വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലോകകപ്പ് കണ്ടാല്‍ മരിക്കുമോ?

By Soorya Chandran

ബീജിങ്: ലോകകപ്പ് ഫുട്‌ബോള്‍ മത്സരം കണ്ടാല്‍ മരിച്ചു പോകുമോ? കളി കണ്ടാലും കണ്ടില്ലെങ്കിലും എല്ലാവരും ഒരു ദിവസം മരിച്ചുപോകും എന്നതുപോലെയുള്ള താത്വിക വിശദീകരണമൊന്നും തരണ്ട. ഒരു പരിധിവിട്ട് കളികണ്ടാല്‍ ചിലപ്പോള്‍ മരിച്ചുപോയേക്കും എന്നാണ് ചൈനയില്‍ നിന്നുള്ള വാര്‍ത്തകള്‍.

ഊണും ഉറക്കവും ഉപേക്ഷിച്ച് കളി കണ്ട മൂന്ന് പേരാണ് ചൈനയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ചത്. വിശ്രമിമില്ലാതെ കളികണ്ടവര്‍ മത്സരം വീക്ഷിക്കുന്നതിനിടെതന്നെ മരണം വരിച്ചു.

Watching Football

ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ കളിയുടെ സമയം അധികവും പാതിരാത്രിയിലാണ്. കളിഭ്രാന്തന്‍മാര്‍ ഉറക്കമുപേക്ഷിച്ച് ടിവിക്ക് മുന്നില്‍ ഇരിക്കും. അടുത്ത ദിവസം പതിവുപോലെ ജോലിക്കും പോകും. പിന്നെയും ഉറമില്ലാതെ കളി കാണല്‍ തുടരും. ഇതോടെ ജൈവഘടികാരം ആകെ അവതാളത്തിലാകും. ഒരുപക്ഷേ നിങ്ങളുടെ ജീവനെടുക്കാന്‍ പോലും ഇതിനാകും.

ചൈനയിലെ ഷാഗ്ഹായില്‍ 39 വയസ്സുകാരനും, ജിയാങ്‌സുവില്‍ 25 കാരനും ലിയാനിങില്‍ 51 കാരനും ആണ് ലോലകപ്പ് മത്സരങ്ങള്‍ ടിവിയില്‍ കാണുന്നതിനിടെ മരിച്ചത്. രക്തിസമ്മര്‍ദ്ദമുയര്‍ത്തും വിധം ആകാംക്ഷാഭരിതമൊന്നും ആയിരുന്നില്ല ആ കളികള്‍. മൂന്ന് പേര്‍ക്കും കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നും ഇല്ല.ചെറുപ്പകാരനെന്നോ മധ്യവയസ്‌കനെന്നോ വ്യത്യാസമില്ലാതെയാണ് ചൈനിലെ കളിഭ്രാന്തന്‍മാരെ മരണം കടന്നുപിടിച്ചിരിക്കുന്നത്.

ഫുട്‌ബോള്‍ പ്രേമത്തില്‍ മലാളികളും തീരെ പിറകോട്ടല്ലല്ലോ. എന്തായലും ഉറക്കമിളച്ചിരുന്നുള്ള കളികാണലും വിശ്രമമില്ലാത്ത ജോലിയും കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നുറപ്പാണ്. കളി മാത്രം മതിയോ അതോ ജീവിതവും കൂടി വേണോ എന്ന് ചിന്തിക്കുന്നതില്‍ തെറ്റില്ലെന്നാണ് ഇപ്പോള്‍ ചൈനക്കാരുടെ പക്ഷം

Story first published: Wednesday, June 18, 2014, 9:16 [IST]
Other articles published on Jun 18, 2014
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X