Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മോഡ്രിച്ച് അല്ലാതെ മറ്റാര്? ബാലണ്‍ ഡിയോറും ക്രൊയേഷ്യന്‍ സൂപ്പര്‍ താരത്തിന്... മെസ്സി അഞ്ചാമത്!!

ബാലണ്‍ ഡിയോര്‍ സ്വന്തമാക്കി മോഡ്രിച്ച് | OneIndia Malayalam

പാരീസ്: അപ്രതീക്ഷിതമായൊന്നും സംഭവിച്ചില്ല. ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരത്തിനുള്ള പരമോന്നത പുരസ്‌കാരമായ ബാലണ്‍ ഡിയോര്‍ ക്രൊയേഷ്യന്‍ സൂപ്പര്‍ താരം ലൂക്കാ മോഡ്രിച്ച് സ്വന്തമാക്കി. ക്രൊയേഷ്യക്കും തന്റെ ക്ലബ്ബായ റയല്‍ മാഡ്രിഡിനു വേണ്ടി നടത്തിയ മിന്നും പ്രകടനമാണ് കരിയറിലാദ്യമായി 33 കാരന് ഈ പുരസ്‌കാരം നേടിക്കൊടുത്തത്. സാധ്യതാ പട്ടിക പുറത്തുവിട്ടപ്പോള്‍ തന്നെ മോഡ്രിച്ചിന് തന്നെയാണ് മുന്‍തൂക്കമുണ്ടായിരുന്നത്. ഒടുവില്‍ പാരീസില്‍ നടന്ന വര്‍ണാഭമായി ചടങ്ങില്‍ അത് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തതോടെ മോഡ്രിച്ചിന് അത് അര്‍ഹിച്ച അംഗീകാരമായി മാറി.

ഇതിഹാസങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ- ലയണല്‍ മെസ്സി ആധിപത്യത്തിനാണ് മോഡ്രിച്ച് ഇതോടെ അന്ത്യം കുറിച്ചിരിക്കുന്നത്. കഴിഞ്ഞ 10 വര്‍ത്തോളമായി മെസ്സിയും റോണോയുമല്ലാതെ മറ്റൊരു താരവും ബാലണ്‍ ഡിയോറില്‍ മുത്തമിട്ടിട്ടില്ല.

റൊണാള്‍ഡോയെ പിന്തള്ളി നേട്ടം

റൊണാള്‍ഡോയെ പിന്തള്ളി നേട്ടം

റയലില്‍ തന്റെ മുന്‍ ടീമംഗവും കഴിഞ്ഞ തവണത്തെ ബാലണ്‍ ഡിയോര്‍ ജേതാവുമായ റൊണാള്‍ഡോയെ വോട്ടിങില്‍ രണ്ടാംസ്ഥാനത്തേക്കു പിന്തള്ളിയാണ് മോഡ്രിച്ച് ലോകത്തിന്റെ നെറുകയിലെത്തിയത്. 753 പോയിന്റുമായി വ്യക്തമായ ലീഡ് നേടിയാണ് അദ്ദേഹം പുരസകാരത്തിന് അവകാശിയായത്.
രണ്ടാമതെത്തിയ റോണോയ്ക്കു 500 പോയിന്റ് പോലും ലഭിച്ചില്ല. 476 പോയിന്റാണ് പോര്‍ച്ചുഗീസ് ഇതിഹാസത്തിന് നേടാനായത്. ഫ്രഞ്ച് സ്‌ട്രൈക്കര്‍ അന്റോണിയോ ഗ്രീസ്മാന്‍ (414), ഫ്രഞ്ച് സെന്‍സേഷന്‍ കിലിയന്‍ എംബാപ്പെ (347), മെസ്സി (280) എന്നിവര്‍ മൂന്നു മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളിലെത്തി.

കക്കയ്ക്കു ശേഷം ഇതാദ്യം

2007ല്‍ ബ്രസീല്‍ ഇതിഹാസം കക്കയ്ക്കു ശേഷം മെസ്സിയും റൊണാള്‍ഡോയുമല്ലാതെ ബാലണ്‍ ഡിയോര്‍ സ്വന്തമാക്കുന്ന ആദ്യ താരം കൂടിയാണ് മോഡ്രിച്ച്. 2008 മുതല്‍ മെസ്സിയും റോണോയും തമ്മിലായിരുന്നു പുരസ്‌കാരത്തിന് വേണ്ടി പിടിവലി. അഞ്ചു തവണ വീതം ഇരുവരും പുരസ്‌കാരം പങ്കിടുകയും ചെയ്തു.
ലോക ഫുട്‌ബോളില്‍ മാറ്റത്തിന് തുടക്കമിട്ടു കൊണ്ടാണ് മോഡ്രിച്ച് മെസ്സിയുടെയും റോണോയുടെയും കുത്തക തകര്‍ത്ത് ദി ബെസ്റ്റായി മാറിയത്.

ലോകകപ്പിലെ മികച്ച താരം

ലോകകപ്പിലെ മികച്ച താരം

ക്രൊയേഷ്യയെ ചരിത്രത്തിലാദ്യമായി ലോകകപ്പിന്റെ ഫൈനല്‍ വരെയെത്തിച്ചത് ക്യാപ്റ്റനും പ്ലേമേക്കറുമായ മോഡ്രിച്ചിന്റെ അസാധാരണ പ്രകടനമായിരുന്നു. ഫൈനലില്‍ ക്രൊയേഷ്യ പൊരുതിവീണെങ്കിലും ലോകകപ്പിലെ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോളും അദ്ദേഹത്തെ തേടിയെത്തി.
ക്രൊയേഷ്യക്കൊപ്പം മാത്രമല്ല റയലിനൊപ്പവും മോഡ്രിച്ച് മിന്നി. റയലിനെ ഹാട്രിക്ക് ചാംപ്യന്‍സ് ലീഗ് കിരീടവിജയത്തിലേക്കു നയിക്കുന്നതിലും അദ്ദേഹം നിര്‍ണായക പങ്കു വഹിച്ചിരുന്നു.

മൂന്നാമത്തെ പുരസ്‌കാരം

മൂന്നാമത്തെ പുരസ്‌കാരം

ഈ വര്‍ഷം മോഡ്രിച്ചിന് ലഭിക്കുന്ന മൂന്നാമത്തെ പ്രധാനപ്പെട്ട പുരസ്‌കാരം കൂടിയാണ് ബാലണ്‍ ഡിയോര്‍. യുവേഫയുടെ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവുമായാണ് മോഡ്രിച്ച് പുരസ്‌കാരവേട്ടയ്ക്കു തുടക്കമിട്ടത്.
ഇതിനു ശേഷം ഫിഫയുടെ പ്ലെയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡും ക്രൊയേഷ്യന്‍ നായകനെ തേടിയെത്തി. ഇപ്പോള്‍ ബാലണ്‍ ഡിയോറും സ്വന്തമാക്കി കാല്‍പ്പന്തു കളിയിലെ പുതിയ രാജാവ് താന്‍ തന്നെയാണെന്ന് അരക്കിട്ടുറപ്പിച്ചിരിക്കുകയാണ് മോഡ്രിച്ച്.

വികാരധീനനായി മോഡ്രിച്ച്

ബാലണ്‍ ഡിയോര്‍ പുരസ്‌കാര വിജയത്തെക്കുറിച്ച് വികാരധീനനായാണ് മോഡ്രിച്ച് പ്രതികരിച്ചത്. ഈ നേട്ടത്തെക്കുറിച്ച് എന്താണ് പറയേണ്ടതെന്ന് അറിയില്ലെന്ന് അവാര്‍ഡ് ഏറ്റുവാങ്ങിയ ശേഷം അദ്ദേഹം പറഞ്ഞു. ബാലണ്‍ ഡിയോര്‍ സ്വപ്‌നം കണ്ടതിനേക്കാള്‍ വലുതാണ്. ഇപ്പോഴും ഇത് വിശ്വസിക്കാന്‍ കഴിയുന്നില്ല. കരിയറിലുടനീളം കഠിനാധ്വാനം നടത്തി സ്ഥിരതയോടെ കളിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. ചില വെല്ലുവിളിയുണ്ടായ സന്ദര്‍ങ്ങളുണ്ടാവും. അപ്പോള്‍ ധൈര്യപൂര്‍വ്വം ഏറ്റവും മികച്ചത് നല്‍കാനാണ് ശ്രമിക്കേണ്ടത്. നല്ല കാര്യങ്ങള്‍ ഒരിക്കലും അനായാസം നേടാനാവില്ലെന്നാണ് താന്‍ എല്ലായ്‌പ്പോഴും പറയാറുള്ളതെന്നും മോഡ്രിച്ച് വിശദമാക്കി.

മികച്ച വനിതാ താരം ഹെഗേര്‍ബെര്‍ഗ്

മികച്ച വനിതാ താരം ഹെഗേര്‍ബെര്‍ഗ്

മികച്ച വനിതാ താരത്തിനുള്ള ബാലണ്‍ ഡിയോര്‍ പുരസ്‌കാരം നോര്‍വെയുടെ അദാ ഹെഗേര്‍ബേര്‍ഗിനാണ്. കരിയറിലാദ്യമായാണ് 23 കാരി ഈ പുരസ്‌കാരത്തിന് അവകാശിയാവുന്നത്. ഫ്രഞ്ച് ക്ലബ്ബായ ഒളിംപിക് ലിയോണിന് വേണ്ടിയാണ് ഹെഗേര്‍ബെര്‍ഗ് കളിക്കുന്നത്.
മികച്ച യുവതാരത്തിനുള്ള കോപ്പ പുരസ്‌കാരത്തിന് ഫ്രഞ്ച് സെന്‍സേഷന്‍ എംബാപ്പെ അര്‍ഹനായി. ഇതാദ്യമായാണ് ഇത്തവണ മുതല്‍ മികച്ച യുവതാരത്തിന് കോപ്പ പുരസ്‌കാരം നല്‍കുന്നത്.

Story first published: Tuesday, December 4, 2018, 8:33 [IST]
Other articles published on Dec 4, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+