Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി കളി നിര്‍ത്തണോ? ധവാന്റെ മാസ് ഡയലോഗ്... അക്കാര്യത്തില്‍ എല്ലാവരേക്കാളും കേമന്‍

ദില്ലി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കുന്ന ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇപ്പോഴും സജീവമാണ്. ഇംഗ്ലണ്ടില്‍ സമാപിച്ച കഴിഞ്ഞ ലോകകപ്പിനു ശേഷം ഇന്ത്യന്‍ ജഴ്‌സിയില്‍ ധോണിയെ കണ്ടിട്ടില്ല. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ നിന്നും അടുത്തിടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന ടി20 പരമ്പരയില്‍ നിന്നും അദ്ദേഹം സ്വയം പിന്‍മാറുകയായിരുന്നു.

ഇന്ത്യക്കു വേണ്ടി ധോണി ഇനിയും കളിക്കുമോയെന്ന കാര്യത്തില്‍ പോലും അവ്യക്തത തുടരുകയാണ്. ഇതിനിടെ ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട ചോദ്യത്തിന് മാസ് മറുപടി നല്‍കിയിരിക്കുകയാണ് സ്റ്റാര്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍.

അക്കാര്യം ധോണിക്കറിയാം

അക്കാര്യം ധോണിക്കറിയാം

ദീര്‍ഘകാലമായി ഇന്ത്യക്കു വേണ്ടി കളിച്ചു കൊണ്ടിരിക്കുന്ന താരമാണ് ധോണി. അതുകൊണ്ടു തന്നെ എപ്പോള്‍ വിരമിക്കണമെന്ന് അദ്ദേഹത്തിനു നന്നായറിയാം. അത് മറ്റുള്ളവരല്ല ധോണി തന്നെയാണ് തീരുമാനിക്കേണ്ടത്.
കളിക്കളത്തില്‍ ഇന്ത്യക്കു വേണ്ടി പല നിര്‍ണായക തീരുമാനങ്ങളുമെടുത്തിട്ടുള്ള താരമാണ് ധോണി. വിരമിക്കുന്ന കാര്യത്തിലും മറ്റാരുടെയും ഉപദേശം അദ്ദേഹത്തിന് ആവശ്യമില്ല. ഉചിതമായ സമയത്ത്, ഉചിതമായ തീരുമാനം തന്നെ ധോണി സ്വീകരിക്കുമെന്നും ധവാന്‍ ഒരു ദേശീയ ചാനലിനോടു പറഞ്ഞു.

ധോണിയേക്കാള്‍ മിടുക്കനില്ല

ധോണിയേക്കാള്‍ മിടുക്കനില്ല

ടീമിലെ ഓരോ താരത്തിന്റെയും കഴിവ് തിരിച്ചറിയാനും ഇത് മനസ്സിലാക്കി പ്രോല്‍സാഹിപ്പിക്കാനും ധോണിയേക്കാള്‍ മിടുക്കനായ മറ്റൊരാളില്ലെന്നു ധവാന്‍ പറയുന്നു. ഇത് തീര്‍ച്ചയായും വലിയൊരു നേതാവിന്റെ കഴിവ് തന്നെയാണ്. ഓരോ താരത്തിന്റെയും കഴിവ് എന്താണെന്ന് ധോണി നന്നായി മനസ്സിലാക്കിയിട്ടുണ്ട്. ഏതു പരിധി വരെ ഒരു താരത്തെ പിന്തുണയ്ക്കണമെന്നും അദ്ദേഹത്തിനറിയാം. ധോണി ക്യാപ്റ്റനായിരുന്നപ്പോള്‍ ഇന്ത്യ കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍ ഇത് അടിവരയിടുന്നതായും ധവാന്‍ വിശദമാക്കി.

ധോണി- കോലി ബന്ധം

ധോണി- കോലി ബന്ധം

ധോണിയും ഇപ്പോഴത്തെ നായകന്‍ വിരാട് കോലിയും തമ്മില്‍ വളരെ അടുത്ത സൗഹൃദമാണുള്ളതെന്നും ധവാന്‍ വെളിപ്പെടുത്തുന്നു. കരിയറിന്റെ ആദ്യകാലത്ത് കോലിക്കു വലിയ പിന്തുണയാണ് ധോണി നല്‍കിയത്. പിന്നീട് കോലി ക്യാപ്റ്റനായി മാറിയപ്പോഴും ധോണി എല്ലായ്‌പ്പോഴും സഹായിക്കാന്‍ തയ്യാറുമായിരുന്നു. മികച്ചൊരു ലീഡര്‍ക്കു മാത്രമേ ഇങ്ങനെ സാധിക്കൂ. കോലി ഇപ്പോഴും ധോണിക്കു നല്‍കുന്ന ആദരവ് കാണുമ്പോള്‍ വലിയ സന്തോഷം തോന്നുന്നതായും ധവാന്‍ വ്യക്തമാക്കി.

പന്തിന് പിന്തുണ

പന്തിന് പിന്തുണ

ബാറ്റിങിലെ മോശം പ്രകടനത്തെ തുടര്‍ന്ന് വലിയ വിമര്‍ശനങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്ന യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ ധവാന്‍ പിന്തുണച്ചു. വളരെ ടാലന്റുള്ള കളിക്കാരനാണ് റിഷഭ്. ദീര്‍ഘകാലം ഇന്ത്യക്കു വേണ്ടി കളിക്കാനുള്ള മികവ് അവനുണ്ട്. നല്ല പ്രകടനം പുറത്തെടുക്കുന്നതിന് അവന്‍ കഠിനാധ്വാനം ചെയ്യുന്നുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ കാര്യമായി സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും പലതും പഠിക്കാന്‍ ഇതു സഹായിക്കും. ഇത് ഓരോ താരത്തിനും സംഭവിക്കുന്ന കാര്യമാണ്. റിഷഭ് തീര്‍ച്ചയായും പലതും ഉള്‍ക്കൊണ്ട് ശക്തമായി തിരിച്ചുവരുമെന്ന് ഉറപ്പുണ്ടെന്നും ധവാന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, September 29, 2019, 14:23 [IST]
Other articles published on Sep 29, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+