Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് ഫൈനലില്‍ ആരൊക്കെ കളിക്കും?; ജേതാവാര്?; ഡേവിഡ് ബെക്കാമിന്റെ പ്രവചനം

ലണ്ടന്‍: ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ താരങ്ങളിലൊരാളാണ് ഡേവിഡ് ബെക്കാം. റഷ്യയില്‍ ലോകകപ്പ് നടന്നുകൊണ്ടിരിക്കെ ടൂര്‍ണമന്റിന്റെ ഫൈനലില്‍ ആരൊക്കെ കളിക്കുമെന്നത് സംബന്ധിച്ച് ബെക്കാം പ്രവചിക്കുകയാണ്. തന്റെ രാജ്യമായ ഇംഗ്ലണ്ടും അര്‍ജന്റീനയും ഫൈനല്‍ കളിക്കുമെന്നാണ് ബെക്കാമിന്റെ പ്രവചനം.

David Beckham

ചൈനയിലെ ഫുട്‌ബോള്‍ ലീഗുമായി ബന്ധപ്പെട്ട പരിപാടിക്കെത്തിയതായിരുന്നു ബെക്കാം. അര്‍ജന്റീനയും ഇംഗ്ലണ്ടും ഫൈനല്‍ കളിക്കുമെന്ന് അദ്ദേഹം പ്രവചിച്ചു. ഇംഗ്ലണ്ട് മികച്ച ടീമാണ്. യുവതാരങ്ങളുമായെത്തിയ ഈ ടീം അത്ഭുതങ്ങള്‍ കാട്ടും. ഫൈനലില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് കപ്പുനേടുമെന്നും സ്വന്തം രാജ്യമായതുകൊണ്ടാണ് താന്‍ ഇംഗ്ലണ്ടിന് അനുകൂലമായതെന്നും ബെക്കാം പറയുന്നുണ്ട്.

ടൂണീഷ്യയെ 2-1 എന്ന സ്‌കോറിന് ഇംഗ്ലണ്ട് മറികടന്നശേഷമായിരുന്നു മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റര്‍, റയല്‍ മാഡ്രിഡ് താരമായിരുന്ന ബെക്കാമിന്റെ പ്രവചനം. ഇംഗ്ലണ്ടിന്റെ ആദ്യ മത്സരത്തില്‍ സന്തോഷവാനാണ്. മത്സരപരിചയം കുറഞ്ഞ ടീമിന് വലിയ വെല്ലുവിളികളാണ് കാത്തിരിക്കുന്നത്. എന്നാല്‍, സൗത്ത്‌ഗേറ്റിന് കീഴില്‍ ടീം അവയെല്ലാം നേരിടുമെന്നും താരം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

മൂന്നു ലോകകപ്പുകളില്‍ ബെക്കാം ഇംഗ്ലണ്ടിനുവേണ്ടി കളിച്ചിട്ടുണ്ട്. 2006ല്‍ ക്വാര്‍ട്ടറിലെത്തിയാണ് സമീപകാലത്തെ മികച്ച പ്രകടനം. 1966ല്‍ ഇംഗ്ലണ്ട് ലോകകിരീടം നേടിയെങ്കിലും പിന്നീട് കാര്യമായ നേട്ടങ്ങളുണ്ടാക്കാന്‍ കഴിഞ്ഞില്ല. നിലവാരമുള്ള കളിക്കാരുണ്ടെങ്കിലും ടീമെന്ന നിലയില്‍ ഒത്തിണക്കം കാട്ടാന്‍ കഴിയാത്തതാണ് ഇംഗ്ലണ്ടിന് പലപ്പോഴും വിനയായത്. ഇക്കുറി ഇംഗ്ലണ്ടിന്റെ യുവനിര മുന്നേറ്റമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.

Story first published: Thursday, June 21, 2018, 12:31 [IST]
Other articles published on Jun 21, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+