For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഇത്ര പ്രതീക്ഷിച്ചില്ല... ഇഷ്ടപ്പെടാത്തത് അതു മാത്രമെന്ന് ബെര്‍ബ, ആരാധകര്‍ക്ക് ഇനിയെന്തു വേണം?

ഇന്ത്യന്‍ താരങ്ങള്‍ കഴിവുള്ളവരെന്ന് മുന്‍ മാഞ്ചസ്റ്റര്‍ ഇതിഹാസം

By Manu

കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് ഈ സീസണില്‍ പ്രതീക്ഷിയ്‌ക്കൊത്ത പ്രകടനം നടത്താന്‍ സാധിച്ചിട്ടില്ലെന്നത് യാഥാര്‍ഥ്യം. ആദ്യ ജയത്തിനായി അഞ്ചു മല്‍സരങ്ങള്‍ വരെ മഞ്ഞപ്പടയ്ക്കു കാത്തിരിക്കേണ്ടിവന്നു. എന്നാല്‍ ആരാധക പിന്തുണയുടെ കാര്യത്തില്‍ ബ്ലാസ്റ്റേഴ്‌സ് ഇപ്പോഴും മറ്റു ടീമുകളേക്കാള്‍ ഏറെ മുന്നിലാണ്. ഹോംഗ്രൗണ്ടായ കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഓരോ മല്‍സരവും മഞ്ഞക്കടലിനു നടുവിലായിരുന്നു.

ഈ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിലെത്തിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്‍ ഇതിഹാസ സ്‌ട്രൈക്കര്‍ ദിമിതര്‍ ബെര്‍ബറ്റോവും ടീമിന്റെ ആരാധക പിന്തുണയില്‍ ഞെട്ടിയിരിക്കുകയാണ്. തന്റെ സ്ഥിരം പൊസിഷനായ സ്‌ട്രൈക്കറുടെ റോളല്ല ബെര്‍ബയ്ക്കു ബ്ലാസ്റ്റേഴ്‌സിലുള്ളത്. പ്ലേമേക്കറായാണ് കോച്ച് റെനെ മ്യുളെന്‍സ്റ്റീന്‍ പരീക്ഷിച്ചത്. നാലാമത്തെ കളിക്കിടെ പരിക്കേറ്റതിനെ തുടര്‍ന്ന് വിശ്രമക്കുന്ന ബെര്‍ബ ബ്ലാസ്റ്റേഴ്‌സ് ടീമിനെക്കുറിച്ചും ആരാധകരെക്കുറിച്ചും സംസാരിക്കുന്നു.

ആരാധകര്‍ക്ക് പ്രശംസ

ആരാധകര്‍ക്ക് പ്രശംസ

ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ആരാധകര്‍ വളരെ സ്‌പെഷ്യലാണെന്നാണ് ബെര്‍ബ പറയുന്നത്. ഇന്ത്യയിലേക്ക് ഐഎസ്എല്ലിനായി വരുമ്പോള്‍ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. ടീം വിജയിച്ചാലും തോറ്റാലുമെല്ലാം ആരാധകര്‍ നല്‍കിയ പിന്തുണ വളരെ വലുതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മല്‍സരഫലം എന്തു തന്നെയായാലും ടീമിനെ ആവേശത്തോടെ തന്നെ പ്രോല്‍സാഹിപ്പിച്ച് ആരാധകര്‍ ഒപ്പമുണ്ടാവും. കളിക്കിടെ സ്റ്റേഡിയത്തില്‍ ആരാധകര്‍ തന്നെ പുകഴ്ത്തി പാട്ട് പാടുന്നത് മാത്രമാണ് ഇഷ്ടമില്ലാത്തതെന്നും ബെര്‍ബ പറഞ്ഞു.

ഗോവ രക്ഷപ്പെട്ടു

ഗോവ രക്ഷപ്പെട്ടു

ടൂര്‍ണമെന്റിലെ നാലാമത്തെ കളിയില്‍ ബ്ലാസ്‌റ്റേഴ്‌സ് 2-5ന് തകര്‍ന്നടിഞ്ഞിരുന്നു. ഈ മല്‍സരത്തിന്റെ തുടക്കത്തിലാണ് ബെര്‍ബയ്ക്കു പരിക്കേറ്റ് പുറത്തുപോവേണ്ടിവന്നത്. തനിക്കു പരിക്കു പറ്റിയതാണ് ഗോവയ്ക്ക് തുണയായതെന്ന് ബെര്‍ബ പറഞ്ഞു. ലീഗില്‍ ഇനിയും നിരവധി മല്‍സരങ്ങളുണ്ട്. സ്വന്തം ടീമിനെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. മറ്റു ടീമുകളുടെ പ്രകടനം തന്നെ ബാധിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തികച്ചും വ്യത്യസ്തം

തികച്ചും വ്യത്യസ്തം

താന്‍ ഇതു വരെ കളിച്ച ഫുട്‌ബോള്‍ നിലവാരത്തില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഐഎസ്എല്ലെന്ന് ബെര്‍ബ ചൂണ്ടിക്കാട്ടുന്നു. മറ്റുള്ളവരുടെ കാര്യം അറിയില്ല. എന്നാല്‍ തന്നെ സംബന്ധിച്ചിടത്തോളം ഐഎസ്എല്‍ വളരെ വ്യത്യസ്തമാണ്. ഇതുവരെ കളിച്ച രീതിയില്ല ഇവിടെയുള്ളത്.
എന്നാല്‍ ഈ മാറ്റം ഇഷ്ടപ്പെടുന്നു. ആര്‍ക്കു മുന്നിലും ഇനിയൊന്നും തനിക്കു തെളിയിക്കാനില്ല. പരമാവധി ആസ്വദിച്ചു കളിക്കുക മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

സിഫ്‌നിയോസ് മിടുക്കന്‍

സിഫ്‌നിയോസ് മിടുക്കന്‍

ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റനിരയുടെ പുതിയ അമരക്കാരനായ ഡച്ച് സ്‌ട്രൈക്കര്‍ മാര്‍ക്ക് സിഫ്‌നിയോസിനെ ബെര്‍ബ പുകഴ്ത്തി. സിഫ്‌നിയോസ് ടീമിനായി മികച്ച പ്രകടനം നടത്തുന്നതില്‍ ആഹ്ലാദമുണ്ട്. ഞങ്ങള്‍ സീസണ്‍ തുടങ്ങിയിട്ടേയുള്ളൂ. ഫിറ്റ്‌നസ് കാത്തു സൂക്ഷിക്കണമെന്നാണ് സിഫ്‌നിയോസിനോട് താന്‍ പറഞ്ഞിട്ടുള്ളത്. സ്വന്തം പ്രകടനം മെച്ചപ്പെടുത്താന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെപ്പോലെ എപ്പോഴും പരിശ്രമിച്ചു കൊണ്ടിരിക്കണംമെന്നും അദ്ദേഹത്തിന് ഉപദേശം നല്‍കിയതായി ബെര്‍ബ വ്യക്തമാക്കി.

ബ്രൗണിന്റെ സാന്നിധ്യം മുതല്‍ക്കൂട്ടി

ബ്രൗണിന്റെ സാന്നിധ്യം മുതല്‍ക്കൂട്ടി

തനിക്കൊപ്പം മാഞ്ചസ്റ്ററില്‍ കളിച്ചിട്ടുള്ള വെസ് ബ്രൗണിന്റെ സാന്നിധ്യം ബ്ലാസ്റ്റേഴ്‌സിന് മുതല്‍ക്കൂട്ടാണെന്ന് ബെര്‍ബ അഭിപ്രായപ്പെട്ടു. ബ്ലാസ്റ്റേഴ്‌സിന്റെ പോരായ്മ നികത്താന്‍ ശേഷിയുള്ള താരമാണ് ബ്രൗണ്‍. ഡിഫന്‍ഡറായി മാത്രമല്ല മിഡ്ഫീല്‍ഡറെന്ന പുതിയ റോളിലും തനിക്കു തിളങ്ങാന്‍ സാധിക്കുമെന്ന് കഴിഞ്ഞ മല്‍സരത്തില്‍ അദ്ദേഹം തെളിയിച്ചു. കരിയറില്‍ നേടാവുന്ന എല്ലാ ട്രോഫികളും സ്വന്തമാക്കിയ താരമാണ് അദ്ദേഹം.
ബ്രൗണിന്റെ അനുഭവസമ്പത്തും മികവുമെല്ലാം ബ്ലാസ്റ്റേഴ്‌സിനു ഗുണം ചെയ്യും. ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന തുറുപ്പുചീട്ടായിരിക്കും അദ്ദേഹമെന്നും ബെര്‍ബ വിശദമാക്കി.

യുവതാരങ്ങള്‍ കഴിവുള്ളവര്‍

യുവതാരങ്ങള്‍ കഴിവുള്ളവര്‍

ഇന്ത്യന്‍ താരങ്ങള്‍ കഴിവുള്ളവരാണെന്നും ഭാവിയിയില്‍ വിദേശ ലീഗുകളില്‍ കളിക്കാന്‍ മിടുക്കുള്ളവരാണെന്നും ബെര്‍ബ പറഞ്ഞു. ശരിയായ മാര്‍ഗ്ഗനിര്‍ദേശം ലഭിച്ചാല്‍ ഇന്ത്യന്‍ യുവത്വത്തിന് ഏറെ മുന്നേറാനാവും. ഇതിനായി സ്വന്തം രാജ്യത്തു തന്നെ പയറ്റിത്തെളിയണം. വിദേശ രാജ്യത്ത് ഒരുപക്ഷെ മികവുറ്റ പ്രകടനം പുറത്തെടുക്കാന്‍ അവര്‍ക്കു സാധിക്കണമെന്നില്ല.
എന്നാല്‍ ഭാവിയില്‍ യൂറോപ്യന്‍ ലീഗുകളില്‍ ഇന്ത്യന്‍ താരങ്ങള്‍ കളിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. നിങ്ങളുടെ യഥാര്‍ഥ കഴിവ് എന്താണെന്ന് തിരിച്ചറിയണമെങ്കില്‍ ഏറ്റവും മികച്ചവര്‍ക്കെതിരേ തന്നെ കളിക്കണമെന്നും ബെര്‍ബ കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, December 20, 2017, 15:21 [IST]
Other articles published on Dec 20, 2017
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+