ഫൈനലിലെത്തിയപ്പോള്‍ ലോകകപ്പ് ചരിത്രത്തിലെ ആ റെക്കോര്‍ഡുകള്‍ ക്രൊയേഷ്യ തിരുത്തി
മോസ്‌കോ: ഫുട്‌ബോള്‍ ആരാധകരെയെല്ലാം അത്ഭുതപ്പെടുത്തി ക്രൊയേഷ്യ ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ പ്രവേശിച്ചപ്പോള്‍ കടപുഴകിയത് ഒരുപിടി റെക്കോര്‍ഡുകള്‍. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ റാങ്കിലുള്ള ഫൈനലിസ്റ്റാണ് ഇപ്പോള്‍ ക്രൊയേഷ്യ. നിലവില്‍ ഇരുപതാം റാങ്കുള്ള ടീമാണ് ക്രൊയേഷ്യ.
ലോകകപ്പ് ഫൈനല്‍ കളിക്കുന്ന ചെറിയ രാജ്യമെന്ന ബഹുമതിയും ഇനി ക്രൊയേഷ്യയ്ക്കാണ്. 40 ലക്ഷമാണ് ക്രൊയേഷ്യയിലെ ജനസംഖ്യ. 1998 ലോകകപ്പില്‍ സെമിയിലെത്തിയശേഷം മോശം പ്രകടനം നടത്തിയ ക്രൊയേഷ്യ ഇക്കുറി ചരിത്രം രചിക്കാനുള്ള പുറപ്പാടിലാണ്. സെമിയില്‍ ഒരു ഗോളിന് പിന്നില്‍നിന്നശേഷം മത്സരത്തില്‍ ജയിച്ച് ഫൈനലിലെത്തുന്ന ആദ്യ ടീം കൂടിയായി ക്രൊയേഷ്യയുടേത്.

ആദ്യ മിനിറ്റുകളില്‍തന്നെ ഇംഗ്ലണ്ടില്‍നിന്നും ഗോള്‍ വഴങ്ങിയ ടീം രണ്ടാം പകുതിയില്‍ സമനില നേടുകയും എക്‌സ്ട്രാ ടൈമില്‍ വിജയഗോള്‍ നേടി ഫൈനല്‍ ടിക്കറ്റ് ഉറപ്പിക്കുകയുമായിരുന്നു. 1966ന് ശേഷം ആദ്യ ഫൈനല്‍ ഉറപ്പിച്ച് കളിച്ച ഇംഗ്ലണ്ട് ഒട്ടേറെ അവസരങ്ങള്‍ തുലച്ചാണ് പുറത്തായത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു കളിപോലും തോല്‍ക്കാതെയായിരുന്നു ക്രൊയേഷ്യയുടെ കുതിപ്പ്. നൈജീരിയ, അര്‍ജന്റീന, ഐസ് ലന്‍ഡ് ടീമുകളെ തോല്‍പ്പിച്ചപ്പോള്‍ തന്നെ ടീം കറുത്ത കുതിരകളാകുമെന്ന് സൂചനയുണ്ടായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications