Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജീസസിനു പോലും എല്ലാവരെയും തൃപ്തിപ്പെടുത്താനായിട്ടില്ല!!! തുറന്നടിച്ച് ആ ശില്‍പ്പി....

ലിസ്ബണ്‍: ഒരു പ്രതിമ തനിക്ക് ഇത്രയും പൊല്ലാപ്പുണ്ടാക്കുമെന്ന് അയാള്‍ കരുതിക്കാണില്ല. ലോക ഫുട്‌ബോളിലെ മിന്നുംതാരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പ്രതിമയുണ്ടാക്കിയ ശില്‍പ്പിയെ ക്രൂശിലേറ്റുകയാണ് സോഷ്യല്‍ മീഡിയകളും മറ്റും. ആദ്യം ഇവയെല്ലാം സഹിച്ചു മിണ്ടാതിരുന്ന ഇയാള്‍ ഒടുവില്‍ രംഗത്തു വന്നിരിക്കുകയാണ്.

സ്ഥാപിച്ചത് വിമാനത്താവളത്തില്‍

പോര്‍ച്ചുഗലിലെ മദെയ്‌റ വിമാനത്താവളത്തിലാണ് ക്രിസ്റ്റിയാനോയുടെ പ്രതിമ സ്ഥാപിച്ചത്. ബുധനാഴ്ച ഇത് ഇവിടെ സ്ഥാപിച്ചതു മുതല്‍ വിമര്‍ശകര്‍ ശില്‍പ്പിക്കെതിരേയും പ്രതിമയ്‌ക്കെതിരേയും ആക്രമണം തുടരുകയാണ്.

ശില്‍പ്പി

ഇമ്മാനുവല്‍ സാന്റോസ് എന്ന ശില്‍പ്പിയാണ് പ്രതിമ തയ്യാറാക്കിയിരിക്കുന്നത്. തുടര്‍ച്ചയായുള്ള വിമര്‍ശനങ്ങള്‍ക്കു സാന്റോസിന്റെ മറുപടി ജീസസിനു പോലും എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ കഴിയില്ലെന്നായിരുന്നു.

പ്രതിമ തയ്യാറാക്കിയത്

ഇന്റര്‍നെറ്റില്‍ നിന്നും ലഭിച്ച ക്രിസ്റ്റ്യാനോയുടെ ചിത്രങ്ങള്‍ വച്ചാണ് പ്രതിമ തയ്യാറാക്കിയത്. ഇത്തരം പ്രതിമകള്‍ നിര്‍മിച്ചാല്‍ അതിനെ സ്വീകരിക്കുന്നവരും എതിര്‍ക്കുന്നവരുമുണ്ടാവുമെന്നും സാന്റോസ് പറഞ്ഞു.

ക്രിസ്റ്റ്യാനോയ്ക്ക് ഇഷ്ടമായി

പല ഭാഗത്തു നിന്നും വിമര്‍ശനങ്ങള്‍ നേരിട്ടങ്കെിലും പ്രതിമ ക്രിസ്റ്റ്യാനോയ്ക്കു ഇഷ്ടപ്പെട്ടിരുന്നതായി സാന്റോസ് വ്യക്തമാക്കി.

ക്രിസ്റ്റ്യാനോയുടെ പ്രതികരണം

പ്രതിമയുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചൊന്നും ക്രിസ്റ്റ്യാനോ പ്രതികരിച്ചില്ല. മറിച്ച് വിമാനത്താവളത്തില്‍ തന്റെ പ്രതിമ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറായതില്‍ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

Story first published: Friday, March 31, 2017, 12:28 [IST]
Other articles published on Mar 31, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+