Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇറ്റലിയെ ഇളക്കിമറിക്കാന്‍ സിആര്‍ 7... യുവന്റസിനൊപ്പം അരങ്ങേറ്റം പ്രഖ്യാപിച്ചു, ഇനി ദിവസങ്ങള്‍ മാത്രം

റൊണാള്‍ഡോയുടെ അരങ്ങേറ്റ മത്സരം | Oneindia Malayalam

റോം: ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിച്ച ട്രാന്‍സ്ഫറായിരുന്നു ഇതിഹാസം താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ വിട്ടത്. തന്റെ പഴയ തട്ടകമായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്കോ ഫ്രാന്‍സിലെ പുത്തന്‍ പണക്കാരായ പിഎസ്ജിയിലേക്കേ റോണോ കൂടുമാറിയേക്കമെന്ന തരത്തിലായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍ തികച്ചും അപ്രതീക്ഷീതമായാണ് അതുവരെ ചിത്രത്തില്‍ പോലും ഇല്ലാചതിരുന്ന ഇറ്റാലിയന്‍ ചാംപ്യന്‍മാരായ യുവന്റസിന്റെ വരവ്. 105 മില്ല്യണ്‍ യൂറോയ്ക്കാണ് 33 കാരനെ യുവന്റസ് സ്വന്തമാക്കിയത്.

റോണോയുടെ വരവ് ഇറ്റാലിയന്‍ ഫുട്‌ബോളിന് തന്നെ പുതിയ ഊര്‍ജമാണ് നല്‍കുന്നത്. ട്രാന്‍സ്ഫര്‍ യാഥാര്‍ഥ്യമായതോടെ റൊണാള്‍ഡോയുടെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ ലോകം. ഒടുവില്‍ ഈ തിയ്യതി പുറത്തുവന്നിരിക്കുകയാണ്.

ആദ്യ മല്‍സരം ചീവോയ്‌ക്കെതിരേ

ഇറ്റാലിയന്‍ ലീഗിന്റെ (സെരി എ) പുതിയ സീസണിലെ ഫിക്‌സ്ചര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് റൊണൊള്‍ഡോയുടെ അരങ്ങേറ്റത്തിന്റെ തിയ്യതിയെക്കുറിച്ച് വ്യക്തമായത്. ഓഗസ്റ്റ് 19ന് ചീവോയ്‌ക്കെതിരേ നടക്കുന്ന സെരി എ മല്‍സരത്തിലായിരിക്കും പോര്‍ച്ചുഗീസ് ഇതിഹാസം യുവന്റസിനു വേണ്ടി ആദ്യമായി കളത്തിലിറങ്ങുക. ചീവോയുടെ തട്ടകത്തിലാണ് ഈ മല്‍സരം.

സ്വന്തം മൈതാനത്ത് വൈകും

യുവന്റസിന്റെ സ്വന്തം മൈതാനത്ത് റൊണാള്‍ഡോയുടെ പ്രകടനം കാണാന്‍ ആരാധകര്‍ക്കു പിന്നെയും കാത്തിരിക്കേണ്ടിവരും. ഓഗസ്റ്റ് 26ന് ലാസിയോക്കെതിരേ നടക്കാനിരിക്കുന്ന മല്‍സരത്തിലായിരിക്കും റോണോ യുവന്റസിനായി ആദ്യത്തെ ഹോം മാച്ചില്‍ കളിക്കുക.

എട്ടാം കിരീടം

ഇറ്റാലിയന്‍ ഫുട്‌ബോളില്‍ യുവന്റസിന്റെ ആധിപത്യമാണ് കണ്ടുകൊണ്ടിരിക്കുന്നത്. തുടര്‍ച്ചയായി എട്ടു സീസണുകളില്‍ സെരി എ കിരീടം തങ്ങളുടെ തട്ടകത്തിലെത്തിച്ച യുവന്റസ് ഇത് ഇത്തവണ ഒമ്പതാക്കി ഉയര്‍ത്താമെന്ന ആത്മവിശ്വാസത്തിലാണ്. റൊണാള്‍ഡോയുടെ വരവോടെ ഈ സാധ്യത വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്.

Story first published: Friday, July 27, 2018, 12:45 [IST]
Other articles published on Jul 27, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+