Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രീക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് ഡെന്മാര്‍ക്കും ഓസ്‌ട്രേലിയയും; പ്രവചനം

മോസ്‌കോ: ലോകകപ്പ് ഗ്രൂപ്പ് സിയിലെ മത്സരത്തില്‍ ഡെന്മാര്‍ക്കും ഓസ്‌ട്രേലിയയും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം വൈകിട്ട് 5.30ന് സമാര അറീനയിലാണ് കളി. ആദ്യ മത്സരത്തില്‍ പെറുവിനെതിരെ ജയിച്ച ഡെന്മാര്‍ക്കും ഫ്രാന്‍സിനോട് തോറ്റ ഓസ്‌ട്രേലിയയ്ക്കും ഇന്നത്തെ മത്സരം നിര്‍ണായകമാണ്. ജയിച്ചാല്‍ ഡെന്മാര്‍ക്കിന് പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാം. തോറ്റാല്‍ ഓസ്‌ട്രേലിയയ്ക്ക് മടങ്ങുകയും ചെയ്യാം.

denmark

വലിയ പ്രതീക്ഷകളില്ലാതെ എത്തിയ ഓസ്‌ട്രേലിയ ഫ്രാന്‍സിനെ വിറപ്പിച്ചാണ് കീഴടങ്ങിയത്. അതുകൊണ്ടുതന്നെ അന്നത്തെ ടീമില്‍ കാര്യമായ മാറ്റം വരുത്താന്‍ ഇടയില്ല. ആക്രമണം തന്നെയാകും ടീമിന്റെ മുഖമുദ്ര. ആന്‍ഡ്രൂ നാബോട്ടിന് പകരം ടോമി ജുറിക് സ്‌ട്രൈക്കറായി ഇറങ്ങിയേക്കും. വെറ്ററന്‍ താരം ടിം കാഹിലും കളിക്കാന്‍ ഇടയുണ്ട്.

ആദ്യ കളിയില്‍ പെറുവിനെ തോല്‍പ്പിച്ച ഡെന്മാര്‍ക്ക് സൂപ്പര്‍താരം എറിക്‌സണിലാണ് പ്രതീക്ഷയര്‍പ്പിക്കുന്നത്. പരിക്കേറ്റ വില്യം ക്വിസ്റ്റ് ടൂര്‍ണമെന്റില്‍ ഇനി കളിച്ചേക്കില്ല. നിക്കോളായി ജോര്‍ഗന്‍സണ്‍, ആന്‍ഡ്രിയാസ് ക്രിസ്റ്റന്‍സെന്‍ എന്നിവരും ആദ്യ ഇലവനില്‍ ഇടം പിടിച്ചേക്കും. തോല്‍ക്കാതിരിക്കാനാകും ഡെന്മാര്‍ക്കിന്റെ ശ്രമം. ഇരു ടീമുകളും ഒടുവില്‍ ഏറ്റമുട്ടിയപ്പോള്‍ ഡെന്മാര്‍ക്ക് 2-0 എന്ന മാര്‍ജിനില്‍ ജയിച്ചിരുന്നു. ഡെന്മാര്‍ക്കിന് കളിയില്‍ മേല്‍ക്കൈ ലഭിക്കുമെങ്കിലും സമനിലയാണ് പ്രവചിക്കുന്നത്.

Story first published: Thursday, June 21, 2018, 9:42 [IST]
Other articles published on Jun 21, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+