Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റയലില്‍ അക്കാര്യം സംഭവിച്ചാല്‍ ദേഷ്യം! അത്താഴം പോലും കഴിക്കില്ല, റോണോ പറയുന്നു

ആധുനിക ഫുട്‌ബോളിലെ ഇതിഹാസങ്ങളിലൊരാളെന്നു വിശേഷിപ്പിക്കപ്പെടുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കരിയറിലെ ഏറ്റവും ഗംഭീര പ്രകടനങ്ങള്‍ കണ്ടിട്ടുള്ളത് സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിനു വേണ്ടിയാണ്. കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ മാഞ്ചസ്റ്റര്‍ യുനൈഡില്‍ കത്തി നില്‍ക്കവെയാണ് അദ്ദേഹം റയലിലേക്കു ചേക്കേറിയത്.

ഒമ്പതു സീസണുകള്‍ അവര്‍ക്കായി കളിച്ച റൊണാള്‍ഡോ നിരവധി റെക്കോര്‍ഡുകള്‍ തന്റെ പേരില്‍ കുറിക്കുകയും ചെയ്തു. റയലിന്റെ ചരിത്രത്തിലെ എക്കാലത്തെയും വലിയ ഗോള്‍വേട്ടക്കാരനും കൂടിയാണ് റോണോ. വിവിധ ടൂര്‍ണമെന്റുകളിലായി 438 മല്‍സരങ്ങളില്‍ കളിച്ച ശേഷം അദ്ദേഹം വാരിക്കൂട്ടിയത് 450 ഗോളുകളാണ്.

റൊണാള്‍ഡോയുടെ ഈ ഓള്‍ടൈം റെക്കോര്‍ഡ് ഇനി തകര്‍ക്കപ്പെടാനുള്ള സാധ്യതയും വളരെ കുറവാണ്. റയലില്‍ ഇത്രയും ഗംഭീരമായ ഒരു കരിയറുണ്ടായെങ്കിലും വളരെയധികം ദേഷ്യം തോന്നിയ ചില സന്ദര്‍ഭങ്ങളുമുണ്ടായിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. ഇതു എന്തായിരുന്നുവെന്നു നോക്കാം.

CRISTIANO RONALDO

അത്താഴം കഴിക്കാതെ കിടക്കും!!

റയല്‍ മാഡ്രിഡില്‍ വച്ച് കടുത്ത ദേഷ്യം കാരണം അത്താഴം പോലും കഴിക്കാതെ താന്‍ ഉറങ്ങിയ രാത്രികളുണ്ടായിട്ടുണ്ടെന്നാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് അഞ്ചു തവണ ബാലണ്‍ ഡിയോര്‍ പുരസ്‌കാരം സ്വന്തമാക്കിയ അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്.

റയല്‍ മാഡ്രിഡിലെ ചില സംഭവങ്ങള്‍ ഞാന്‍ ഓര്‍മിക്കുകയാണ്. കളിയില്‍ ഒരു ഗോളവസരമോ, പെനല്‍റ്റിയോ ഞാന്‍ നഷ്ടപ്പെടുത്തിയാല്‍ സ്വയം വലിയ ദേഷ്യമാണ് എനിക്കു തോന്നിയിരുന്നത്. തെറ്റുകള്‍ വരുത്താന്‍ ഞാന്‍ എന്നെത്തന്നെ അനുവദിക്കുകയും ചെയ്തിരുന്നില്ല.

അന്നു അത്താഴം പോലും കഴിക്കാതെയാണ് ഞാന്‍ കിടക്കാന്‍ പോയിരുന്നത്. എന്തുകൊണ്ട് ഇടതു വശത്തേക്കോ, വലതു വശത്തേക്കു ഷോട്ട് പായിച്ചെന്നു ഞാന്‍ സ്വയം സംസാരിക്കുകയും ആശ്ചര്യപ്പെടുകയും ചെയ്തിരുന്നു. അന്നു അതു പോലെ പെരുമാറിയതില്‍ തനിക്കു ഒരു പശ്ചാത്താപവുമില്ലെന്നും റൊണാള്‍ഡോ വ്യക്തമാക്കി.

യുവേഫ ചാംപ്യന്‍സ് ലീഗില്‍ റയലിനെ നാലു തവണ കിരീടത്തിലേക്കു നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള താരമാണ് അദ്ദേഹം. കൂടാതെ രണ്ടു ലാ ലിഗ ട്രോഫിയും രണ്ടു കോപ്പാ ഡെല്‍ റേ കിരീടവുമെല്ലാം സമ്മാനിച്ചാണ് അദ്ദേഹത്തിന്റെ പടിയിറക്കം. റയലിനായി കളിക്കവെ നാലു ബാലണ്‍ ഡിയോര്‍ ട്രോഫികളും മൂന്നു യൂറോപ്യന്‍ ഗോള്‍ഡന്‍ ബൂട്ടുകളും റൊണാള്‍ഡോയെ തേടിയെത്തുകയും ചെയ്തു.

CRISTIANO RONALDO

റയലിന്റെ ഇതിഹാസം

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഐക്കണ്‍ താരമായി വിലസവെയാണ് 2009ല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡിലേക്കു ചേക്കേറിയത്. അന്നത്തെ ലോക റെക്കോര്‍ഡ് തുകയായ 94 മില്ല്യണ്‍ യൂറോയ്ക്കായിരുന്നു ഈ കൂടുമാറ്റം. മാഞ്ചസ്റ്ററില്‍ നേടിയതിനേക്കാള്‍ വലിയ നേട്ടങ്ങളും കിരീടങ്ങളുമെല്ലാം റയലില്‍ റൊണാള്‍ഡോയെ തേടിയെത്തുകയും ചെയ്തു.

2018ല്‍ റയല്‍ വിടുമ്പോഴേക്കും അവരുടെ എക്കാലത്തെയും ബെസ്റ്റായി അദ്ദേഹം മാറുകയും ചെയ്തിരുന്നു. 117 മില്ല്യണ്‍ യൂറോയ്ക്കു ഇറ്റാലിയന്‍ ശക്തികളായ യുവന്റസിലേക്കായിരുന്നു അന്നു റൊണാള്‍ഡോയുടെ കൂടുമാറ്റം.

Story first published: Tuesday, February 4, 2025, 13:50 [IST]
Other articles published on Feb 4, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+