For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

എട്ട് കളി, നാല് ഗോളുകള്‍..ഡിയഗോ കോസ്റ്റ അത്‌ലറ്റിക്കോയെ ടോപ് ഗിയറിലാക്കി !

By കാശ്വിന്‍

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ അത്‌ലറ്റിക്കോ മാഡ്രിഡിന് ജയം. ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ മാഡ്രിഡ് ക്ലബ്ബ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അത്‌ലറ്റിക് ബില്‍ബാവോയെയാണ് പരാജയപ്പെടുത്തിയത്.
രണ്ടാം പകുതിയിലാണ് ഗോളുകള്‍ പിറന്നത്. അറുപത്തേഴാം മിനുട്ടില്‍ ഗമെയ്‌റോയും എണ്‍പതാം മിനുട്ടില്‍ ഡിയഗോ കോസ്റ്റയും അത്‌ലറ്റിക്കോ മാഡ്രിഡിനായി സ്‌കോര്‍ ചെയ്തു.

ഫെഡറര്‍ 97, ഒന്നാം റാങ്ക് കിരീടവിജയത്തോടെ ആഘോഷിച്ച് സ്വിസ് ഇതിഹാസം
ഡിയഗോ കോസ്റ്റ അത്‌ലറ്റിക്കോ മാഡ്രിഡില്‍ തിരിച്ചെത്തിയ ശേഷം നേടിയ നാലാം ഗോളായിരുന്നു ഇത്.
സ്പാനിഷ് ലാ ലിഗയില്‍ രണ്ടാം സ്ഥാനത്താണ് അത്‌ലറ്റിക്കോ മാഡ്രിഡ്. 24 മത്സരങ്ങളില്‍ 55 പോയിന്റാണ് അത്‌ലറ്റിക്കോക്ക്. 62 പോയിന്റുള്ള ബാഴ്‌സലോണയാണ് ഒന്നാം സ്ഥാനത്ത്.

diegocosta

ചെല്‍സിയില്‍ നിന്ന് അത്‌ലറ്റിക്കോയില്‍ തിരിച്ചെത്തിയ കോസ്റ്റ എട്ടാമത്തെ മത്സരമാണ്കളിച്ചത്. നാല് ഗോളുകള്‍ നേടാനായത് കോസ്റ്റയുടെ ഫോമിന് തെളിവാണ്. ലീഗിലെ മറ്റ് മത്സരങ്ങളില്‍ റയല്‍ സോസിഡാഡ് 3-0ന് ലെവന്റെയെ തോല്‍പ്പിച്ചു. എസ്പാനിയോള്‍ 1-1 ന് വിയ്യാറയലിനെ സമനിലയില്‍ കുരുക്കി.
24 മത്സരങ്ങളില്‍ 38 പോയിന്റുള്ള വിയ്യാറയല്‍ ആറാം സ്ഥാനത്ത്. 39 പോയിന്‍ുള്ള സെവിയ്യ അഞ്ചാം സ്ഥാനത്ത്.

Story first published: Monday, February 19, 2018, 8:54 [IST]
Other articles published on Feb 19, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+