Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മരണഗ്രൂപ്പില്‍ ഇന്ന് ക്രൊയേഷ്യ നൈജീരിയ പോരാട്ടം; അര്‍ജന്റീനയ്ക്കും നിര്‍ണായകം

മോസ്‌കോ: റഷ്യ ലോകകപ്പില്‍ തുല്യ ശക്തികള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഡി യില്‍ ക്രൊയേഷ്യ നൈജീരിയ പോരാട്ടം. ഇന്ത്യന്‍ സമയം ഞായറാഴ്ച പുലര്‍ച്ചെ 12.30ന് കലിന്‍ഇന്‍ഗാര്‍ഡ് സ്റ്റേഡിയത്തിലാണ് ഏറ്റുമുട്ടല്‍. ഇരു ടീമുകള്‍ക്കും ജയം അനിവാര്യമാണ്. അര്‍ജന്റീനയും ഐസ്‌ലന്‍ഡും ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ ഓരോ കളിയും ടീമുകള്‍ക്കെല്ലാം നിര്‍ണായകമാകും.

ലോകോത്തര ക്ലബ്ബുകളില്‍ കളിക്കുന്ന പേരെടുത്ത താരങ്ങള്‍ നൈജീരിയന്‍ നിരയിലുണ്ട്. മുന്‍ ചെല്‍സി ടീം അംഗമായ ഒബി മിക്കല്‍ ആണ് ക്യാപ്റ്റന്‍, ആഴ്‌സണല്‍ താരം അലക്‌സി ഇവോബി, ചെല്‍സിയുടെ അതിവേഗതാരം വിക്ടര്‍ മോസസ് തുടങ്ങിയവര്‍ സൂപ്പര്‍ ഈഗിള്‍സിന്റെ ഭാഗധേയം നിര്‍ണയിക്കും. യുവതാരങ്ങളുടെ കരുത്താണ് നൈജീരിയക്ക്. അടുത്തിടെ നടന്ന സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ച ടീം പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷയോടെയാണ് കളത്തിലിറങ്ങുക.

ivanrakitic

ബ്രസീല്‍ ലോകകപ്പില്‍ നരാശപ്പെടുത്തിയ ക്രൊയേഷ്യ റയലിന്റെ സൂപ്പര്‍താരം ലൂക്ക മോഡ്രിച്ചിന്റെ കരുത്തിലാണ് പ്രതീക്ഷയര്‍പ്പിക്കുന്നത്. ലോകത്തെ ഏറ്റവും സമ്പന്നമായ മധ്യനിരയുള്ള ടീം കൂടിയാണ് ക്രൊയേഷ്യ. ഇരു ടീമുകളും ആക്രമണവും പ്രതിരോധവുമായി കൊമ്പുകോര്‍ക്കുമ്പോള്‍ കളി ആവേശകരമാകുമെന്നുറപ്പ്. ക്രൊയേഷ്യയ്ക്കാണ് കളിയില്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.

Story first published: Saturday, June 16, 2018, 12:08 [IST]
Other articles published on Jun 16, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+