Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫെഡറര്‍ 97, ഒന്നാം റാങ്ക് കിരീടവിജയത്തോടെ ആഘോഷിച്ച് സ്വിസ് ഇതിഹാസം

റോട്ടര്‍ഡാം: ദിവസങ്ങള്‍ക്കു മുമ്പ് ലോക ടെന്നീസില്‍ ഒന്നാം റാങ്ക് തിരിച്ചുപിടിച്ച സ്വിറ്റ്‌സര്‍ലന്‍ഡ് ഇതിഹാസം റോജര്‍ ഫെഡറര്‍ കിരീടവിജയത്തോടെയൊണ് ഇത് ആഘോഷിച്ചത്. റോട്ടര്‍ഡാം ഓപ്പണ്‍ ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ ജയത്തോടെ സ്വിസ് മാസ്റ്റര്‍ ചാംപ്യനായി. ഫൈനലില്‍ ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവിനെയാണ് ഫെഡറര്‍ നേരിട്ടുള്ള സെറ്റുകള്‍ക്കു തകര്‍ത്തുവിട്ടത്. സ്‌കോര്‍ 6-2, 6-2. ഈ ടൂര്‍ണമെന്റിന്റെ സെമിയില്‍ എത്തിയതോടെയാണ് വര്‍ങ്ങള്‍ക്കു ശേഷം അദ്ദേഹം ഒന്നാം റാങ്ക് തിരിച്ചുപിടിച്ചത്. ഇതോടെ ഒന്നാംസ്ഥാനമലങ്കരിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോര്‍ഡും 36 കാരനായ ഫെഡറര്‍ സ്വന്തം പേരില്‍ കുറിച്ചിരുന്നു.

1

കരിയറിലെ 97ാം കിരീടമാണ് സ്വിസ് ഇതിഹാസം റോട്ടര്‍ഡാമില്‍ സ്വന്തമാക്കിയത്. 109 കിരീടങ്ങളുമായി അമേരിക്കന്‍ ഇതിഹാസം ജിമ്മി കോണേഴ്‌സ് മാത്രമേ ഇനി അദ്ദേഹത്തിനു മുന്നിലുള്ളൂ. അവിസ്മരണീയമായ ആഴ്ചയെന്നാണ് കിരീടവിജയത്തിനു ശേഷം ഫെഡറര്‍ പ്രതികരിച്ചത്. ഈ ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ കടന്ന് ഒന്നാം റാങ്കിലെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈയഴ്ച തുടങ്ങിയത്. പക്ഷെ ഒന്നാം റാങ്കിനൊപ്പം ടൂര്‍ണമെന്റില്‍ കിരീടം നേടാനും കഴിഞ്ഞത് മഹത്തായ അനുഭവമാണെന്ന് അദ്ദേഹം പറഞ്ഞു.

2

ഈ വര്‍ഷം രണ്ടു ടൂര്‍ണമെന്റുകളിലാണ് ഫെഡറര്‍ പങ്കെടുത്തത്. രണ്ടിലും ചാംപ്യന്‍നാവാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തു. സീസണിലെ ആദ്യ ഗ്രാന്റ്സ്ലാമായ ഓസ്‌ട്രേലിയന്‍ ഓപ്പണിലൂടെയാണ് അദ്ദേഹം 2018ന് തുടക്കമിട്ടത്. എല്ലാവരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ഫെഡറര്‍ മറ്റൊരു ഗ്രാന്റ്സ്ലാം കൂടി സ്വന്തം പേരിലേക്ക് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

Story first published: Monday, February 19, 2018, 8:08 [IST]
Other articles published on Feb 19, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+