വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഫൈനലുറപ്പിക്കാന്‍ ക്രൊയേഷ്യയും ഇംഗ്ലണ്ടും ഇറങ്ങുന്നു; പ്രവചനം ഈ ടീമിന്

ഫ്രാൻസിന് എതിരാളികൾ ആര് ? | Oneindia Malayalam

മോസ്‌കോ: റഷ്യ ലോകകപ്പില്‍ ഫ്രാന്‍സുമായി ലോകകപ്പ് ഫൈനല്‍ കളിക്കാന്‍ എത്തുന്നത് ക്രൊയേഷ്യയോ ഇംഗ്ലണ്ടോ എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ത്യന്‍ സമയം രാത്രി 11.30ന് മോസ്‌കോയിലെ ലുഷ്‌നിക്കി സ്‌റ്റേഡിയത്തിലാണ് മത്സരം. ഇരു ടീമുകളും തുല്യ ശക്തികളായതിനാല്‍ മത്സരത്തില്‍ വീറും വാശിയുമേറും.

വമ്പന്മാരെ അട്ടിമറിച്ചും ഷൂട്ടൗട്ട് ഭാഗ്യപരീക്ഷണങ്ങള്‍ മറികടന്നുമാണ് ക്രൊയേഷ്യ രണ്ടാം തവണ ലോകകപ്പ് സെമിയിലെത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ അര്‍ജന്റീനയെ അട്ടിമറിച്ച ടീം പ്രീക്വാര്‍ട്ടറില്‍ ഡെന്മാര്‍ക്കിനെയും ക്വാര്‍ട്ടറില്‍ റഷ്യയെയും ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി. ലോകത്തെ മികച്ച മധ്യനിരയുള്ള ക്രൊയേഷ്യയുടെ പ്രതീക്ഷകളെല്ലാം ലൂക്കാ മോഡ്രിച്ച് ഇവാന്‍ റാക്കിടിച്ച് സഖ്യത്തിലാണ്.

england

ഒത്തിണക്കത്തോടെ കളിക്കുന്ന യുവനിരയാണ് ഇംഗ്ലണ്ടിന്റെ കരുത്ത്. മികച്ച പ്രതിരോധവും നിലവാരമുള്ള ഗോള്‍കീപ്പറും ഇംഗ്ലണ്ടിന് സാധ്യത കല്‍പ്പിക്കുന്നുണ്ട്. പ്രീക്വാര്‍ട്ടറില്‍ കൊളംബിയയെയും ക്വാര്‍ട്ടറില്‍ സ്വീഡനെയും മറികടന്നാണ് ടീം കുതിച്ചത്. കൊളംബിയയ്‌ക്കെതിരായ ഷൂട്ടൗട്ട് വിജയം ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തി.

ഈ ലോകകപ്പിലെ ഏറ്റവും ഭാവനാസമ്പന്നമായ മധ്യനിരയുമായി കളിക്കുന്ന ക്രൊയേഷ്യ ഫൈനല്‍ പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്. ലൂക്ക മോഡ്രിച്ച് പ്ലേമേക്കറാകും. ഇവാന്‍ പെരിസിച്ചും, റാബിച്ചും വിങ്ങര്‍മാരാകുമ്പോള്‍ മരിയോ മാന്‍സുകിച്ചാണ് സ്‌ട്രൈക്കര്‍ റോളില്‍. ഡിഫന്‍സീവ് മിഡ്ഫീല്‍ഡിലുള്ള ഇവാന്‍ റാക്കിട്ടിച്ച്, പ്രതിരോധത്തില്‍ സ്ട്രിനിച്ച്, വിദ, ലോവ്‌റാന്‍, കോര്‍ലുക്ക എന്നിവരും ടീമിന് കരുത്താകും. രണ്ട് പെനാല്‍റ്റി ഷൂട്ടൗട്ട് അതിജീവിച്ച സുബാസിച്ച് ഗോള്‍കീപ്പറുടെ റോളിലുണ്ടാകും.

നായകന്‍ ഹാരി കെയ്‌നും റഹീം സ്റ്റര്‍ലിങ്ങും അണിനിരക്കുന്ന ഇംഗ്ലീഷ് മുന്നേറ്റം ശക്തരുടേതാണ്. ജെസെ ലിങ്ങാര്‍ഡും ഡെലി അലിയും അറ്റാക്കിങ് മിഡ്ഫീല്‍ഡിലും കെയ് റണ്‍ ട്രിപ്പിയര്‍, ആഷ്‌ലി യങ് എന്നിവര്‍ കയറിക്കളിക്കുന്ന വിങ് ബാക്കുകളുമാകും. ജോര്‍ഡന്‍ ഹെന്‍ഡേഴ്‌സന്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറാകും. കെയ്ല്‍ വാക്കര്‍, ജോണ്‍ സ്റ്റോണ്‍സ്, ഹാരി മഗ്വയര്‍ എന്നിവരാണ് പ്രതിരോധത്തില്‍. ജോര്‍ഡന്‍ പിക്‌ഫോര്‍ഡ് ഗോള്‍വല കാക്കും. മത്സരത്തില്‍ ഇംഗ്ലണ്ട് ഒരു ഗോള്‍ മാര്‍ജിനില്‍ ജയിക്കുമെന്നാണ് പ്രവചനം.

Story first published: Wednesday, July 11, 2018, 11:50 [IST]
Other articles published on Jul 11, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X