനും ഇക്കാര്യം പറഞ്ഞിരുന്നു. മികച്ച പ്രകടനമാണ് സെമി ഫൈനലില്‍ ബ്രസീല്‍ കാഴ്ചവച്ചത്. എന്നാല്‍ ഗോള്‍ നേടാന്‍ ലഭിച്ച അവസരങ്ങളെല്ലാം ഞങ്ങള്‍ പാഴാക്കി. ഇംഗ്ലണ്ടാവട്ടെ ലഭിച്ച അവസരങ്ങള്‍ മുതലെടുക്കുകയും ചെയ്തു. ഇതാണ് മല്‍സരത്തിന്റെ വ്യത്യാസമെന്നും അലന്‍ വ്യക്തമാക്കി.

2

ഈ ലോകകപ്പില്‍ ചാംപ്യന്മാരാവുകയെന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഇതിനായി കഴിവിന്റെ പരമാവധി ഞങ്ങള്‍ ശ്രമിച്ചു. ഇനി മാലിക്കെതിരേ നടക്കാനിരിക്കുന്ന മൂന്നാംസ്ഥാനക്കാര്‍ക്കു വേണ്ടിയുള്ള മല്‍സരത്തില്‍ ജയിക്കുകയാണ് ലക്ഷ്യമെന്നും താരം കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, October 26, 2017, 13:02 [IST]
Other articles published on Oct 26, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+