Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സി vs റൊണാള്‍ഡോ, ഇതിഹാസങ്ങളുടെ പോരില്‍ 2024ല്‍ ബെസ്റ്റാര്? ഇതാ ഉത്തരം

കാല്‍പന്തുകളിയിലെ മാന്ത്രികരെന്നും ആധുനിക ഫുട്‌ബോളിലെ ഇതിഹാസങ്ങളെന്നും വിശേഷിപ്പിക്കുന്ന രണ്ടു താരങ്ങളാണ് ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. കഴിഞ്ഞ 20 വര്‍ഷത്തോളമായി ലോക ഫുട്‌ബോളിനെ അടക്കി ഭരിക്കുന്നവരാണ് ഇരുവരും. ഇപ്പോള്‍ കരിയറിന്റെ അവസാനത്തോടു അടുക്കുന്ന മെസ്സിയും റോണോയും യൂറോപ്പ് വിട്ട് തീര്‍ത്തും വ്യത്യസ്തമായ ഇടങ്ങളില്‍ തങ്ങളുടെ ഫുട്‌ബോള്‍ പ്രയാണം തുടരുകയാണ്.

അമേരിക്കന്‍ ലീഗിലാണ് (മേജര്‍ സോക്കര്‍ ലീഗ്) മെസ്സിയുടെ മായാജാലമെങ്കില്‍ സൗദി അറേബ്യയിലാണ് (സൗദി പ്രോ ലീഗ്) റോണോയുടെ മാജിക്കല്‍ പ്രകടനം. കഴിഞ്ഞ വര്‍ഷത്തെ പ്രകടനങ്ങള്‍ നോക്കിയാല്‍ ഇവരില്‍ ആരാണ് ഏറ്റവും നന്നായി പെര്‍ഫോം ചെയ്തിട്ടുള്ളതെന്നു നുമുക്കു നോക്കാം.

LIONEL MESSI

മെസ്സി മിന്നിച്ചോ?

മേജര്‍ സോക്കര്‍ ലീഗിലെ (MLS) ഏറ്റലും താരനിബിഡമായ ടീമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്റര്‍ മയാമിക്കു വേണ്ടിയാണ് ലയണല്‍ മെസ്സി ഇപ്പോള്‍ പന്തു തട്ടുന്നത്. ഇംഗ്ലണ്ടിന്റെ മുന്‍ സൂപ്പര്‍ താരം ഡേവിഡ് ബെക്കാം സംയുക്ത ഉടമകളിലൊരാളായ ടീമിന്റെ ക്യാപ്റ്റനും കൂടിയാണ് അദ്ദേഹം. വിവിധ ടൂര്‍ണമെന്റുകളിലായി ഇന്ററിനു വേണ്ടി 25 മല്‍സരങ്ങളിലാണ് മെസ്സി കളിച്ചത്. ഇവയില്‍ 20 ഗോളുകളടിച്ച അദ്ദേഹം 13 അസിസ്റ്റുകളും നല്‍കിയിരുന്നു.

കൂടാതെ അര്‍ജന്റീനയ്ക്കായും മെസ്സി കസറി. കോപ്പാ അമേിക്കയില്‍ ടീമിനെ വീണ്ടുമൊരു കിരീട വിജയത്തിലേക്കു നയിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചിരുന്നു. അര്‍ജന്റന്‍ കുപ്പായത്തില്‍ ആറു ഗോളുകള്‍ സ്‌കോര്‍ ചെയ്ത മെസ്സി അഞ്ചു അസിസ്റ്റുകളും നല്‍കിയിരുന്നു. ആകെ 36 മല്‍സരങ്ങളാണ് ക്ലബ്ബിനും രാജ്യത്തിനുമായി അദ്ദേഹം കഴിഞ്ഞ വര്‍ഷം കളിച്ചത്.

റോണോയുടെ പ്രകടനം

ക്രിസ്റ്റിയാനോ റൊണാള്‍ഡോയാവട്ടെ സൗദി പ്രോ ലീഗില്‍ അല്‍ നസര്‍ ക്ലബ്ബിനായാണ് ഇപ്പോള്‍ കളിക്കുന്നത്. പഴയ തട്ടകമായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്കുള്ള മടങ്ങിവരവ് പ്രതീക്ഷിച്ചതു പോലെ ക്ലിക്കാവാത പോയതോടെയാണ് അദ്ദേഹം സൗദിയിലേക്കു വിമാനം കയറിയത്. ലോക ഫുട്‌ബോളിനെ ഞെട്ടിച്ച നീക്കം തന്നെയായിരുന്നു ഇത്.

CRISTIANO RONADO

കഴിഞ്ഞ വര്‍ഷം ക്ലബ്ബിനും രാജ്യത്തിനുമായി മികച്ച പ്രകടനവും റോണോ കാഴ്ചവച്ചിരുന്നു. അല്‍ നസറിനായി മൂന്നു ഹാട്രിക്കുകളടക്കം കുറിച്ച അദ്ദേഹം അടിച്ചെടുത്തത് 32 ഗോളുകളാണ്. 40ാം വയസ്സിലേക്കു അടുമ്പോഴും തന്റെ ഫിറ്റ്‌നസിലും ഗോളടിമികവിലും യാതൊരു ക്ഷീണവും സംഭവിച്ചിട്ടില്ലെന്നു അടിവരയിടുന്നതായിരുന്നു റോണോയുടെ പ്രകടനം.

പക്ഷെ യുവേഫ ചാംപ്യന്‍സ് ലീഗിലെയും യൂറോപ്യന്‍ ലീഗുകളിലെയും അസാന്നിധ്യം കാരണം അദ്ദേഹത്തിന്റെ പ്രകടനം ആരാധകരിലേക്കു വേണ്ടത്ര എത്തിയില്ലെന്നതാണ് നിരാശാജനകമായ കാര്യം. ക്ലബിനും രാജ്യത്തിനുമായി കഴിഞ്ഞ വര്‍ഷം 51 മല്‍സരങ്ങളില്‍ റൊണാള്‍ഡോ കളിച്ചിട്ടുണ്ട്. ഓരോ 103 മിനിറ്റിലും ഓരോ ഗോള്‍ വീതം താരം നേടുകയും ചെയ്തു. സൗദിയില്‍ 25 ഗോളുകള്‍ സ്‌കോര്‍ ചെയ്ത അദ്ദേഹം പോര്‍ച്ചുഗലിനായി ഏഴു ഗോളുകളുമടിച്ചു.

Story first published: Wednesday, January 1, 2025, 15:31 [IST]
Other articles published on Jan 1, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+