
ഫ്രീ കിക്ക് മികവ് കുറയുന്നു
ഇപ്പോഴിതാ, ക്രിസ്റ്റിയാനോ ആരാധകര്‍ക്ക് അത്ര സുഖമുള്ള കാര്യങ്ങളല്ല പുറത്തുവരുന്നത്. ഫ്രീ കിക്കില്‍ അതിഗംഭീരമായ എത്രയോ ഗോള്‍ നേടിയിട്ടുള്ള ക്രിസ്റ്റിയാനോയുടെ മികവ് കുറഞ്ഞുവരികയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. റയല്‍ മാഡ്രിഡില്‍നിന്നും യുവന്റസിലെത്തി ഒരു വര്‍ഷം കഴിയുമ്പോഴും താരത്തിന്റെ ബൂട്ടില്‍നിന്നും ഒരു ഫ്രീകിക്ക് ഗോള്‍ പിറന്നിട്ടില്ല.

ക്രിസ്റ്റ്യാനോയുടെ ഫ്രീ കിക്ക് കണക്കുകള്‍
കഴിഞ്ഞ സമ്മറിയില്‍ യുവന്റസിലെത്തിയശേഷം 24 തവണ ഫ്രീകിക്ക് എടുത്തിട്ടുള്ള ക്രിസ്റ്റ്യാനോയ്ക്ക് ഒരു ഗോള്‍ പോലും നേടാനായിട്ടില്ല. ഇതില്‍ 18 എണ്ണം സീരി എയിലും 6 എണ്ണം ചാമ്പ്യന്‍സ് ലീഗിലുമാണ്. സീരി എ യില്‍ നാണക്കേടിന്റെ ഒരു റെക്കോര്‍ഡും ക്രിസ്റ്റിയാനോയ്ക്ക് ലഭിച്ചു. ഇത്രയും ഫ്രീ കിക്കുകളില്‍ ഒന്നുപോലും ഗോളാക്കാന്‍ കഴിയാതിരുന്ന എക്കാലത്തെയും രണ്ടാമത്തെ കളിക്കാരനാണ് ഇപ്പോള്‍ റോണോ. മൂന്നുതവണകൂടി ഫ്രീ കിക്ക് മിസ്സായാല്‍ കൂടുതല്‍ ഫ്രീ കിക്കുകള്‍ പാഴാക്കിയ കളിക്കാരനെന്ന പേരും ക്രിസ്റ്റ്യാനോയ്ക്ക് ലഭിക്കും.

ലക്ഷ്യം കാണാത്ത കിക്കുകള്‍
ക്രിസ്റ്റ്യാനോയുടെ 15 ഫ്രീ കിക്കുകള്‍ മതിലില്‍ തട്ടിയപ്പോള്‍ ഏഴെണ്ണം ഗോള്‍കീപ്പര്‍ രക്ഷപ്പെടുത്തി. രണ്ടെണ്ണം ലക്ഷ്യം കണ്ടതുമില്ല. ഫ്രീ കിക്കുകളില്‍ എണ്ണംപറഞ്ഞ ഗോളുകള്‍ നേടിയ താരമാണ് ക്രിസ്റ്റിയാനോ. അസാമാന്യ മെയ് വഴക്കത്തോടെ ക്രിസ്റ്റിയാനോ തൊടുക്കുന്ന കിക്കുകള്‍ ഗോള്‍കീപ്പറെ മറികടന്ന് വലയില്‍ പതിക്കുന്നത് അത്ഭുതത്തോടെ മാത്രമേ കാണാന്‍ കഴിയൂ. എന്നാല്‍, താരത്തിന്റെ ആ മികവ് നഷ്ടമാവുകയാണോ എന്ന ആശങ്കയിലാണ് ആരാധകര്‍.
ധോണി കളി നിര്‍ത്തണോ? ധവാന്റെ മാസ് ഡയലോഗ്... അക്കാര്യത്തില്‍ എല്ലാവരേക്കാളും കേമന്‍

കാത്തിരിക്കുന്നത് മോശം റെക്കോര്‍ഡ്
റയല്‍ മാഡ്രിഡിനുവേണ്ടി 313 ഫ്രീ കിക്കുകളാണ് എടുത്തിട്ടുള്ളത്. ഇതില്‍ 20 എണ്ണം ഗോളാക്കി മാറ്റാന്‍ കഴിഞ്ഞിരുന്നു. കാമിലോ സിയാനോ ആണ് നിലവില്‍ ഇറ്റാലിയന്‍ സീരി എ യില്‍ ഗോളില്ലാതെ കൂടുതല്‍ കിക്കുകള്‍ പാഴാക്കിയ വ്യക്തി. 21 കിക്കുകളില്‍ താരത്തിന് ഗോള്‍ നേടാന്‍ കഴിഞ്ഞിട്ടില്ല. മൂന്ന് കിക്കുകള്‍ കൂടി പാഴാക്കിയാല്‍ ക്രിസ്റ്റ്യാനോ ഈ താരത്തിനൊപ്പമെത്തും. അതിനു മുന്‍പ് ഒരു ഗോള്‍ പിറക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.


Click it and Unblock the Notifications


