Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റൊണാള്‍ഡോക്ക് റയലിന്റെ ജന്മദിനാശംസ, സൂപ്പര്‍ താരം തിരിച്ചെത്തുമോ? ആരാധകര്‍ക്ക് പ്രതീക്ഷ

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 40ാം വയസിലേക്ക് കടന്നിരിക്കുകയാണ്. ഫെബ്രുവരി അഞ്ചിനായിരുന്നു അദ്ദേഹത്തിന്റെ ജന്മദിനം. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ് ഇതിഹാസ താരം ഇപ്പോള്‍ സൗദി ക്ലബ്ബായ അന്‍ നാസറിനൊപ്പമാണ്. ആധുനിക ഫുട്‌ബോളിലെ ഇതിഹാസമായ റൊണാള്‍ഡോക്ക് പ്രമുഖരെല്ലാം ജന്മദിനാശംകള്‍ നേര്‍ന്നിട്ടുണ്ട്. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ചതും ആരാധകരുടെ ശ്രദ്ധ നേടിയതും റയല്‍ മാഡ്രിഡ് റൊണാള്‍ഡോക്ക് ജന്മദിനാശംസ നേര്‍ന്നതാണ്.

2018ന് ശേഷം ഇതാദ്യമായാണ് റയല്‍ മാഡ്രിഡ് റൊണാള്‍ഡോയുടെ ജന്മദിനത്തിന് ആശംസകള്‍ നേരുന്നത്. ഒരു കാലത്ത് റയല്‍ മാഡ്രിഡിന്റെ വജ്രായുധമായിരുന്നു റൊണാള്‍ഡോ. നിരവധി കിരീടങ്ങള്‍ റയലിന്റെ അലമാരയിലെത്തിക്കാന്‍ റൊണാള്‍ഡോക്ക് സാധിച്ചിട്ടുണ്ട്. ചാമ്പ്യന്‍സ് ട്രോഫിയിലെ റയല്‍ മാഡ്രിഡിന്റെ കിരീട തേരോട്ടങ്ങള്‍ പിന്നില്‍ എടുത്തു പറയേണ്ട പേരായിരുന്നു റൊണാള്‍ഡോ. എന്നാല്‍ സാമ്പത്തികമായ കാര്യങ്ങളെത്തുടര്‍ന്ന് റൊണാള്‍ഡോ റയല്‍ വിടാന്‍ തീരുമാനിക്കുകയായിരുന്നു.

നിലവില്‍ സൗദി ക്ലബ്ബിനൊപ്പം തുടരുന്ന റൊണാള്‍ഡോയെ ഏറെ നാളുകളായി റയല്‍ ശത്രു പക്ഷത്തായിരുന്നു നിര്‍ത്തിയിരുന്നത്. ഇപ്പോള്‍ ഇടവേളക്ക് ശേഷം റൊണാള്‍ഡോക്ക് ജന്മദിനാശംസ നേര്‍ന്ന് റയല്‍ മാഡ്രിഡ് രംഗത്തെത്തുമ്പോള്‍ ആരാധകര്‍ താരത്തിന്റെ തിരിച്ചുവരവ് പ്രതീക്ഷയിലാണ്. ഇടവേളക്ക് ശേഷം വീണ്ടും റയലിലേക്ക് റൊണാള്‍ഡോ മടങ്ങിയെത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. റയല്‍ മാഡ്രിഡിനായി റൊണാള്‍ഡോ കളിച്ച് വിരമിക്കുകയെന്നത് അദ്ദേഹത്തിന്റേയും വലിയ സ്വപ്‌നമാണ്.

നിലവില്‍ റൊണാള്‍ഡോ സൗദി ക്ലബ്ബ് വിട്ടേക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ട്. അദ്ദേഹത്തിന്റെ കൂടുമാറ്റവുമായി ബന്ധപ്പെട്ട് പല റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. എന്നാല്‍ അപ്രതീക്ഷിതമായി റയല്‍ മാഡ്രിഡിലേക്ക് മടങ്ങിയെത്താന്‍ റൊണാള്‍ഡോക്ക് സാധിക്കുമോയെന്നത് കാത്തിരുന്ന് കാണാം. നിലവിലെ സാഹചര്യത്തില്‍ റൊണാള്‍ഡോ റയലിലേക്കെത്താന്‍ സാധ്യത വളരെ കുറവാണ്. റൊണാള്‍ഡോയെ ഉയര്‍ന്ന പ്രതിഫലത്തില്‍ ടീമിലെടുക്കുകയെന്നത് നിലവില്‍ റയലിന് സാധിച്ചേക്കില്ല.

cristiano ronaldo

അതുകൊണ്ടുതന്നെ റയലിലേക്കുള്ള റൊണാള്‍ഡോയുടെ മടങ്ങിവരവ് സാധ്യത വിരളമാണ്. എന്നാല്‍ കഴിഞ്ഞിടെ റയലിന്റെ ടീം ഡയറക്ടര്‍ റൊണാള്‍ഡോ റയലിലേക്ക് മടങ്ങിയെത്താന്‍ നേരിയ സാധ്യതയുണ്ടെന്ന തരത്തില്‍ പ്രതികരിച്ചിരുന്നു. ഇപ്പോള്‍ റയല്‍ റൊണാള്‍ഡോക്ക് ജന്മദിനാശംസ നേരുകയും ചെയ്തതോടെ സ്വപ്‌ന കൂടുമാറ്റം സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരുള്ളത്. അത്തരമൊരു കൂടുമാറ്റം സംഭവിച്ചാല്‍ അത് ചരിത്രമാകുമെന്നുറപ്പാണ്.

കഴിഞ്ഞ ദിവസം റൊണാള്‍ഡോയുടെ അഭിമുഖം വൈറലായിരുന്നു. പൂര്‍ണ്ണതയുള്ള ഫുട്‌ബോള്‍ താരം താനാണെന്നും മറഡോണ, പെലെ, മെസി എന്നിവരുടെ ആരാധകരെ ബഹുമാനിക്കുന്നുണ്ടെങ്കിലും ഗോട്ട് താനാണെന്നുമെല്ലാമാണ് റൊണാള്‍ഡോ ഈ അഭിമുഖത്തില്‍ പറഞ്ഞത്. ഇത് വൈറലായി മാറുകയും റൊണാള്‍ഡോക്കെതിരേ നിരവധി ട്രോളുകള്‍ ഉയരുകയും ചെയ്തിരുന്നു. പ്രായം തളര്‍ത്തുന്ന റൊണാള്‍ഡോ അടുത്ത ലോകകപ്പ് കളിക്കാന്‍ സാധ്യതയില്ലെന്ന് തന്നെ പറയാം.

Story first published: Thursday, February 6, 2025, 15:42 [IST]
Other articles published on Feb 6, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+