Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Copa America: കോപ്പ മുടങ്ങില്ല! ബ്രസീല്‍ വേദിയാവും

റിയോ ഡി ജനയ്‌റോ: അടുത്ത മാസം നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റിനു ബ്രസീല്‍ വേദിയാവും. നേരത്തേ അര്‍ജന്റീനയില്‍ നടക്കാനിരുന്ന ചാംപ്യന്‍ഷിപ്പ് കൊവിഡ് വ്യാപനം കാരണം റദ്ദാക്കിയിരുന്നു. ഇതോടെ ടൂര്‍ണമെന്റ് നടക്കുമോയെന്ന ആശങ്കയിലായിരുന്നു ഫുട്‌ബോള്‍ പ്രേമികള്‍. ഇതിനിടെയാണ് ബ്രസീല്‍ വേദിയാവാന്‍ താല്‍പ്പര്യം പ്രകടിപ്പ് മുന്നോട്ട് വന്നിരിക്കുന്നത്. നിലവിലെ ജേതാക്കള്‍ കൂടിയാണ് ബ്രസീല്‍.

Brazil to host 2021 Copa America after Argentina ruled out
1

അര്‍ജന്റീനയും കൊളംബിയയുമായിരുന്നു കോപ്പയ്ക്കു സംയുക്ത ആതിഥേയത്വം വഹിക്കേണ്ടിയിരുന്നത്. എന്നാല്‍ രാജ്യത്തെ രാഷ്ട്രീയ പ്രശ്‌നങ്ങളും കൊവിഡ് വ്യാപനവുമെല്ലാം കാരണം കൊളംബിയ ആതിഥേയത്വത്തില്‍ നിന്നും പിന്‍മാറുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ മുഴുവന്‍ മല്‍സരങ്ങളും അര്‍ജന്റീനയില്‍ നടത്താന്‍ കോണ്‍ബോള്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ രാജ്യത്തു കൊവിഡ് കേസുകള്‍ അനിയന്ത്രിതമാംവിധം ഉയര്‍ന്നതോടെ അര്‍ജന്റീനയില്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് റദ്ദാക്കാന്‍ കോണ്‍ബോള്‍ തീരുമാനിക്കുകയായിരുന്നു. കിക്കോഫിനു രണ്ടാഴ്ച മാത്രം ശേഷിക്കെ ഇനി കോപ്പ നടക്കുമോയെന്ന കാര്യം പോലും സംശയത്തില്‍ നില്‍ക്കെയാണ് ബ്രസീല്‍ വേദിയാവാന്‍ സമ്മതം മൂളിയത്. കോപ്പയുടെ പുതിയ വേദികളും മല്‍സരക്രമവും അധികം വൈകാതെ പ്രഖ്യാപിക്കും. മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ ജൂണ്‍ 14ന് ടൂര്‍ണമെന്റ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ച്ചയായി രണ്ടാം തവണയാണ് കോപ്പയ്ക്കു ബ്രസീല്‍ വേദിയാവുന്നത്. 2019ലെ കഴിഞ്ഞ ടൂര്‍ണമെന്റും ബ്രസീസില്‍ തന്നെയായിരുന്നു.

2

യഥാര്‍ഥത്തില്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റാണ് അടുത്ത മാസം നടക്കാനിരിക്കുന്നത്. അന്നും കൊവിഡ് ഭീഷണിയെ തുടര്‍ന്ന് ടൂര്‍ണമെന്റ് നീട്ടി വയ്ക്കുകയായിരുന്നു. ഇത്തവണ രണ്ടു വേദികള്‍ പിന്‍മാറിയെങ്കിലും ബ്രസീല്‍ തയ്യാറായതോടെ ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് അരങ്ങൊരുങ്ങിയിരിക്കുകയാണ്.

കോപ്പയുടെ 47ാമത്തെ എഡിഷനാണ് ഇത്തവണ നടക്കാനിരിക്കുന്നത്. ലാറ്റിനമേരിക്കയിലെ 10 ടീമുകള്‍ കോപ്പയ്ക്കു വേണ്ടി അങ്കത്തട്ടിലിറങ്ങും. അഞ്ചു പേര്‍ വീതമുള്ള രണ്ടു ഗ്രൂപ്പുകളിലായിട്ടാണ് ടീമുകളെ തരംതിരിച്ചിരിക്കുന്നത്. കടുപ്പമേറിയ ഗ്രൂപ്പിലാണ് അര്‍ജന്റീന ഉള്‍പ്പെട്ടിരിക്കുന്നത്. ഗ്രൂപ്പ് എയില്‍ ഉറുഗ്വേ, പരാഗ്വേ, ചിലി, ബൊളീവിയ എന്നിവര്‍ക്കൊപ്പമാണ് അവരുടെ സ്ഥാനം. എന്നാല്‍ ഗ്രൂപ്പ് ബിയില്‍ കൊളംബിയ, വെനിസ്വേല, ഇക്വഡോര്‍, പെറു എന്നിവര്‍ക്കൊപ്പമാണ് നിലവിലെ വിജയികളായ ബ്രസീല്‍.

Story first published: Monday, May 31, 2021, 20:31 [IST]
Other articles published on May 31, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+