Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗ്വാര്‍ഡിയോള കളിച്ചുവളര്‍ന്ന ക്ലബ്ബില്‍ മറഡോണ... അര്‍ജന്റൈന്‍ ഇതിഹാസത്തിന് പരിശീലകസ്ഥാനം

മെക്‌സിക്കോ സിറ്റി: പരിശീലകറോളില്‍ പുതിയ മേച്ചില്‍പ്പുറങ്ങളിലേക്ക് കൂടുമാറിക്കൊണ്ടിരിക്കുകയാണ് അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ. അദ്ദേഹത്തിന്റെ പുതിയ തട്ടകം മെക്‌സിക്കോയാണ്. മെക്‌സിക്കോയിലെ രണ്ടാം ഡിവിഷന്‍ ക്ലബ്ബായ ഡറാഡോസിന്റെ പുതിയ കോച്ചായി മറഡോണ സ്ഥാനമേറ്റെടുത്തു. യുഎഇ ടീം അല്‍ ഫുജെയ്‌റയെ പരിശീലിപ്പിച്ച ശേഷം ഇതിഹാസതാരം കോച്ചായ ആദ്യ ക്ലബ്ബ് കൂടിയാണിത്. ഈ വര്‍ഷം ഏപ്രിലിയാണ് യുഎഇയിലെ രണ്ടാം ഡിവിഷന്‍ ടീമായ അല്‍ ഫുജൈറയുടെ പരിശീലകസ്ഥാനം മറഡോണ രാജിവച്ചത്.

1

യുഎഇ ക്ലബ്ബിന്റെ കോച്ച് സ്ഥാനമൊഴിഞ്ഞ ശേഷം മേയില്‍ ബെലാറസ് ക്ലബ്ബായ ഡയനാമോ ബ്രെസ്റ്റിന്റെ പ്രസിഡന്റായി 57കാരന്‍ ചുമതലയേറ്റിരുന്നു. മൂന്നു വര്‍ഷത്തെ കരാറിലാണ് മറഡോണ ഒപ്പുവച്ചിരുന്നത്. ഇതിനിടെയാണ് ഇപ്പോള്‍ മെക്‌സിക്കന്‍ ക്ലബ്ബിന്റെ കോച്ചിന്റെ പുതിയ റോളില്‍ അദ്ദേഹം നിയമിതനായത്. നിലവില്‍ ലോക ഫുട്‌ബോളിലെ ഏറ്റവും വിലപിടിപ്പുള്ള കോച്ചും മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകനുമായ പെപ് ഗ്വാര്‍ഡിയോള 2006 മുതല്‍ ആറു മാസം കളിത്തിട്ടുള്ള ക്ലബ്ബാണ് ഡൊറാഡോസ്.

പുറത്താക്കപ്പെട്ട ഫ്രാന്‍സിസ്‌കോ ഗോമസിന്റെ പകരക്കാരനായാണ് മറഡോണ ഡൊറാഡോസ് പരിശീലക സ്ഥാനം ഏറ്റെടുത്തത്. സീസണില്‍ ടീമിന്റെ ദയനീയ പ്രകടനത്തെ തുടര്‍ന്നു ഗോമസിനെ നീക്കുകയായിരുന്നു. ലീഗിലെ ആദ്യ ആറു മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ മൂന്നെണ്ണത്തില്‍ സമനില വഴങ്ങിയ ഡൊറാഡോസ് മൂന്നു കളികളില്‍ പരാജയപ്പെടുകയും ചെയ്തു.

Story first published: Friday, September 7, 2018, 10:41 [IST]
Other articles published on Sep 7, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+