Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രൊയേഷ്യയും ഡെന്മാര്‍ക്കും, കരുത്തരുടെ പ്രീക്വാര്‍ട്ടര്‍ ഞായറാഴ്ച; പ്രവചനം ഈ ടീമിന്

മോസ്‌കോ: യൂറോപ്യന്‍ കരുത്തരായ ക്രൊയേഷ്യയും ഡെന്മാര്‍ക്കും തമ്മിലുള്ള പ്രീക്വാര്‍ട്ടര്‍ മത്സരം ഞായറാഴ്ച നടക്കും. ഇന്ത്യന്‍ സമയം രാത്രി 11.30ന് നിഷ്‌നി നോവ്‌ഗൊരോദ് സ്‌റ്റേഡിയത്തിലാണ് കളി. ഗ്രൂപ്പ് മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയ ഇരു ടീമുകളുടെയും പോരാട്ടം ആവേശകരമായിരിക്കുമെന്നുറപ്പാണ്.

ccroatia

ആദ്യ മൂന്നു കളികളിലും ജയിച്ച ക്രൊയേഷ്യ ക്വാര്‍ട്ടര്‍ ഏറെക്കുറെ ഉറപ്പിച്ചാണ് ഡെന്മാര്‍ക്കിനെതിരെ ഇറങ്ങുക. ലോകത്തെ ഏറ്റവും ശക്തരായ മധ്യനിരയുള്ള ടീമാണ് ക്രൊയേഷ്യയുടേത്. ലൂക്കോ മോഡ്രിച്ചും റാക്കിട്ടച്ചും അടങ്ങുന്ന സഖ്യം ഏതു ടീമിനും ഭീഷണിയുയര്‍ത്തും. അര്‍ജന്റീനയയെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ ക്രൊയേഷ്യ ആക്രമണവും പ്രതിരോധവുമായി കളം നിറഞ്ഞു കളിക്കുമെന്നാണ് പ്രതീക്ഷ.

ccroatia

ഫ്രാന്‍സ് ഉള്‍പ്പെട്ട ഗ്രൂപ്പില്‍ നിന്നും താരതമ്യേന മികച്ച കളി കെട്ടഴിച്ച ടീമാണ് ഡെന്മാര്‍ക്ക്. എറിക്‌സണിന്റെ പ്രകടനം ഡെന്മാര്‍ക്കിന് നിര്‍ണായകമാകും. ഒത്തിണക്കത്തോടെ കളിക്കാന്‍ കഴിഞ്ഞാല്‍ ഏതു ടീമിനെയും അവര്‍ മറികടക്കും. ഗോള്‍കീപ്പര്‍ കാസ്പര്‍ ഷ്മിഷേല്‍, പ്രതിരോധനിരക്കാരന്‍ ദാല്‍ഗാര്‍ഡ് എന്നിവരും ടീമിന് വേണ്ടി പൊരുതും.

ലൂക്കാ മോഡ്രിച്ചും ഇവാന്‍ റാക്കിട്ടിച്ചും ബ്രോസോവിച്ചും ക്രൊയേഷ്യയുടെ മധ്യനിരയുടെ ഊര്‍ജമാണ്. മുന്നേറ്റത്തില്‍ മരിയോ മാന്‍സൂകിച്ചും ഇവാന്‍ പെരിസിച്ചും റാബിച്ചും മിന്നിയാല്‍ കളി ക്രൊയേഷ്യ കൈയ്യടക്കും. അതേസമയം, അവസാനം കളിച്ച 12 കളികളിലും തോറ്റിട്ടില്ലെന്ന ആത്മവിശ്വാസം ഡെന്മാര്‍ക്കിനുണ്ട്. ഒരു ഗോള്‍ മാര്‍ജിനില്‍ ക്രൊയേഷ്യ ജയിക്കുമെന്നാണ് പ്രവചനം.


Story first published: Sunday, July 1, 2018, 10:15 [IST]
Other articles published on Jul 1, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+