പ്രതിഫലമൊന്നും വേണ്ട, അര്‍ജന്റീനയെ സൗജന്യമായി പരിശീലിപ്പിക്കാമെന്ന് മറഡോണ

ബ്യൂണസ് ഐറിസ്: ലോകകപ്പില്‍ തകര്‍ന്നടിഞ്ഞ അര്‍ജന്റീന ദേശീയ ടീമിന് പരിശീലന വാഗ്ദാനവുമായി ഇതിഹാസതാരം ഡീഗോ മറഡോണ. യാതൊരു പ്രതിഫലവും വാങ്ങാതെ അര്‍ജന്റീനയെ പരിശീലിപ്പിക്കാന്‍ താന്‍ ഒരുക്കമാണെന്ന് മറഡോണ ഒരു വെനസ്വലന്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
റഷ്യ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടം മുതല്‍ കിതയ്ക്കുകയായിരുന്ന അര്‍ജന്റീനയെ പ്രീക്വാര്‍ട്ടറില്‍ 4-3 എന്ന സ്‌കോറിന് ഫ്രാന്‍സ് മടക്കിയയച്ചിരുന്നു. ഇതിനുശേഷം ടീമിനെതിരെയും പരിശീലകനെതിരെയും രൂക്ഷ വിമര്‍ശനമാണ് മറഡോണ ഉയര്‍ത്തിയത്. പരിശീലകന്റെ പിടിപ്പുകേടാണ് ടീമിനെ തോല്‍വിയിലേക്ക് നയിച്ചതെന്നാണ് മറഡോണയുടെ വാദം.

നേരത്തെ മറഡോണ അര്‍ജന്റീനയെ പരിശീലിപ്പിച്ചിരുന്നു. 2010ലെ ലോകകപ്പില്‍ ടീമിന്റെ പരിശീലകനായിരുന്നു മറഡോണ. എന്നാല്‍, അന്ന് ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മനിയോട് 4-0 എന്ന സ്‌കോറിന് തോറ്റ് ടീം മടങ്ങി. പിന്നീട് യുഎഇയിലെ രണ്ട് ക്ലബ്ബുകളുടെ പരിശീലകനായെങ്കിലും ഇതിഹാസതാരത്തിന് കാര്യമായ നേട്ടമുണ്ടാക്കാനായില്ല.
റഷ്യ ലോകകപ്പില്‍ അര്‍ജന്റീനയുടെ ആദ്യ കളിമുതല്‍ മറഡോണ സ്‌റ്റേഡിയത്തിലുണ്ടായിരുന്നു. ചില അശ്ലീല ആംഗ്യങ്ങളുടെ പേരില്‍ വിവാദത്തിലുമായി. ടീം തോറ്റതില്‍ താന്‍ ഒട്ടും സന്തോഷവാനല്ലെന്നാണ് താരം പറയുന്നത്. ആളുകള്‍ കരുതുന്നത് താന്‍ സന്തോഷവാനാണെന്നാണ്. എന്നാല്‍ വളരെ വേദനിപ്പിക്കുന്നതാണ് ടീമിന്റെ തോല്‍വി. നീണ്ടകാലത്തെ അധ്വാനത്തിന്റെ ഫലമാണ് വളരെ എളുപ്പം ഇല്ലാതാക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications