Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions league: ഡെംബെലെ ഡബിളില്‍ സിറ്റിയുടെ കഥ കഴിഞ്ഞു, ലിയോണ്‍ സെമിയില്‍

ലിസ്ബണ്‍: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ മോഹങ്ങള്‍ ഒരിക്കല്‍ക്കൂടി ക്വാര്‍ട്ടര്‍ ഫൈനലില്‍ പൊലിഞ്ഞു. ഇത്തവണ ഫ്രഞ്ച് ടീം ഒളിംപിക് ലിയോണാണ് സിറ്റിയെ ഞെട്ടിച്ചത്. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ലിയോണിന്റെ വിജയം. പകരക്കാരനായി ഇറങ്ങി ഇരട്ടഗോളുകള്‍ നേടിയ മൂസ ഡെംബെലെയാണ് ലിയോണിന്റെ ഹീറോ. 79, 87 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍. ആദ്യ ഗോള്‍ 34ാം മിനിറ്റില്‍ മാക്‌സ്വെല്‍ കോര്‍ണറ്റിന്റെ വകയായിരുന്നു. 69ാം മിനിറ്റില്‍ കെവിന്‍ ഡിബ്രുയ്‌നയാണ് സിറ്റിയുടെ ആശ്വാസഗോള്‍ മടക്കിയത്. സെമിയില്‍ ജര്‍മന്‍ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്കാണ് ലിയോണിന്റെ എതിരാളികള്‍. 2009-10നു ശേഷം ലിയോണിന്റെ ആദ്യത്തെ സെമി പ്രവേശനം കൂടിയാണിത്.

1

ഇതു രണ്ടാം സീസണിലാണ് ചാംപ്യന്‍സ് ലീഗില്‍ ലിയോണിനോയു സിറ്റി തോറ്റത്. 2018-19 സീസണിലെ ടൂര്‍ണമെന്റിന്റെ ഗ്രൂപ്പുഘട്ടത്തിലും സിറ്റിയെ ഫ്രഞ്ച് ടീം വീഴ്ത്തിയിരുന്നു. അതേസമയം, ചാംപ്യന്‍സ് ലീഗില്‍ ഇതു തുടര്‍ച്ചായി മൂന്നാം തവണയാണ് പെപ് ഗ്വാര്‍ഡിയോളയ്ക്കു കീഴില്‍ സിറ്റിക്കു ക്വാര്‍ട്ടറില്‍ കാലിടറിയത്. 2017-18, 2018-19 സീസണുകളിലും സിറ്റി സെമി കാണാതെ പുറത്തായിരുന്നു.

ഇത്തവണ ലിയോണിനെതിരേ സിറ്റിയായിരുന്നു ഫേവറിറ്റുകള്‍. മികച്ച താരനിരയുള്ള സിറ്റി ഫ്രഞ്ച് ടീമിനെ അനായാസം മറികടന്ന് സെമിയില്‍ ബയേണുമായി കൊമ്പുകോര്‍ക്കുമെന്നായിരുന്നു ഫുട്‌ബോള്‍ പ്രേമികളുടെ കണക്കുകൂട്ടല്‍. എന്നാല്‍ എല്ലാ പ്രവചനങ്ങളും തെറ്റിക്കുന്ന പ്രകടനമായിരുന്നു ലിയോണ്‍ കാഴ്ചവച്ചത്. അഞ്ചു പേരെ പ്രതിരോധത്തില്‍ അണിനിരത്തിയുള്ള ഗ്വാര്‍ഡിയോളയുടെ തന്ത്രം പാളുകയായിരുന്നു.

24ാം മിനിറ്റില്‍ സിറ്റിയെ സ്തബ്ധരാക്കിയാണ് കോര്‍ണറ്റിലൂടെ ലിയോണ്‍ അക്കൗണ്ട് തുറന്നത്. ബോക്‌സിന് അരികില്‍ നിന്നും കോര്‍ണറ്റ് തൊടുത്ത താഴ്ന്ന ഡ്രൈവ് ഗോളി എഡേഴ്‌സനെ നിസ്സഹായനാക്കി വലയില്‍ കയറുകയായിരുന്നു. 69ാം മിനിറ്റില്‍ ഡിബ്രുയ്‌നയുടെ സമനില ഗോള്‍ സിറ്റിയെ കളിയിലേക്കു തിരികെ കൊണ്ടു വന്നു.

2

10 മിനിറ്റിനുള്ളില്‍ പകരക്കാരനായി ഇറങ്ങിയ ഡെംബെലെയുടെ ഗോളില്‍ ലിയോണ്‍ ലീഡ് തിരിച്ചുപിടിച്ചു. കൗണ്ടര്‍ അറ്റാക്കില്‍ നിന്നായിരുന്നു താരത്തിന്റെ ഗോള്‍. നിശ്ചിത സമയം തീരാന്‍ മൂന്നു മിനിറ്റി ബാക്കിയുള്ളപ്പോള്‍ സിറ്റിയുടെ പതനം പൂര്‍ത്തിയാക്കിക്കൊണ്ട് ഡെംബെലെ ലിയോണിന്റെ മൂന്നാം ഗോളും നിക്ഷേപിച്ചു. ഗോള്‍കീപ്പര്‍ എഡേഴ്‌സന്റെ പിഴവില്‍ നിന്നായിരുന്നു ഈ ഗോള്‍. ലിയോണ്‍ മൂന്നാം ഗോള്‍ നേടുന്നതിന് മുമ്പ് റഹീം സ്റ്റെര്‍ലിങിന് സിറ്റിയുടെ സമനില ഗോളിനു സുവര്‍ണാവസരം ലഭിച്ചിരുന്നു. പക്ഷെ സ്റ്റെര്‍ലിങ് അവസരം കളഞ്ഞുകുളിച്ചത് സിറ്റിയുടെ സാധ്യതകള്‍ അവസാനിപ്പിക്കുകയും ചെയ്തു. ക്രോസ് ബാറിന് മുകളിലൂടെ താരം ഷോട്ട് പുറത്തേക്കു അടിച്ചുകളയുകയായിരുന്നു.

Story first published: Sunday, August 16, 2020, 8:44 [IST]
Other articles published on Aug 16, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+