വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഐഎസ്എല്‍: ഡല്‍ഹി ഡൈനാമോസ് ഇനിയില്ല? പകരം ഒഡീഷ എഫ്‌സി, മാറ്റത്തിന് കാരണമുണ്ട്

ഭുവനേശ്വറായിരിക്കും ടീമിന്റെ പുതിയ ഹോംഗ്രൗണ്ട്

ദില്ലി: ഐഎസ്എല്ലിന്റെ പുതിയ സീസണില്‍ ഡല്‍ഹി ഡൈനാമോസിനെ ഇനി കണ്ടെന്നു വരില്ല. പകരം പുതിയ പേരില്‍ പുത്തന്‍ ലുക്കിലായിരിക്കും ടീം ഇറങ്ങിയേക്കുകയെന്നു റിപ്പോര്‍ട്ട്. ഐഎസ്എല്ലിന്റെ ആറാം സീസണില്‍ ഒഡീഷ എഫ്‌സിയെന്ന പേരിലാവും ഡല്‍ഹി ടീം കളിക്കുകയെന്ന് റിപ്പോര്‍ട്ടുകള്‍. ടീമിന്റെ ഹോംഗ്രൗണ്ട് ദില്ലിയില്‍ നിന്നും ഭുവനേശ്വറിലേക്കും മാറ്റിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

delhi

സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഡല്‍ഹി ടീം തങ്ങളുടെ ആസ്ഥാനം ദില്ലിയില്‍ നിന്നും ഭുവനേശ്വറിലേക്കു മാറ്റുന്നതെന്നാണ് വിവരം. രണ്ടു തവണ ഐഎസ്എല്ലിന്റെ സെമി ഫൈനല്‍ കളിച്ചിട്ടുള്ള ടീമാണ് ഡല്‍ഹി. ഹോംഗ്രൗണ്ട് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹി ടീം അധികൃതര്‍ ഒഡീഷ സര്‍ക്കാരുമായി ചര്‍ച്ച നടത്തിയതായും സൂചനകളുണ്ട്.

കോലി- രോഹിത് തര്‍ക്കം... അങ്ങനെയൊന്നും അത് അവസാനിക്കില്ല, തുടരുമെന്ന് ഗവാസ്‌കര്‍ കോലി- രോഹിത് തര്‍ക്കം... അങ്ങനെയൊന്നും അത് അവസാനിക്കില്ല, തുടരുമെന്ന് ഗവാസ്‌കര്‍

ഹോംഗ്രൗണ്ട് മാറുന്നതോടെ ഐഎസ്എല്ലില്‍ തങ്ങളുടെ നിര്‍ഭാഗ്യവും അവസാനിക്കുമെന്ന കണക്കുകൂട്ടലിലാണ് ഡല്‍ഹി ടീം. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയം ഡല്‍ഹിയുടെ ഹോംഗ്രൗണ്ടാവാണ് സാധ്യത. ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്റെ പ്രിയപ്പെട്ട വേദികളിലൊന്നാണിത്. ഇന്ത്യന്‍ ടീമിന്റെ മിക്ക മല്‍സരങ്ങള്‍ക്കും ഈ സ്റ്റേഡിയമാണ് വേദിയാവാറുള്ളത്.

Story first published: Friday, August 9, 2019, 14:58 [IST]
Other articles published on Aug 9, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X