വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ചരിത്രം കുറിച്ച് സുദേവ എഫ്‌സി... സ്പാനിഷ് ക്ലബ്ബിനെ വിലയ്ക്കുവാങ്ങി!!

മൂന്നാം ഡിവിഷന്‍ ക്ലബ്ബിനെയാണ് സുദേവ എഫ്‌സി സ്വന്തമാക്കിയത്

ദില്ലി: ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യന്‍ ഫുട്‌ബോള്‍ ക്ലബ്ബ് യൂറോപ്പിലെ ഒരു ക്ലബ്ബിനെ വിലക്കു വാങ്ങി. ദില്ലി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സുദേവ എഫ്‌സിയാണ് ഈ അപൂര്‍വ്വനേട്ടം തങ്ങളുടെ പേരില്‍ കുറിച്ചത്. സ്‌പെയിനിലെ മൂന്നാം ഡഡിവിഷന്‍ ലീഗില്‍ കളിക്കുന്ന സി ഡി ഒളിംപിക് ഡി സാറ്റിവ എന്ന ക്ലബ്ബാണ് സുദേവ എഫ്‌സിക്കു കീഴിലായത്. സ്‌പെയിനിലെ സാറ്റിവ നഗരത്തില്‍ നിന്നുള്ള ക്ലബ്ബാണിത്.

1

ഇന്ത്യന്‍ താരങ്ങള്‍ക്കു യൂറോപ്യന്‍ ഫുടട്‌ബോളില്‍ സ്ഥിരമായി കളിക്കാനുള്ള അവസരമാണ് പുതിയ നീക്കത്തിലൂടെ കൈവന്നിരിക്കുന്നതെന്ന് സുദേവ എഫ്‌സിയുടെ സഹ ഫൗണ്ടറായ അനൂജ് ഗുപ്ത പറഞ്ഞു. യുവ ഇന്ത്യന്‍ താരങ്ങള്‍ക്കു യൂറോപ്പിലേക്കു വഴി തുറക്കുകയാണ് തങ്ങളുടെ ലക്ഷ്യം. ഏറ്റവുമുയര്‍ന്ന നിലവാരത്തിലുള്ള ഫുടബോള്‍ കളിക്കാനുള്ള സുവര്‍ണാവസരമാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇതിലൂടെ ലഭിച്ചിരിക്കുന്നതെന്നും ഗുപ്ത ചൂണ്ടിക്കാട്ടി.

ക്രിക്കറ്റിലെ കിങ് ഖാന്‍... ഇനി റാഷിദ് ഖാന്‍ ഭരിക്കും, അഫ്രീഡിയെ ആരാധിക്കുന്ന സ്പിന്‍ സെന്‍സേഷന്‍ ക്രിക്കറ്റിലെ കിങ് ഖാന്‍... ഇനി റാഷിദ് ഖാന്‍ ഭരിക്കും, അഫ്രീഡിയെ ആരാധിക്കുന്ന സ്പിന്‍ സെന്‍സേഷന്‍

മഹത്തായ ഫുട്‌ബോള്‍ പാരമ്പര്യവും കാലാവസ്ഥയും മറ്റു ഘടകങ്ങളുമെല്ലാം പരിഗണിച്ചാണ് സ്‌പെയിനിലെ ക്ലബ്ബിനെ തന്നെ വാങ്ങാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്ന് ഗുപ്ത പറഞ്ഞു. 2013 ഡിസംബര്‍ ഏഴിന് സ്‌പെയിനിലെ കിങ്‌സ് കപ്പിന്റെ (കോപ്പാ ഡെല്‍ റേ) 32ാം റൗണ്ടില്‍ ഗ്ലാമര്‍ ടീം റയല്‍ മാഡ്രിഡുമായി ഏറ്റുമുട്ടിയ ടീമാണ് ഒളിംപിക് ഡി സാറ്റിവ. അന്ന് ആദ്യപാദത്തില്‍ സൂപ്പര്‍ താരങ്ങളടങ്ങിയ റയലിനെ ഗോള്‍രഹിത സമനിലയില്‍ കുരുക്കാനും അവര്‍ക്കു സാധിച്ചിരുന്നു.

Story first published: Saturday, May 26, 2018, 15:06 [IST]
Other articles published on May 26, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X