For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മെസിക്ക് അഞ്ചാം സ്ഥാനം, പ്രതിഫലത്തിന്റെ അടിസ്ഥാനത്തില്‍ തലപ്പത്ത് ആര്? ടോപ് 5 ഇതാ

ഫുട്‌ബോള്‍ താരങ്ങള്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ മറ്റ് കായിക മേഖലയിലെ താരങ്ങളെക്കാള്‍ ഒരുപടി മുന്നിലാണ്. ആധുനിക ഫുട്‌ബോളിലേക്ക് വരുമ്പോള്‍ പല സൂപ്പര്‍ താരങ്ങളുടേയും പ്രതിഫലം കണ്ണ് തള്ളിക്കുന്നതാണ്. ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കരിയറിന്റെ അവസാന സമയത്തിലൂടെയാണ് കടന്ന് പോകുന്നത്. എന്നാല്‍ ഇപ്പോഴും വലിയ താരമൂല്യം ഇവര്‍ക്കുണ്ടെന്നതാണ് എടുത്തു പറയേണ്ടത്. നിലവിലെ താരങ്ങളുടെ പ്രതിഫലം വിലയിരുത്തി ഏറ്റവും മികച്ച അഞ്ച് കരാറുകള്‍ പരിശോധിച്ചാല്‍ ടോപ് ഫൈവില്‍ ആരൊക്കെയാവും ഉള്‍പ്പെടുക?. പരിശോധിക്കാം.

തലപ്പത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണെന്ന് പറയാം. പോര്‍ച്ചുഗല്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റ്‌സ് ടീമുകള്‍ കടന്ന് ഇപ്പോള്‍ സൗദി ലീഗിലാണുള്ളത്. അല്‍ നാസര്‍ ടീമിന്റെ ഭാഗമായിട്ടുള്ള റൊണാള്‍ഡോയുടെ നിലവിലെ കരാര്‍ 200 ദശലക്ഷം ഡോളറിനാണ്. നിലവില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലത്തില്‍ കളിക്കുന്നത് റൊണാള്‍ഡോയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇപ്പോള്‍ റൊണാള്‍ഡോ കൂടുമാറ്റത്തിന് ശ്രമിക്കുന്നുണ്ടെന്നാണ് വിവരം.

എന്നാല്‍ ഇനിയൊരു ടീമിലേക്കെത്തിയാല്‍ വലിയൊരു പ്രതിഫലം റൊണാള്‍ഡോക്ക് ലഭിക്കാന്‍ സാധ്യതയില്ലെന്ന് തന്നെ പറയാം. രണ്ടാം സ്ഥാനത്തുള്ളത് കരിം ബെന്‍സേമയാണ്. ഫ്രഞ്ച് സൂപ്പര്‍ താരം റയല്‍ മാഡ്രിഡും വിട്ട് നിലവില്‍ അല്‍ ഇത്തിഹാദിനായാണ് കളിക്കുന്നത്. 100 ദശലക്ഷം യൂറോക്കാണ് ബെന്‍സേമയുടെ കരിയറെന്നാണ് വിവരം. റയലിനായി കളിച്ചിരുന്നപ്പോള്‍ തകര്‍പ്പന്‍ പ്രകടനത്തോടെ കൈയടി നേടാന്‍ സാധിച്ചിരുന്ന ബെന്‍സേമ ഇപ്പോള്‍ വാര്‍ത്തകളില്‍ അധികം പ്രത്യക്ഷപ്പെടുന്നില്ലെന്നതാണ് വസ്തുത.

ഫ്രഞ്ച് യുവ സൂപ്പര്‍താരമാണ് കെയ്‌ലിയന്‍ എംബാപ്പെ. നിലവിലെ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍മാരിലൊരാളായ എംബാപ്പെ നിലവില്‍ റയല്‍ മാഡ്രിഡിനൊപ്പമാണ്. പിഎസ്ജിക്കായി ഏറെക്കാലം കളിച്ച എംബാപ്പെയെ റയല്‍ മാഡ്രിഡ് റാഞ്ചിയത് 90 ദശലക്ഷം യൂറോക്കാണെന്നാണ് റിപ്പോര്‍ട്ട്. റയലിനൊപ്പം ഇനിയും ഏറെ നാള്‍ എംബാപ്പെ കളിക്കാനുണ്ടാവുമെന്ന് തന്നെ കരുതാം. അടുത്ത ഇതിഹാസമായി വളര്‍ന്നു വരാന്‍ ശേഷിയുള്ള താരമാണ് എംബാപ്പെയെന്ന് നിസംശയം പറയാം.

cristiano ronaldo

പരിക്കുകളുടെ തോഴനാണെങ്കിലും ഇപ്പോഴും ആരാധക ഹൃദയങ്ങളില്‍ സ്ഥാനമുള്ള താരമാണ് നെയ്മര്‍. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം നെയ്മറിനെ 80 ദശലക്ഷം യൂറോയാണ് ഒരു വര്‍ഷം ലഭിക്കുന്നത്. നിലവില്‍ സൗദി ലീഗിലാണ് നെയ്മര്‍ കളിക്കുന്നത്. പരിക്കിനെത്തുടര്‍ന്ന് കരിയറിന്റെ നല്ലൊരു സമയവും നഷ്ടമായെങ്കിലും ഇപ്പോഴും അദ്ദേഹം ടീമില്‍ സജീവമാണ്. ലയണല്‍ മെസിയാണ് അഞ്ചാം സ്ഥാനത്ത്. 65 ദശലക്ഷം യൂറോയാണ് മെസിയുടെ കരാര്‍ തുക. അമേരിക്കന്‍ ലീഗില്‍ ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് മെസി കളിക്കുന്നത്.

അടുത്ത ലോകകപ്പ് കളിക്കാന്‍ മെസി അര്‍ജന്റീന ടീമിലുണ്ടാകുമെന്നാണ് വിവരം. ലോണില്‍ ബാഴ്‌സലോണയിലേക്ക് തിരിച്ചുവരാന്‍ മെസി ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബാഴ്‌സലോണക്കായി കളിച്ച് വിരമിക്കാനാണ് മെസിയുടെ ആഗ്രഹം. അത് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

Story first published: Wednesday, January 22, 2025, 15:52 [IST]
Other articles published on Jan 22, 2025
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+