Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടീം ഫൈനല്‍ കളിക്കുമ്പോള്‍ കോച്ചിനോട് കലഹിച്ച ക്രൊയേഷ്യന്‍ താരം വീട്ടിലിരിക്കുന്നു

മോസ്‌കോ: ക്രൊയേഷ്യന്‍ താരം നിക്കോള കാലിനിച്ചിപ്പോള്‍ സോഷ്യല്‍ മീഡിയയിലെങ്ങും ട്രോളുകളാണ്. ഒരു ഫുട്‌ബോള്‍ താരത്തിനും ഈ അവസ്ഥ വരുത്തരുതേ എന്നാണ് ട്രോളന്മാര്‍ പറയുന്നത്. മറ്റൊന്നുമല്ല, തന്റെ ടീം ലോകകപ്പിനിറങ്ങുമ്പോള്‍ മൈതാനത്തുണ്ടാകുമായിരുന്ന സ്‌ട്രൈക്കര്‍ കോച്ചിനോട് വഴക്കിട്ട് ഇപ്പോള്‍ വീട്ടിലിരുന്നു കളികാണേണ്ട അവസ്ഥയിലാണ്.

നൈജീരിയയ്‌ക്കെതിരായ ആദ്യ മത്സരത്തിലാണ് കാലിനിച്ച് കോച്ചുമായി കലഹിച്ചത്. കോച്ച് സ്റ്റാറ്റ്കോ ഡാലിച്ച്, കാലിനിച്ചിനോട് പകരക്കാരനായി ഇറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും താരം വിസമ്മതിക്കുകയായിരുന്നു. ആദ്യ ഇലവനില്‍ ഇറക്കാത്തതിനാല്‍ പുറംവേദന കാരണം കളിക്കാന്‍ സാധിക്കില്ലെന്നായിരുന്നു താരം അറിയിച്ചത്.

nikolakalinic

മത്സരശേഷം ടീം മാനേജുമെന്റുമായി ആലോചിച്ച് താരത്തെ ഉടന്‍ നാട്ടിലേക്ക് പറഞ്ഞയക്കുകയും ചെയ്തു പരിശീലകന്‍. നാട്ടിലെത്തിയ കാലിനിച്ച് തനിക്ക് പിന്നാലെ ടീം തിരിച്ചെത്തുമെന്നായിരുന്നു കരുതിയത്. എന്നാല്‍, ലോകകപ്പില്‍ അത്ഭുതക്കുതിപ്പ് നടത്തിയ ടീം ഇപ്പോള്‍ കിരീട നേട്ടത്തിന് അരികിലാണ്.

ക്രൊയേഷ്യ കിരീടം നേടുകയാണെങ്കില്‍ സ്വന്തം രാജ്യം കിരീടം നേടിയിട്ടുകൂടി ദു:ഖിച്ചിരിക്കേണ്ട അവസ്ഥയിലാണിപ്പോള്‍ താരം. കളിക്കളത്തിലിറങ്ങാന്‍ വിസമ്മതിച്ച ആ നിമിഷത്തെയോര്‍ത്ത് കാലിനിച്ച് സ്വയം ശപിക്കുന്നുണ്ടാകും. ലോകകപ്പ് ഫൈനലില്‍ കളിക്കുകയെന്ന ഏതൊരു ഫുട്‌ബോള്‍ താരത്തിന്റെയും സ്വപ്‌നം ഒരൊറ്റ തീരുമാനത്തില്‍ കാലിനിച്ച് ഇല്ലാതാക്കി. ക്രൊയേഷ്യ ലോകകപ്പില്‍ ചാമ്പ്യന്മാരായാലും ഇല്ലെങ്കിലും താരത്തിന് നഷ്ടപ്പെട്ടത് ഒരിക്കലും തിരിച്ചുകിട്ടാത്ത ജീവിതത്തിലെ മഹത്തായ ചില മുഹൂര്‍ത്തങ്ങളാണ്.

Story first published: Friday, July 13, 2018, 14:07 [IST]
Other articles published on Jul 13, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+