കൊല്‍ക്കത്ത: അര്‍ജന്റീനയുടെ ഇതിഹാസ ഫുട്‌ബോളര്‍ ഡീഗോ മറഡോണ ഇന്ത്യയിലേക്ക് വരുന്നു. ഒക്ടോബര്‍ മൂന്നിന് കൊല്‍ക്കത്തയില്‍ നടക്കുന്ന ഫുട്‌ബോള്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നതിനാണ് ഇതിഹാസതാരത്തിന്റെ വരവ്. ഇന്ത്യയുടെ മുന്‍ മലയാളി താരം ഐഎം വിജയന്‍, മുന്‍ ക്യാപ്റ്റന്‍ ബെയ്ച്ചുങ് ബൂട്ടിയ, നിലവിലെ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി എന്നിവരും പരിപാടിയില്‍ പങ്കെടുക്കും.

ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ ടീമിനെതിരേ മറഡോണയുടെ ടീം സൗഹൃദ മല്‍സരം കളിക്കുന്നുണ്ട്. ഒക്ടോബര്‍ അഞ്ചിനായിരിക്കും ഈ മല്‍സരം. ഇതു രണ്ടാം തവണയാണ് മറഡോണ കൊല്‍ക്കത്തയില്‍ വരുന്നത്.

ഒക്ടോബര്‍ മൂന്നിന് കായിക മന്ത്രി വിജയ് ഗോയലാണ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുന്നത്. തുടര്‍ന്നു ഫുട്‌ബോളിനോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ചും കാഴ്ചപ്പാടുകളെക്കുറിച്ചും ഗാംഗുലി സംസാരിക്കും. മൂന്നാമത്തെ സെഷന്‍ ഫുട്‌ബോളിലെ കേര്‍പറേറ്റ് മേഖലയെക്കുറിച്ചാണ്. ഐഎസ്എല്‍ ടീമുകളുടെ ഉടമകളായ രണ്‍ബീര്‍ കപൂര്‍, അഭിഷേക് ബച്ചന്‍, ജോണ്‍ അബ്രഹാം എന്നിവരും കോണ്‍ക്ലേവില്‍ പങ്കെടുക്കും.