Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സെമിയില്‍ ക്രൊയേഷ്യയ്ക്ക് ഭയം ഇംഗ്ലണ്ടിന്റെ ഈ സൂപ്പര്‍താരത്തെ; തന്ത്രം ഇങ്ങനെ

മോസ്‌കോ: ലോകകപ്പ് സെമി ഫൈനലിലേക്ക് കടക്കവെ നാലു ടീമുകളും അവസാന വട്ട തന്ത്രങ്ങളുടെ ഒരുക്കത്തിലാണ്. ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചയോ പരീക്ഷണമോ ഇനി നടക്കില്ല. ചെറിയ പിഴവിന് നല്‍കേണ്ടിവരുന്നത് ലോകകപ്പ് തന്നെയായിരിക്കും. മാത്രമല്ല, പിന്നീടുണ്ടാകുന്ന വിമര്‍ശനങ്ങള്‍ സഹിക്കാവുന്നതിലും അപ്പുറമായിരിക്കുകയും ചെയ്യും.

സെമിയില്‍ ഇംഗ്ലണ്ടിനെ നേരിടുന്ന ക്രൊയേഷ്യയും കിരീട പ്രതീക്ഷയിലാണ്. ക്രൊയേഷ്യയുടെ വിജയങ്ങളുടെ കരുത്തായ പരിശീകന്‍ സ്ലാട്‌കോ ഡാലിച്ച് തന്ത്രങ്ങളുടെ ആശാനാണ്. ഇംഗ്ലണ്ടിനെ എങ്ങിനെ പിടിച്ചുകെട്ടാമെന്നതാണ് ഡാലിച്ചിന്റെ ഇപ്പോഴത്തെ ആലോചന. ഇംഗ്ലീഷ് നിരയില്‍ ഏറ്റവും അപകടകാരിയായ കളിക്കാരന്‍ റഹീം സ്റ്റര്‍ലിങ് ആണെന്നാണ് ഡാലിച്ചിന്റെ അഭിപ്രായം.

raheemsterling

പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പ്രധാന താരമാണ് സ്റ്റര്‍ലിങ്. എന്നാല്‍, ലോകകപ്പില്‍ ഇതുവരെ നടന്ന മത്സരങ്ങളില്‍ താളം കണ്ടെത്താന്‍ ഈ യുവതാരത്തിന് കഴിഞ്ഞിട്ടില്ല. അതേസമയം, ഹാരി കെയിനെക്കാള്‍ വേഗതയുള്ള സ്റ്റര്‍ലിങ്ങിനെ സൂക്ഷിക്കണമെന്ന് ഡാലിച്ച് കളിക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

ഇംഗ്ലണ്ടിനെ വാനോളം പുകഴ്ത്താനും ഡാലിച്ച് മടിച്ചില്ല. വേഗതയേറിയ മികച്ച കളിയാണ് ഇംഗ്ലണ്ട് കാഴ്ചവെക്കുന്നത്. കോര്‍ണര്‍ കിക്കുകളില്‍ വളരെ അപകടകാരികളാണ് ഇംഗ്ലണ്ടെന്നും ഡാലിച്ച് പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ കളിയില്‍ തന്ത്രത്തില്‍ മാറ്റം വരുത്തും. ആക്രമണാത്മക ഫുട്‌ബോളാണ് മനസിലുള്ളതെന്നും ഡാലിച്ച് വെളിപ്പെടുത്തി.

Story first published: Monday, July 9, 2018, 17:26 [IST]
Other articles published on Jul 9, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+