മോഡ്രിച്ചിന് എന്തിന് കൊടുത്തു!! റൊണാള്‍ഡോ അല്ലേ കേമന്‍? യുവേഫയ്ക്ക് രൂക്ഷ വിമര്‍ശനം
മൊണാക്കോ: യുവേഫയുടെ പ്ലെയര്‍ ഓഫ് ദി ഇയറായി ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടത് റയല്‍ മാഡ്രിഡിന്റെ ക്രൊയേഷ്യന്‍ മിഡ്ഫീല്‍ഡറായ ലൂക്കാ മോഡ്രിച്ചായിരുന്നു. കഴിഞ്ഞ ദിവസം മൊണാക്കോയില്‍ നടന്ന ചടങ്ങിലാണ് മോഡ്രിച്ച് പുരസ്‌കാരം ഏറ്റുവാങ്ങിയത്. മുന്‍ ടീമംഗവും പോര്‍ച്ചുഗീസ് ഇതിഹാസവുമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെയും ലിവര്‍പൂള്‍ സ്റ്റാര്‍ മുഹമ്മദ് സലായെയും മറികടന്നായിരുന്നു മോഡ്രിച്ചിന്റെ നേട്ടം.
എന്നാല്‍ റൊണാള്‍ഡോയെ തഴഞ്ഞതിനെതിരേ കടുത്ത വിര്‍ശനവുമായി താരത്തിന്റെ ഏജന്റെ ജോര്‍ജ് മെന്‍ഡസ് രംഗത്തെത്തി. യുവേഫയെ കടുത്ത ഭാഷയിലാണ് അദ്ദേഹം വിമര്‍ശിച്ചത്.

റൊണാള്‍ഡോ തന്നെ മികച്ചവന്‍
പ്രകടനം വിലയിരുത്തുകയാണെങ്കില്‍ റൊണാള്‍ഡോ തന്നെയായിരുന്നു കഴിഞ്ഞ സീസണിലെ മികച്ച താരം. ചാംപ്യന്‍സ് ലീഗില്‍ 15 ഗോളുകളുമായി ടോപ്‌സ്‌കോററായ അദ്ദേഹം റയലിനെ ഹാട്രിക് കിരീടത്തിലേക്കു നയിക്കുന്നതിലും ചുക്കാന്‍ പിടിച്ചു. അതുകൊണ്ടു തന്നെ മോഡ്രിച്ചിനേക്കാള്‍ അവാര്‍ഡ് അര്‍ഹിച്ചിരുന്നത് റൊണാള്‍ഡോയാണെന്നും പോര്‍ച്ചുഗീസ് പത്രമായ റെക്കോര്‍ഡിനോട് മെന്‍ഡസ് പറഞ്ഞു.

അമ്പരപ്പിക്കുന്ന തീരമാനം
മോഡ്രിച്ചിന് പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സമ്മാനിച്ച യുവേഫയുടെ തീരുമാനം തന്നെ അമ്പരപ്പിച്ചതായി മെന്‍ഡസ് പറഞ്ഞു. വിജയിയെ പ്രഖ്യാപിച്ചപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടി. ആരാണ് യഥാര്‍ഥ വിജയി എന്ന കാര്യത്തില്‍ സംശയമൊന്നും ഇല്ലായിരുന്നു. റൊണാള്‍ഡോയെ തഴയാനുള്ള കാരണമെന്താണെന്ന് അറിയില്ലെന്നും മെന്‍ഡസ് വ്യക്തമാക്കി.

മോഡ്രിച്ച് ബഹുദൂരം മുന്നില്‍
ചാംപ്യന്‍സ് ലീഗിലെ വിവിധ ക്ലബ്ബുകളുടെ പരിശീലകരും ക്ഷണിക്കപ്പെട്ട മാധ്യമപ്രവര്‍ത്തകരുമാണ് വോട്ടിങിലൂടെ മോഡ്രിച്ചിനെ ജേതാവായി തിരഞ്ഞെടുത്തത്. വോട്ടിങില്‍ മോഡ്രിച്ച് തന്റെ മുഖ്യ എതിരാളികളായ റൊണാള്‍ഡോയെയും സലായെയും ബഹുദൂരം പിന്നിലാക്കിയിരുന്നു. വോട്ടിങില്‍ മോഡ്രിച്ചിന് 313 പോയിന്റ് ലഭിച്ചപ്പോള്‍ രണ്ടാമതെത്തിയ െറൊണാള്‍ഡോയ്ക്കു ലഭിച്ചത് 90 പോയിന്റ് മാത്രമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications