റൊണാള്‍ഡോ മെസ്സിയെ കണ്ടുപഠിക്കണം!! പറഞ്ഞത് മുന്‍ ഡച്ച് താരം, ഞെട്ടിത്തരിച്ച് ആരാധകര്‍

മാഡ്രിഡ്: നിലവില്‍ ലോക ഫുട്‌ബോളിലെ ഏറ്റവും കേമനാരെന്ന ചോദ്യത്തിന് രണ്ട് ഉത്തരങ്ങളാണുള്ളത്. അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സിയും പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റിയാനോ റൊണാണ്‍ഡോയുമാണ് ഇവര്‍. രണ്ടില്‍ ആരാണ് ഏറ്റവും മികച്ച താരമെന്ന കാര്യത്തില്‍ ഇപ്പോഴും ആരാധകര്‍ തമ്മില്‍ പോര് നടക്കുകയാണ്. അടുത്തിടെ റയല്‍ മാഡ്രിഡ് വിട്ട് റൊണാള്‍ഡോ ഇറ്റാലിയന്‍ ചാംപ്യന്‍മാരായ യുവന്റസിലേക്കു ചേക്കേറിയപ്പോള്‍ മെസ്സി തന്റെ പഴയ തട്ടകമായ ബാഴ്‌സലോണയില്‍ തന്നെ തുടരുകയാണ്.

ഇതിനിടെയാണ് റൊണാള്‍ഡോയെ വിമര്‍ശിച്ച് മുന്‍ റയല്‍ താരവും ഹോളണ്ടിന്റെ മിഡ്ഫീല്‍ഡറുമായിരുന്ന റാഫേല്‍ വാന്‍ഡര്‍വാര്‍ട്ട് രംഗത്തു വന്നത്. റൊണാള്‍ഡോ മെസ്സിയെ കണ്ടു പഠിക്കണമെന്ന ഞെട്ടിക്കുന്ന പ്രസ്താവനയാണ് താരം നടത്തിയത്. എന്നാല്‍ കളിയുടെ കാര്യത്തിലല്ലെന്നു മാത്രം.

മെസ്സിയെ നോക്കൂ. അദ്ദേഹം ഒരിക്കലും ബാഴ്‌സലോണ വിട്ടു പോവാന്‍ ആഗ്രഹിക്കുന്നില്ല. സത്യസന്ധമായി പറഞ്ഞാല്‍ റൊണാള്‍ഡോ റയല്‍ വിട്ടതില്‍ നിരാശയുണ്ട്. മെസ്സിയുടെ പാത പിന്തുടര്‍ന്ന് അദ്ദേഹം റയലില്‍ തുടരുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നും വാന്‍ഡര്‍വാര്‍ട്ട് കൂട്ടിച്ചേര്‍ത്തു. ഒമ്പത് വര്‍ഷം റയലിനുവേണ്ടി കളിച്ചാണ് ഈ സീസണിനു മുമ്പ് റൊണാള്‍ഡോ യുവന്റസിലേക്കു ചേക്കേറിയത്. ഹാട്രിക്ക് ചാംപ്യന്‍സ് ലീഗ് കിരീടമുള്‍പ്പെടെ റയലിനെ നിരവധി കിരീട വിജയങ്ങളിലേക്കു നയിച്ചാണ് താരം പടിയിറങ്ങിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications