Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുംബൈയുടെ വഴി മുടക്കി ഡല്‍ഹി... തകര്‍പ്പന്‍ ജയം, മുംബൈ പുറത്ത്

ദില്ലി: ഐഎസ്എല്ലില്‍ നിന്നും ഇതിനകം പുറത്തായ ഡല്‍ഹി ഡൈനാമോസ് അവസാനറൗണ്ട് മല്‍സരങ്ങളിലെ അവിസ്മരണീയ കുതിപ്പ് തുടരുകയാണ്. ഹോം മാച്ചില്‍ മുംബൈ സിറ്റിയെ ഡല്‍ഹി ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്കു മുക്കി. പ്ലേഓഫ് സാധ്യത നിലനിര്‍ത്താന്‍ ജയിച്ചേ തീരൂവെന്ന വെല്ലുവിളിയുമായി ഇറങ്ങിയ മുംബൈ ഡല്‍ഹിയുടെ തകര്‍പ്പന്‍ പ്രകടനത്തിനു മുന്നില്‍ തരിപ്പണമാവുകയായിരുന്നു. തോല്‍വിയോടെ മുംബൈ ടൂര്‍ണമെന്റില്‍ നിന്നും പുറത്താവുകയും ചെയ്തു.

1

നന്ദകുമാര്‍ ശേഖര്‍ (അഞ്ചാം മിനിറ്റ്), മത്യാസ് മിറാബെ (74), മാന്വല്‍ അരാന (81), കലു ഉക്കെ (85), ലാലിയന്‍സുവാല ചാങ്‌തെ (90) എന്നിവരാണ് ഡല്‍ഹിയുടെ സ്‌കോറര്‍മാര്‍. മുംബൈയുടെ ആശ്വാസഗോള്‍ 49ാം മിനിറ്റില്‍ എവര്‍ട്ടന്‍ സാന്റോസിന്റെ വകയായിരുന്നു. 1-1ന്റെ സമനിലയിലേക്ക് നീങ്ങുമെന്നു കരുതിയ മല്‍സരത്തില്‍ അവസാന 25 മിനിറ്റിനിടെ ഡല്‍ഹി എതിരാളികള്‍ക്കുമേല്‍ കത്തിക്കയറുകയായിരുന്നു. ഒന്നിനു പിറകെ ഒന്നായി ഡല്‍ഹി ഗോളുകള്‍ അടിച്ചുകൂട്ടിയപ്പോള്‍ മുംബൈക്ക് മറുപടിയുണ്ടായിരുന്നില്ല.

2

തുടര്‍ച്ചയായ അഞ്ചാം മല്‍സരത്തിലാണ് ഡല്‍ഹി തോല്‍വിയറിയാതെ മുന്നേറുന്നത്. മൂന്നു കളികളില്‍ ജയിച്ച ഡല്‍ഹി രണ്ടെണ്ണത്തില്‍ സമനില വഴങ്ങുകയായിരുന്നു. ഈ പ്രകടനം നേരത്തേ നടത്തിയിരുന്നെങ്കില്‍ ഡല്‍ഹി ഇപ്പോള്‍ പ്ലേഓഫിലുണ്ടാവുമെന്നാണ് ആരാധകര്‍ കരുതുന്നത്. 17 മല്‍സരങ്ങളില്‍ നിന്നും ഡല്‍ഹിക്കു 18ഉം തൊട്ടുമുകളിലുള്ള മുംബൈക്കു 23ഉം പോയിന്റാണുള്ളത്.

Story first published: Tuesday, February 27, 2018, 22:41 [IST]
Other articles published on Feb 27, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+