Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിരമിച്ച ശേഷം സ്വന്തം ടീം, ബെക്കാമിന്റെ വഴിയേ റൊണാള്‍ഡോ; നോട്ടമിടുന്നത് സൗദി ലീഗിലോ?

ലോക ഫുട്‌ബോളിലെ ഇതിഹാസങ്ങളുടെ പട്ടികയിലെ മുന്‍നിരക്കാരനാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം കരിയറിന്റെ അവസാന സമയത്തിലൂടെയാണ് കടന്ന് പോകുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിലൂടെയും റയല്‍ മാഡ്രിഡിലൂടെയും തിളങ്ങി റെക്കോഡുകള്‍ വാരിക്കൂട്ടിയ റൊണാള്‍ഡോ യുവന്റ്‌സും വിട്ട് ഇപ്പോള്‍ സൗദി ക്ലബ്ബില്‍ ഇന്റര്‍ മയാമിക്കൊപ്പമാണ്. അടുത്ത ലോകകപ്പ് കളിക്കാന്‍ റൊണാള്‍ഡോക്ക് ബാല്യം ശേഷിക്കുന്നുണ്ടെന്ന് കരുതാനാവില്ല.

ഇതിനോടകം വിരമിക്കല്‍ സൂചനയടക്കം റൊണാള്‍ഡോ നല്‍കിക്കഴിഞ്ഞു. സൂപ്പര്‍ താരമായ റൊണാള്‍ഡോ വിരമിച്ച ശേഷം പരിശീലക റോളിലേക്ക് എത്തുമോയെന്നാണ് പലരും ഉറ്റുനോക്കുന്നത്. എന്നാല്‍ താന്‍ പരിശീലകനാവില്ലെന്ന കാര്യം റൊണാള്‍ഡോ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇപ്പോഴിതാ വിരമിച്ച ശേഷമുള്ള തന്റെ പദ്ധതികളെക്കുറിച്ച് അദ്ദേഹം വ്യക്തമായ സൂചന നല്‍കിയിരിക്കുകയാണ്. പരിശീലകനാവില്ലെങ്കിലും സ്വന്തമായി ഒരു ടീം ഉണ്ടാക്കുമെന്നാണ് റൊണാള്‍ഡോ പറയുന്നത്.

ഗ്ലോബ് സോക്കര്‍ അവാര്‍ഡ് നേടിയ ശേഷം സംസാരിക്കവെയാണ് റൊണാള്‍ഡോ ഇക്കാര്യം തുറന്ന് പറഞ്ഞത്. 'ഞാന്‍ പരിശീലകനാവില്ല. ഒരിക്കലും ആ റോളിലേക്കെത്താന്‍ ആഗ്രഹിക്കുന്നില്ല. ഒരു ക്ലബ്ബിന്റെ പ്രസിഡന്റാവാനും ആഗ്രഹിക്കുന്നില്ല. എന്നാല്‍ ചിലപ്പോള്‍ ഒരു ടീമിന്റെ ഉടമ ആയേക്കും' എന്നാണ് റൊണാള്‍ഡോ പറയുന്നത്. നിലവില്‍ ഇക്കാര്യം മനസിലുണ്ടെന്നും കൃത്യമായ അവസരം ലഭിക്കുമ്പോള്‍ ടീമിനെ വാങ്ങുന്ന കാര്യം ആലോചിക്കുമെന്നുമാണ് അദ്ദേഹം പറയുന്നത്.

റൊണാള്‍ഡോ സൗദി ക്ലബ്ബിലാണ് നോട്ടമിടുന്നതെന്നാണ് വിവരം. പ്രീമിയര്‍ ലീഗിലും ലാലിഗയിലും ടീമിനെ വളര്‍ത്തിക്കൊണ്ടുവരികയെന്നത് എളുപ്പമല്ല. അതുകൊണ്ടുതന്നെ സൗദി ക്ലബ്ബുകളിലാണ് അദ്ദേഹം നോട്ടമിടുന്നത്. നിലവില്‍ സൗദി ക്ലബ്ബില്‍ കളിക്കുന്നതിന് പിന്നില്‍ ഇത്തരമൊരു ലക്ഷ്യം കൂടി അദ്ദേഹത്തിനുണ്ടെന്നാണ് അടുത്ത സുഹൃത്തുക്കളടക്കം പറയുന്നത്. എന്തായാലും റൊണാള്‍ഡോയുടെ നീക്കം എന്താവുമെന്നത് കാത്തിരുന്ന് കണ്ടറിയണം.

cristiano ronaldo

റൊണാള്‍ഡോ പ്രീമിയര്‍ ലീഗിലേക്ക് തിരിച്ചെത്തുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലയണല്‍ മെസിയെ മാഞ്ചസ്റ്റര്‍ സിറ്റി നോട്ടമിടുന്നുണ്ടെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് റൊണാള്‍ഡോയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് വൈറലാകുന്നത്. എന്നാല്‍ റൊണാള്‍ഡോ പ്രീമിയര്‍ ലീഗിലേക്ക് വരാനുള്ള സാധ്യത വളരെ വിരളമാണെന്ന് തന്നെ പറയാം. അദ്ദേഹം സൗദി ക്ലബ്ബില്‍ തന്നെ തുടരാനാണ് സാധ്യത.

നിലവില്‍ റൊണാള്‍ഡോയ്ക്ക് ഉയര്‍ന്ന പ്രതിഫലം നല്‍കി വാങ്ങാന്‍ വലിയ ക്ലബ്ബുകള്‍ തയ്യാറാകില്ല. അതുകൊണ്ടുതന്നെ സൗദി ക്ലബ്ബില്‍ തന്നെ കളിച്ച് അദ്ദേഹം പടിയിറങ്ങാനാണ് സാധ്യത. ഇപ്പോഴും ഉയര്‍ന്ന ഫിറ്റ്‌നസ് നിലവാരം റൊണാള്‍ഡോ കാത്തുസൂക്ഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ എല്ലാവരേയും ഞെട്ടിച്ച് അടുത്ത ലോകകപ്പില്‍ റൊണാള്‍ഡോ പങ്കെടുത്താലും അത്ഭുതപ്പെടാനാവില്ല.

Story first published: Saturday, December 28, 2024, 14:34 [IST]
Other articles published on Dec 28, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+