Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: മോഡ്രിച്ച്, റാക്കിറ്റിച്ച്, കൊവാസിച്ച്... അദ്ഭുതങ്ങളില്ല, ക്രൊയേഷ്യ ഒരുങ്ങിത്തന്നെ

സഗ്രെബ്: മികച്ച താരങ്ങളുമായി റഷ്യന്‍ ലോകകപ്പിന് ക്രൊയേഷ്യന്‍ ടീം റഡി. കാര്യമായ അദ്ഭുതങ്ങളൊന്നുമില്ലാതെയാണ് 24 അംഗ ടീമിനെ കോച്ച് സ്ലാറ്റ്‌കോ ഡാലിച്ച് പ്രഖ്യാപിച്ചത്. റയല്‍ മാഡ്രിഡ് മിഡ്ഫീല്‍ഡര്‍മാരായ ലൂക്കാ മോഡ്രിച്ച്, മറ്റെയോ കൊവാസിച്ച്, ബാഴ്‌സലോണ മിഡ്ഫീല്‍ഡര്‍ ഇവാന്‍ റാക്കിറ്റിച്ച് എന്നിവരെല്ലാം ലോകകപ്പ് സംഘത്തിലുണ്ട്. ഇപ്പോള്‍ പ്രഖ്യാപിച്ച 24 അംഗ ടീമില്‍ നിന്നു ഒരു ഡിഫന്‍ഡറെ അന്തിമ ലിസ്റ്റ് സമര്‍പ്പിക്കുന്നതിനു മുമ്പ് ഒഴിവാക്കുമെന്നു കോച്ച് ഡാലിച്ച് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വെഡ്രന്‍ കൊര്‍ലൂക്ക, അലെക്‌സാണ്ടര്‍ മിട്രോവിച്ച് എന്നിവരിലൊരാള്‍ക്കാവും സ്ഥാനം നഷ്ടമാവുക. ഇരുതാരങ്ങളും ഇപ്പോള്‍ പരിക്കിന്റെ പിടിയിലാണ്.

1

ഇറ്റാലിയന്‍ ചാംപ്യന്‍മാരായ യുവന്റസില്‍ വിങറുടെ റോളില്‍ കളിക്കുന്ന മരിയോ മാന്‍ഡ്യുകിച്ചിനെ ലോകകപ്പില്‍ സ്‌ട്രൈക്കറുടെ പൊസിഷനിലാണ് കളിപ്പിക്കുകയെന്ന് കോച്ച് ഡാലിച്ച് വ്യക്തമാക്കി. മെയ് 26നാണ് ലോകകപ്പിനുള്ള ക്രൊയേഷ്യന്‍ ടീമിന്റെ പരിശീലനക്യാംപ് ആരംഭിക്കുന്നത്. ലോകകപ്പിനു മുമ്പ് രണ്ടു സന്നാഹ മല്‍സരങ്ങളിലും ക്രൊയേഷ്യ കളിക്കുന്നുണ്ട്. ജൂണ്‍ മൂന്നിന് ബ്രസീലുമായും എട്ടിന് സെനഗലുമായുമാണ് ക്രൊയേഷ്യയുടെ മല്‍സരങ്ങള്‍.

റഷ്യന്‍ ലോകകപ്പില്‍ ഗ്രൂപ്പ് ഡിയിലാണ് ക്രൊയേഷ്യയുടെ സ്ഥാനം. ജൂണ്‍ 16ന് ആഫ്രിക്കന്‍ ശക്തികളായ നൈജീരിയക്കെതിരേയാണ് ക്രൊയേഷ്യയുടെ ആദ്യ മല്‍സരം. കിരീട ഫേവറിറ്റുകളായ അര്‍ജന്റീന, ഐസ്‌ലാന്‍ഡ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.

ക്രൊയേഷ്യന്‍ ടീം
ഗോള്‍കീപ്പര്‍മാര്‍-ഡാനിയേല്‍ സ്യുബാസിച്ച്, ലോവ്‌റെ കാലിനിച്ച്, ഡൊമിനിക്ക് ലിവാക്കോവിച്ച്

ഡിഫന്‍ഡര്‍മാര്‍-വെഡ്രന്‍ കൊര്‍ലൂക്ക, ഡൊമാഗോ വിദ, ഇവാന്‍ സ്ട്രിനിച്ച്, ദെയാന്‍ ലോവ്‌റന്‍, സൈം സാല്‍ക്കോ, ജോസിപ് പിവാറിച്ച്, ടിന്‍ ജെഡ്‌വാ, മത്തെയ് മിട്രോവിച്ച്, ഡ്യു കലേറ്റ കാര്‍.

മിഡ്ഫീല്‍ഡര്‍മാര്‍- ലൂക്ക മോഡ്രിച്ച്, മറ്റെയോ കൊവാസിച്ച്, ഇവാന്‍ റാക്കിറ്റിച്ച്, മിലാന്‍ ബദേല്‍, മാര്‍സെലോ ബ്രൊസോവിച്ച്, ഫിലിപ്പ് ബ്രഡാറിച്ച്.

സ്‌ട്രൈക്കര്‍മാര്‍- മരിയോ മാന്‍ഡ്യുകിച്ച്, ഇവാന്‍ പെരിസിച്ച്, നിക്കോളാ കാലിനിച്ച്, ആന്ദ്രെ ക്രമാറിച്ച്, മാര്‍ക്കോ പ്യാക്ക, ആന്റെ റെബിച്ച്.

Story first published: Tuesday, May 22, 2018, 15:26 [IST]
Other articles published on May 22, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+