Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അര്‍ജന്റീനയ്ക്കുവേണ്ടി തകര്‍ത്തുകളിച്ച് സിമിയോണിയുടെ മകന്‍; സൂപ്പര്‍ഗോള്‍ നേടി അരങ്ങേറ്റം

ബ്യൂണസ്‌ഐറിസ്: റഷ്യ ലോകകപ്പിലെ മോശം പ്രകടനത്തിനുശേഷം അര്‍ജന്റീന തലമുറമാറ്റത്തിനുള്ള ഒരുക്കത്തിലാണ്. പുതിയ പരിശീലകരും യുവതാരങ്ങളുമായി ലോകകപ്പിന് ശേഷമുള്ള ആദ്യ അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയ ടീം ഗ്വാട്ടിമാലയെ 3-0 എന്ന നിലയില്‍ തോല്‍പ്പിച്ച് തിരിച്ചുവരവ് അറിയിക്കുകയും ചെയ്തു. യുവതാരങ്ങളുടെ പ്രകടനമികവ് അര്‍ജന്റീന ദേശീയ ടീമിന് ആത്മവിശ്വാസമേകുന്നതാണ്.


ദേശീയ ടീമിനായി ആദ്യ അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയ മുന്‍താരം ഡീഗോ സിമിയോണിയുടെ മകന്‍ ജിയോവാനി സിമിയോണിയും അരങ്ങേറ്റം ഗംഭീരമാക്കി. കളം നിറഞ്ഞു കളിച്ച ജിയോവാനി മിന്നുന്ന ഗോളോടെയാണ് ശ്രദ്ധേയനായത്. സ്‌പെയിനില്‍ ജനിച്ചുവളര്‍ന്ന താരത്തിന് ഇരട്ടപൗരത്വമുണ്ട്. കളിക്കാരനായപ്പോള്‍ പിതാവിന്റെ രാജ്യത്തിനുവേണ്ടി ബൂട്ടണിയാനാണ് ഇഷ്ടപ്പെട്ടത്.

ഡീയോ സിമിയോണി

ഡീയോ സിമിയോണി

അര്‍ജന്റീന ഫുട്‌ബോള്‍ ടീമില്‍ 14 വര്‍ഷം കളിച്ച താരമാണ് സിമിയോണി. ഇതിനിടയില്‍ 106 അന്താരാഷ്ട്ര മത്സരങ്ങളിലും മൂന്ന് ലോകകപ്പുകളിലും സിമിയോണി രാജ്യത്തിനുവേണ്ടി ജഴ്‌സിയണിഞ്ഞു. കളിക്കാലത്ത് സിമിയോണി അത്‌ലറ്റിക്കോ മാഡ്രിഡിലായിരുന്നപ്പോഴാണ് ജിയോവാനി ജനിക്കുന്നത്. സിമിയോണി നിലവില്‍ അത്‌ലറ്റിക്കോയുടെ പരിശീലകനാണ്. പരിശീലകനെന്ന നിലയില്‍ ടീമിന് ഒട്ടേറെ നേട്ടങ്ങളും സിമിയോണി നേടിക്കൊടുത്തു.

ജിയോവാനി സിമിയോണി

ജിയോവാനി സിമിയോണി

ഇരുപത്തിമൂന്നുകാരനായ ജിയോവാനി ഇറ്റാലിയന്‍ ക്ലബ് ഫിയന്റീനയുടെ താരമാണ്. അരങ്ങേറ്റം ഗംഭീരമാക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് താരം. ഒരു തുടക്കക്കാരന്റെ വിഹ്വതലകളില്ലാതെ കളിച്ച താരം എതിര്‍ബോക്‌സിനുള്ളിനുള്ളില്‍നിന്നും തൊടുത്ത ബുള്ളറ്റ് ഷോട്ട് വലയില്‍ കയറിയപ്പോള്‍ അര്‍ജന്റീനയുടെ ഭാവിതാരത്തിന്റെ ഉദയംകൂടിയായി.

സ്‌കലോനിയുടെ ആദ്യ മത്സരം

സ്‌കലോനിയുടെ ആദ്യ മത്സരം

പുതിയ പരിശീലകന്‍ ലയണല്‍ സ്‌കലോനി തന്റെ ആദ്യ മത്സരത്തില്‍ 11 പുതുമുഖങ്ങളെയാണ് മൈതാനത്തിറക്കിയത്. കളിക്കാരല്ലാം മികച്ചവരാണെന്നും രാജ്യത്തിനുവേണ്ടിയുള്ള അരങ്ങേറ്റത്തില്‍ അതീവ സന്തുഷ്ടവാനാണെന്നും ജിയോവാനി പറഞ്ഞു. ആദ്യ പകുതിയില്‍ തങ്ങള്‍ എല്ലാംമറന്നുകളിച്ചു. രണ്ടാ പകുതിയില്‍ അല്‍പം ക്ഷീണിച്ചെങ്കിലും ടീം മഹത്തായ കളിയാണ് കാഴ്ചവെച്ചതെന്നും താരം വ്യക്തമാക്കി.

അര്‍ജന്റീനയുടെ ഗോളുകള്‍

അര്‍ജന്റീനയുടെ ഗോളുകള്‍

ഗ്വാട്ടിമാലയ്‌ക്കെതിരെ അര്‍ജന്റീനയുടെ മൂന്നു ഗോളുകളും പുതുമുഖ താരങ്ങളുടെ വകയായിരുന്നു. കന്നി മല്‍സരം കളിച്ച ഗോണ്‍സാലോ മാര്‍ട്ടിനസ്, ജിയോവാനി ലോ സെല്‍സോ, ജിയോവാനി സിമിയോണി എന്നിവരാണ് അര്‍ജന്റീനയുടെ സ്‌കോറര്‍മാര്‍. 27ാം മിനിറ്റിലാണ് മാര്‍ട്ടിനസ് പെനല്‍റ്റിയിലൂടെ ടീമിന്റെ അക്കൗണ്ട് തുറന്നത്. 35ാം മിനിറ്റില്‍ ബോക്സി പുറത്തുനിന്നുള്ള വെടിയുണ്ട കണക്കെയുള്ള ഷോട്ടിലൂടെ സെല്‍സോ ലീഡുയര്‍ത്തി. 45ാം മിനിറ്റിലായിരുന്നു സിമിയോണിയുടെ ഉജ്ജ്വല ഗോള്‍.

Story first published: Sunday, September 9, 2018, 12:33 [IST]
Other articles published on Sep 9, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+