ലോകകപ്പ് നേടുന്ന ആ സൂപ്പര്‍താരം ലൂക്കാ മോഡ്രിച്ചോ?; സ്വപ്‌നം കൈയ്യകലത്തില്‍
മോസ്‌കോ: ലോകകപ്പ് സെമിഫൈനല്‍ ലൈനപ്പ് വ്യക്തമായതോടെ ആരാണ് സ്വപ്‌ന സാക്ഷാത്കാരത്തിലേക്കെന്ന ആകാംഷയിലാണ് കായികലോകം. 32 ടീമുകളെത്തിയ ടൂര്‍ണമെന്റില്‍ ഇനി നാലു രാജ്യങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. രണ്ടു വിജയങ്ങള്‍ നേടുന്ന ടീം ഏതൊരു ഫുട്‌ബോള്‍താരവും കൊതിക്കുന്ന ലോകകപ്പ് ജൂലായ് 15ന് രാത്രി വാനിലുയര്‍ത്തും.
ബെല്‍ജിയം, ഫ്രാന്‍സ്, ക്രൊയേഷ്യ, ഇംഗ്ലണ്ട് എന്നിങ്ങനെ നാലുരാജ്യങ്ങള്‍ക്കും തുല്യ സാധ്യതയാണ് ലോകകപ്പ് നേടുന്നതിന്. ജര്‍മനിയും, ബ്രസീലും, സ്‌പെയിനും, അര്‍ജന്റീനയുമെല്ലാം നേരത്തെ കളമൊഴിഞ്ഞതോടെ ഇക്കുറി പ്രവചനങ്ങളെയെല്ലാം കാറ്റില്‍പ്പറത്തിയാണ് സെമി ലൈനപ്പ് തെളിഞ്ഞത്.

ബെല്‍ജിയത്തിന്റെ ഈഡന്‍ ഹസാര്‍ഡും, കെവിന്‍ ഡി ബ്രുയിനും, റൊമേലു ലുക്കാക്കുവും ഇംഗ്ലണ്ടിന്റെ ഹാരി കെയിനും കൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ചുമെല്ലാം ലോകകപ്പ് നേടാനുള്ള സൂപ്പര്‍താരങ്ങളുടെ പട്ടികയുണ്ട്. ഇതില്‍ ലൂക്കാ മോഡ്രിച്ചിന്റെ ഊഴമായിരിക്കും ഇത്തവണയെന്ന് കരുതുന്നവര്‍ ഏറെയാണ്.
തുടര്‍ച്ചയായി മൂന്നുതവണ റയല്‍ മാഡ്രിഡിനൊപ്പം ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ടാണ് ലൂക്കാ മോഡ്രിച്ചിന്റെ വരവ്. ഇതുവരെയുള്ള മത്സരങ്ങളിലെല്ലാം മിന്നുന്ന പ്രകടനവും ടീമിനുവേണ്ടി പുറത്തെടുത്തു. ഇത്തവണത്തെ ബാലന്‍ ഡി ഓര്‍ പുരസ്‌കാര പട്ടികയിലും താരം ഇടംപിടിക്കും. സെമിയിലും ഫൈനലിലും തന്റെ എല്ലാ കഴിവുകളും രാജ്യത്തിനുവേണ്ടി പുറത്തെടുക്കുമെന്നാണ് മോഡ്രിച്ചിന്റെ പ്രതികരണം. ഇക്കുറി എല്ലാ സാധ്യതയും തുറന്നുകിടക്കുകയാണ്. അവസാന അങ്കത്തില്‍ ജയിച്ച് രാജ്യത്തിനായി അത് നേടുമെന്നും മോഡ്രിച്ച് പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications