മോസ്കോ: ലോകകപ്പ് വിജയാവേശത്തില്‍ റഷ്യയെ രാഷ്ട്രീയമായി വിമര്‍ശിച്ച ക്രൊയേഷ്യന്‍ താരം ദൊമാഗോജ് വിദ മാപ്പു പറഞ്ഞു. ഉക്രൈനെ പിന്തുണച്ചുകൊണ്ടുള്ള പരാമര്‍ശം നടത്തിയ വിദ വിവാദത്തിലായിരുന്നു. ക്രൊയേഷ്യ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഫൈനലിലെത്തിയതിന് പിന്നാലെയാണ് വിദ ക്ഷമാപണം നടത്തിയത്.
നേരത്തെ വിദ പുറത്തുവിട്ട ഒരു വീഡിയോയില്‍ ഗ്ലോറി ടു ഉക്രൈന് എന്ന് പറയുന്നുണ്ട്. റഷ്യയുമായി രാഷ്ട്രീയ പ്രശ്നം നിലനില്‍ക്കുന്ന ഉക്രൈന് അനുകൂലികള്‍ പറയുന്ന വാചകമാണിത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഫുട്ബോളില്‍ രാഷ്ട്രീയമില്ലെന്നാണ് താന്‍ പറഞ്ഞതെന്നായിരുന്നു വിദയുടെ വിശദീകരണം.
ഇംഗ്ലണ്ടിനെതിരായ മത്സരശേഷം ഇക്കാര്യം വിദ തിരുത്തി. തന്റെ തെറ്റു മനസിലാക്കുന്നതായും റഷ്യയിലെ ജനങ്ങളോട് ക്ഷമ ചോദിക്കുന്നതായും വിദ പറഞ്ഞു. തെറ്റുകളില്‍ നിന്നും പാഠം പഠിക്കുന്നതാണ് ജീവിതം, വിദ പറഞ്ഞു. വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് വിദയെ റഷ്യന്‍ കാണികള്‍ കൂവിവിളിച്ചിരുന്നു. ഇംഗ്ലണ്ടുമായുള്ള മത്സരത്തില്‍ താരം പന്തുതൊടുമ്പോഴെല്ലാം കാണികള്‍ വിസിലടിച്ചു.
വിദ ക്ഷമ പറഞ്ഞതോടെ ഫൈനലില്‍ താരത്തിന് ആത്മവിശ്വാസത്തോടെ കളിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. കാണികളുടെ അകമഴിഞ്ഞ പിന്തുണ ഫൈനലില്‍ ക്രൊയേഷ്യയ്ക്ക് ഗുണംചെയ്യും. ആദ്യമായി ഫൈനല്‍ കളിക്കുന്ന ക്രൊയേഷ്യയ്ക്കായിരിക്കും കൂടുതല്‍ സമ്മര്‍ദ്ദമെന്നാണ് വിലയിരുത്തല്‍. ഞായറാഴ്ച രാത്രിയാണ് ക്രൊയേഷ്യ ഫ്രാന്‍സ് ഫൈനല്‍.