Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റോണോ ഈസ് ബാക്ക്, അതും ഇരട്ടഗോളോടെ!! സൂപ്പര്‍ താരത്തിന്റെ പ്രതികരണം ഇങ്ങനെ... വീഡിയോ

ഇരട്ട ഗോളുകളോടെ ഗോൾവേട്ടക്ക് തുടക്കം കുറിച്ച് റൊണാൾഡോ

റോം: ഒടുവില്‍ ആരാധരും ഫുട്‌ബോള്‍ ലോകവും കാത്തിരുന്ന ആ ഗോള്‍ പിറന്നു. ലോക ഫുട്‌ബോളറും ഇതിഹാസ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ പുതിയ ക്ലബ്ബായ യുവന്റസിന്റെ ജഴ്‌സിയില്‍ അക്കൗണ്ട് തുറന്നു. റയല്‍ മാഡ്രിഡിനെ ഹാട്രിക് ചാംപ്യന്‍സ് ലീഗ് കിരീട വിജയത്തിലേക്കു നയിച്ച ശേഷം ഈ സീസണിനു മുമ്പാണ് റോണോ യുവന്റസിലേക്കു കൂടുമാറിയത്.

എന്നാല്‍ യുവന്‍റസ് കുപ്പായത്തില്‍ റൊണാള്‍ഡോയ്ക്ക് ഗോള്‍ക്ഷാമം നേരിടുകയായിരുന്നു. ആദ്യത്തെ മൂന്നു മല്‍സരങ്ങളിലും അദ്ദേഹത്തിന് സ്‌കോര്‍ ചെയ്യാനായില്ല.

സസ്സുവോലോയ്‌ക്കെതിരേ ഗോള്‍

സസ്സുവോലോയ്‌ക്കെതിരേ ഗോള്‍

ഇറ്റാലിയന്‍ ലീഗില്‍ സസ്സുവോലോയ്‌ക്കെതിരായ മല്‍സരത്തിലായിരുന്നു റൊണാള്‍ഡോ പുതിയ തട്ടകത്തില്‍ ഗോള്‍വേട്ടയ്ക്കു തിരികൊളുത്തിയത്. 50ാം മിനിറ്റിലായിരുന്നു റോണോയും ആരാധകരും കാത്തിരുന്ന സുവര്‍ണനിമിഷം.
കന്നി ഗോളിനായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ചിട്ടും റൊണാള്‍ഡോയുടെ ഗോള്‍ദാഹം തീര്‍ന്നിരുന്നില്ല. 15 മിനിറ്റിനകം താരം വീണ്ടും നിറയൊഴിച്ചു. കളിയില്‍ 2-1നാണ് യുവന്റസ് ജയിച്ചുകയറിയത്.

സിംപിള്‍ ഗോള്‍

സിംപിള്‍ ഗോള്‍

ആദ്യ പകുതിയുടെ ആറാം മിനിറ്റില്‍ തന്നെ റൊണാള്‍ഡോ കന്നി ഗോള്‍ നേടേണ്ടതായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ഹെഡ്ഡര്‍ ലക്ഷ്യം കാണാതെ പുറത്തുപോയി. ഒടുവില്‍ 50ാം മിനിറ്റില്‍ തന്റെ ഗോള്‍ ദാരിദ്ര്യത്തിന് അദ്ദേഹം അന്ത്യം കുറിക്കുകയായിരുന്നു. അപകടം വിതച്ച കോര്‍ണര്‍ കിക്കില്‍ പന്ത് ഹെഡ്ഡറിലൂടെ കോര്‍ണറിലേക്കു തട്ടിയിടാനുള്ള സസ്സുവോലോ താരം ജിയാന്‍മാര്‍കോ ഫെറാറ്റിയുടെ ശ്രമമാണ് റോണോയ്ക്കു തുണയായത്. പന്ത് പോസ്റ്റില്‍ തട്ടി മടങ്ങിയപ്പോള്‍ തക്കം പാര്‍ത്തു നിന്ന റൊണാള്‍ഡോ വലയിലേക്കു തട്ടിയിടുകയായിരുന്നു.
15 മിനിറ്റിനുള്ളില്‍ എംറെ ചാനിന്റെ പാസുമായി ഇടതുവിങിലൂടെ പറന്നെത്തിയ അദ്ദേഹം ഗോൡയെ നിസ്സഹായനാക്കി രണ്ടാം ഗോളും കണ്ടെത്തി.

സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന് റോണോ

സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന് റോണോ

റയല്‍ വിട്ട ശേഷം യുവന്റസിനു വേണ്ടി ഗോള്‍ നേടാന്‍ സാധിക്കാത്തതില്‍ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന് മല്‍സരശേഷം റൊണാള്‍ഡോ പറഞ്ഞു. ഗോള്‍ നേടണമെന്നു അതിയായ ആഗ്രഹമുണ്ടായിരുന്നു. ഇപ്പോള്‍ അതിനു കഴിഞ്ഞതില്‍ ആഹ്ലാദമുണ്ട്. ടീമംഗങ്ങളുടെ ഭാഗത്തു നിന്നും അകമഴിഞ്ഞ പിന്തുണയാണ് ലഭിച്ചത്.
ഫുട്‌ബോളില്‍ സ്വന്തം ടീമിന്റെ ജയം തന്നെയാണ് പ്രധാനം. സസ്സുവോലോ ടീം നന്നായി ഡിഫന്റ് ചെയ്തു. എന്നാല്‍ തുടര്‍ച്ചയായി അവരെ പ്രതിരോധത്തിലാക്കി തങ്ങള്‍ ജയിച്ചുകയറുകയായിരുന്നുവെന്നും റോണോ കൂട്ടിച്ചേര്‍ത്തു. ഇറ്റാലിയന്‍ ഫുട്‌ബോളുമായി പൊരുത്തപ്പെട്ടു വരികയാണ്. ഇതിനായി കഠിനാധ്വാനം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

വീഡിയോ കാണാം

സസ്സുവോലോയ്‌ക്കെതിരേ റൊണാള്‍ഡോയുടെ ഗോളുകള്‍... വീഡിയോ കാണാം

Story first published: Monday, September 17, 2018, 11:00 [IST]
Other articles published on Sep 17, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+