Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസി എന്നെക്കാള്‍ കേമനോ? ആര് പറഞ്ഞു ഇത്? റൊണാള്‍ഡോയുടെ ചോദ്യം വൈറല്‍

ആധുനിക ഫുട്‌ബോളിലെ ഇതിഹാസം ആരാണെന്ന ചോദ്യം ഏറെ നാളുകളായി ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയമാണ്. ലയണല്‍ മെസി, ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നിവരാണ് ആധുനിക ഫുട്‌ബോളിലെ ഗോട്ട് പദവിക്കായി മുന്നിലുള്ളത്. കിരീടങ്ങളുടെ എണ്ണവും പുരസ്‌കാര നേട്ടങ്ങളും പരിഗണിക്കുമ്പോള്‍ മെസിക്കാണ് മുന്‍തൂക്കം. അര്‍ജന്റീനയെ ലോക ചാമ്പ്യന്മാരാക്കിയ മെസി കോപ്പാ അമേരിക്കയിലും മുത്തമിട്ടു. ബാലന്‍ദ്യോറിലും റൊണാള്‍ഡോയേക്കാള്‍ മുന്നിലുള്ളത് മെസിയാണ്.

എന്നാല്‍ മെസിയെക്കാളും കേമന്‍ റൊണാള്‍ഡോയാണെന്ന് വാദിക്കുന്ന വലിയൊരു വിഭാഗമുണ്ടെന്നതാണ് വസ്തുത. ഇപ്പോഴിതാ തന്നെക്കാള്‍ കേമനാണ് മെസിയെന്ന് പറഞ്ഞവന്‍ ആരാണെന്ന് ചോദിച്ചിരിക്കുകയാണ് റൊണാള്‍ഡോ. യുട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് റൊണാള്‍ഡോ ഇത്തരത്തിലൊരു ചോദ്യമുയര്‍ത്തിയത്. ഇതിനോടകം റൊണാള്‍ഡോയുടെ ചോദ്യം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

'എന്നെക്കാളും മികച്ചവനാണ് മെസിയെന്ന് ആരാണ് പറഞ്ഞത്. ഞാന്‍ മികച്ചവനാണോ അല്ലയോ എന്നത് ഫുട്‌ബോളില്‍ വലിയ പ്രസക്തിയുള്ള കാര്യമല്ല. ഒരു താരത്തെ സംബന്ധിച്ച് ഗോള്‍ നേടുകയെന്നതാണ് പ്രധാനപ്പെട്ട കാര്യം. എന്നാല്‍ എന്നെ സംബന്ധിച്ച് ടീമിന്റെ വിജയങ്ങള്‍ക്കാണ് പ്രാധാന്യം. നിരവധി റെക്കോഡുകള്‍ ഞാന്‍ തകര്‍ത്തിട്ടുണ്ട്. എന്നാല്‍ അതൊന്നും അധികനാള്‍ ഞാന്‍ മനസില്‍ കൊണ്ടുനടക്കാറില്ല. ഇപ്പോഴത്തെ എന്റെ ചിന്ത ആസ്വദിച്ച് കളിക്കുകയും ക്ലബ്ബിനെ നേട്ടങ്ങളിലേക്ക് ഉയര്‍ത്തുകയെന്നതുമാണ്' റൊണാള്‍ഡോ പറഞ്ഞു.

യുവേഫ ടൂര്‍ണമെന്റുകളില്‍ മെസിയെക്കാള്‍ മികച്ച പ്രകടനം റൊണാള്‍ഡോയ്ക്ക് അവകാശപ്പെടാന്‍ സാധിക്കും. എന്നാല്‍ കൂടുതല്‍ ആരാധക പിന്തുണ മെസിക്കാണെന്നതാണ് വസ്തുത. റൊണാള്‍ഡോയെ അഹങ്കാരിയായ താരമായാണ് വലിയൊരു വിഭാഗം ആരാധകരും വിലയിരുത്തുന്നത്. റൊണാള്‍ഡോയുടെ കരിയറിലെ സംഭവങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇത് വ്യക്തമാവുകയും ചെയ്യും. റൊണാള്‍ഡോയുടെ പല അഭിപ്രായ പ്രടനങ്ങളും തന്നെ സൂപ്പര്‍ താരമായി വിശേഷിപ്പിക്കുന്ന തരത്തിലാണ്.

cristiano ronaldo

പലപ്പോഴും മെസിയെ താഴ്ത്തിക്കെട്ടി റൊണാള്‍ഡോ സംസാരിക്കാറുണ്ട്. എന്നാല്‍ മെസി റൊണാള്‍ഡോയെക്കുറിച്ച് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടിട്ടില്ലെന്നതാണ് വസ്തുത. രണ്ട് പേരും തങ്ങളുടേതായ ശൈലികൊണ്ട് ഇതിഹാസമായി മാറിയവരാണ്. മെസി തന്റെ പ്രതിഭകൊണ്ട് കളിക്കുമ്പോള്‍ റൊണാള്‍ഡോ മികവ് കാട്ടുന്നത് ആര്‍ജിച്ചെടുത്ത കഴിവുകൊണ്ടാണ്. ഇതാണ് ഇരുവരും തമ്മിലുള്ള പ്രധാന വ്യത്യാസവും. മുന്‍ താരങ്ങളിലും റഫറിമാരിലും കൂടുതല്‍ ആരാധകരുള്ളത് മെസിക്കാണെന്നതാണ് വസ്തുത.

എന്തായാലും ഇരുവരും കരിയറിന്റെ അവസാന സമയത്തിലൂടെയാണ് കടന്ന് പോകുന്നത്. റൊണാള്‍ഡോ ഇതിനോടകം വിരമിക്കല്‍ സൂചനകള്‍ നല്‍കിക്കഴിഞ്ഞു. എന്നാല്‍ മെസി അടുത്ത ലോകകപ്പ് കളിക്കാനുള്ള തയ്യാറെടുപ്പിലാണ്. അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യതാ റൗണ്ട് പോരാട്ടങ്ങള്‍ക്കുള്ള ടീമില്‍ മെസി ഉള്‍പ്പെട്ടത് ഇതിന്റെ വ്യക്തമായ ഉദാഹരണമാണ്.

Story first published: Tuesday, December 24, 2024, 22:27 [IST]
Other articles published on Dec 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+