Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തര്‍ക്കം തീരുന്നു, മെസ്സി ബാഴ്‌സലോണയില്‍ തന്നെ തുടരും! സൂചന നല്‍കി പിതാവ്

മാഡ്രിഡ്: ലയണല്‍ മെസ്സിയുടെ ട്രാന്‍സ്ഫര്‍ സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ ഒടുവില്‍ അവസാനിക്കുന്നു. ബാഴ്‌സലോണ വിടുന്നതിന്റെ വക്കിലെത്തിയ മെസ്സി തീരുമാനം മാറ്റാനൊരുങ്ങുന്നതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. മെസ്സിയുടെ അച്ഛനും ഏജന്റുമായ ജോര്‍ജെ മെസ്സിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മെസ്സിയുടെ ഭാവിയുമായി ബന്ധപ്പെട്ടു ബാഴ്‌സലോണ ബോര്‍ഡുമായി ജോര്‍ജെ ചര്‍ച്ച നടത്തിയിരുന്നു. ഇതു നല്ല രീതിയില്‍ തന്നെ അവസാനിച്ചുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

1

ഒരു സീസണ്‍ കൂടി ബാഴ്‌സലോണയില്‍ തന്നെ മെസ്സി തുടരുമെന്ന സൂചനയാണ് ജോര്‍ജെ നല്‍കിയിരിക്കുന്നത്. 2021 വരെയാണ് നിലവില്‍ മെസ്സിക്കു ക്ലബ്ബുമായി കരാറുള്ളത്. ഇത് അവസാനിക്കുന്നതു വരെ ക്ലബ്ബിനൊപ്പം തുടരാന്‍ അദ്ദേഹം സമ്മതം മൂളിയെന്നുമാണ് വിവരം. മെസ്സിയും ക്ലബ്ബും തമ്മിലുള്ള കരാര്‍ സംബന്ധിച്ച തര്‍ക്കം രൂക്ഷമായതോടെയാണ് ഇതേക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ജോര്‍ജെ കാറ്റലൂന്യയിലെത്തിയത്. വിമാനമിറങ്ങിയ ശേഷം മെസ്സിയുടെ ഭാവിയുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ തനിക്ക് ഇതേക്കുറിച്ച് ഒന്നുമറിയില്ലെന്നും പക്ഷെ ബാഴ്‌സയില്‍ മകന്‍ തുടരുന്ന കാര്യം വളരെ ബുദ്ധിമുട്ടാണെന്നുമായിരുന്നു ജോര്‍ജെ പ്രതികരിച്ചത്.

സീനിയര്‍ കരിയര്‍ മുഴുവനും മെസ്സി ബാഴ്‌സലോണയ്ക്കു വേണ്ടിയാണ് കളിച്ചിട്ടുള്ളത്. ഇപ്പോള്‍ 33ാം വയസ്സിലെത്തി നില്‍ക്കുന്ന അദ്ദേഹത്തിന്റെ കരിയറിലെ നല്ല കാലം അവസാനിക്കാന്‍ കുറച്ചു വര്‍ഷങ്ങള്‍ മാത്രമേ ഒരുപക്ഷെ ഇനി ബാക്കിയുള്ളൂ. ഇതു മുന്നില്‍ക്കണ്ടാണ് ഇത്തവണ തീര്‍ച്ചയായും ബാഴ്‌സ വിടണമെന്ന ഉറച്ച തീരുമാനം അദ്ദേഹം കൈക്കൊണ്ടത്. രേഖാമൂലം ഇക്കാര്യം മെസ്സി ബാഴ്‌സയെ അറിയിക്കുകയും ചെയ്തിരുന്നു.

ഇതോടെ മെസ്സിയുടെ മുന്‍ കോച്ച് പെപ് ഗ്വാര്‍ഡിയോള പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റിയടക്കം പല വമ്പന്‍ ക്ലബ്ബുകളും മെസ്സിക്കായി രംഗത്തു വന്നിരുന്നു. തനിക്കു ഏറെ അടുപ്പമുള്ള ഗ്വാര്‍ഡിയോളയെ മെസ്സി ഫോണില്‍ ബന്ധപ്പെട്ടതായും സിറ്റിയുമായി വൈകാതെ കരാര്‍ ഒപ്പിട്ടേക്കുമെന്നുമുള്ള തരത്തില്‍ പല റിപ്പോര്‍ട്ടുകളും വരികയും ചെയ്തിരുന്നു. പക്ഷെ കരാറിലെ ഒരു ഉപാധിയുടെ കാര്യത്തില്‍ മെസ്സിയും ബാഴ്‌സയും തമ്മില്‍ ഉടക്കുകയായിരുന്നു. ഈ വര്‍ഷം മേയ് 31നുള്ളില്‍ തികച്ചും ഫ്രീയായി ക്ലബ്ബ് വിടാമെന്ന ഒരു ഉപാധി മെസ്സിയുടെ കരാറിലുണ്ടായിരുന്നു.

മേയ് 31ന് ശേഷമാണ് ക്ലബ്ബ് വിടുന്നതെങ്കില്‍ 700 മില്ല്യണ്‍ യൂറോ താരത്തെ വാങ്ങുന്ന ക്ലബ്ബ് ബാഴ്‌സയ്ക്കു നല്‍കുകയും വേണം. എന്നാല്‍ കൊവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ ഇത്തവണത്തെ സീസണ്‍ ആഗസ്റ്റിലായിരുന്നു അവസാനിച്ചത്. ഇതു പരിഗണിച്ച് കരാറിലെ ഉപാധിയില്‍ തനിക്കു ഇളവ് നല്‍കണമെന്നുമായിരുന്നു മെസ്സിയുടെ ആവശ്യം. പക്ഷെ ഇതു അംഗീകരിക്കാന്‍ ബാഴ്‌സ തയ്യാറായില്ല. മേയ് 31ന് എന്ന തിയ്യതി നീട്ടി നല്‍കാന്‍ കഴിയില്ലെന്നും ബാഴ്‌സ നിലപാടെടുത്തു. ഇതേ തുടര്‍ന്ന് ബാഴ്‌സയുടെ കൊവിഡ് ടെസ്റ്റില്‍ നിന്നും പിന്നീട് പരിശീലന ക്യാംപില്‍ നിന്നും മെസ്സി വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. പ്രശ്‌നം വഷളായതോടെയാണ് ബാഴ്‌സലോണ ബോര്‍ഡുമായി ചര്‍ച്ചയ്ക്കായി ജോര്‍ജെ എത്തിയത്.

Story first published: Thursday, September 3, 2020, 17:22 [IST]
Other articles published on Sep 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+