For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മെസ്സിക്കും തനിക്കും ഭീഷണിയുണ്ടോ? റെക്കോര്‍ഡ് തകര്‍ക്കാന്‍ ആര്‍ക്കാവും, റോണോ പറയുന്നു

ലോക ഫുട്‌ബോളിലെ ഒട്ടുമിക്ക റെക്കോര്‍ഡുകളും സ്വന്തം പേരിലാക്കി കഴിഞ്ഞ 15 വര്‍ഷത്തിലേറെയായി കാല്‍പന്തുകളിയിലെ രാജാക്കന്‍മാരായി വിലസുകയാണ് ഇതിഹാസങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയും.

ഇതിനകം നേടിക്കഴിഞ്ഞ ഗോളുകളുടെ എണ്ണത്തിലും കളിച്ച മല്‍സരങ്ങളുടെ കണക്കുകളിലുമെല്ലാം പല റെക്കോര്‍ഡുകളും കൈയടക്കി വച്ചിരിക്കുന്നവരാണ് ഇരുവരും. തന്റെയും മെസ്സിയുടെയും പേരിലുള്ള റെക്കോര്‍ഡുകള്‍ ഭാവിയില്‍ ഏതെങ്കിലുമൊരു താരത്തിനു തിരുത്താന്‍ സാധിക്കുമോയെന്നതിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് റോണോ.

പോര്‍ച്ചുഗലിനും വിവിധ ക്ലബ്ബുകള്‍ക്കുമായി ഇതിനകം 1256 മല്‍സരങ്ങളില്‍ നിന്നും 920 ഗോളുകള്‍ അദ്ദേഹം അടിച്ചെടുത്തു കഴിഞ്ഞു. 256 അസിസ്റ്റുകളും റൊണാള്‍ഡോയ്ക്കു സ്വന്തമായുണ്ട്.

മെസ്സിയും ഒട്ടും പിന്നിലല്ല. അര്‍ജന്റൈന്‍ കുപ്പായത്തിലും വിവിധ ക്ലബ്ബുകള്‍ക്കുമായി 1083 മല്‍സരങ്ങളില്‍ നിന്നും 850 ഗോളുകളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. കൂടാതെ 379 ഗോളുകള്‍ക്കു അസിസ്റ്റും താരം നല്‍കിയിട്ടുണ്ട്.

CRISTIANO RONALDO

റെക്കോര്‍ഡ് വീഴുമോ?

ലയണല്‍ മെസ്സിയും താനും കുറിച്ചു കഴിഞ്ഞ റെക്കോര്‍ഡുകള്‍ ഭാവിയില്‍ ആരെങ്കിലും തിരുത്തുമോയെന്ന ചോദ്യത്തിന് അതിനു കഴിഞ്ഞേക്കില്ലെന്ന മറുപടിയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നല്‍കിയത്. അല്‍ നസര്‍ സോണിന്റെ മാധ്യമപ്രവര്‍ത്തകനായ എഡു അഗ്വിറെയാണ് ഇതേക്കുറിച്ച് പോര്‍ച്ചുഗീസ് ഇതിഹാസത്തോടു ചോദിച്ചത്.

ഫുട്‌ബോള്‍ മികച്ചതായിരിക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. പക്ഷെ അക്കാര്യം (റെക്കോര്‍ഡ് മറികടക്കല്‍) വളരെ ബുദ്ധിമുട്ടായിരിക്കുമെന്നാണ് തനിക്കു കാണാന്‍ സാധിക്കുന്നതെന്നായിരുന്നു റൊണാള്‍ഡോയുടെ മറുപടി.

ആധുനിക ഫുട്‌ബോളിലെ ഏറ്റവും ബെസ്റ്റ് ആരെന്ന ചോദ്യത്തിന്നു കൃത്യമായ ഉത്തരമില്ലാതെ മാജിക്കല്‍ പ്രകടനങ്ങളിലൂടെ പരസ്പരം മല്‍സരിക്കുന്നവരാണ് റോണോയും മെസ്സിയും. വളരെ അപൂര്‍വ്വമായി മാത്രമേ ഫുട്‌ബോളില്‍ ഒരേ സമയത്തു രണ്ടു താരങ്ങള്‍ക്കിടയില്‍ ഈ തരത്തിലുള്ള മാറ്റുരയ്ക്കല്‍ സംഭവിക്കാറുള്ളൂ.

റൊണാള്‍ഡോയും മെസ്സിയും തമ്മില്‍ അത്ര അടുപ്പമേറിയ സൗഹൃദമില്ലെങ്കിലും ഇരുവര്‍ക്കുമിടയില്‍ വലിയ ശത്രുതയുമില്ലെന്നതാണ് സത്യം. ഇതേക്കുറിച്ച് റോണോ തന്നെ ഒരു അഭിമുഖത്തില്‍ തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. മെസ്സിയുമായി എനിക്കു ഒരിക്കലും മോശമായ ഒരു ബന്ധമുണ്ടായിട്ടില്ലെന്നായിരുന്നു പോര്‍ച്ചുഗീസ് ക്യാപ്റ്റന്റെ വാക്കുകള്‍.

മുഖാമുഖം കുറഞ്ഞു

യൂറോപ്യന്‍ ഫുട്‌ബോള്‍ വിട്ടതിനാല്‍ തന്നെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയും കളിക്കളത്തില്‍ മുഖാമുഖം വരുന്നതും ഇപ്പോള്‍ അപൂര്‍വ്വമായി മാറിയിരിക്കുകയാണ്. സൗദി പ്രോ ലീഗില്‍ അല്‍ നസര്‍ ക്ലുബ്ബിനായാണ് റോണോ പന്തു തട്ടുന്നതെങ്കില്‍ അമേരിക്കയിലെ മേജര്‍ സോക്കര്‍ ലീഗില്‍ ഇന്റര്‍ മയാമിന്റെ ക്യാപ്റ്റനാണ് മെസ്സി.

LIONEL MESSI

2022 ഡിസംബറിലാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിട്ട് റൊണാള്‍ഡോ സൗദി ലീഗിലേക്കു ചേക്കേറിയത്. ഫുട്‌ബോള്‍ ലോകത്തെ മുഴുവന്‍ അദ്ഭുതപ്പെടുത്തിയ അപ്രതീക്ഷിത കൂടുമാറ്റം കൂടിയായിരുന്നു ഇത്. സൗദി ക്ലബ്ബിനായി വിവിധ ടൂര്‍ണമെന്റുകളില്‍ 87 മല്‍സരസരങ്ങള്‍ റോണോ കളിച്ചു കഴിഞ്ഞു. ഇവയില്‍ 78 ഗോളുകള്‍ സ്‌കോര്‍ ചെയ്ത അദ്ദേഹം 18 ഗോളുകള്‍ക്കു വഴിയൊരുക്കുകയും ചെയ്തു.

മെസ്സിയാവട്ടെ ഫ്രഞ്ച് വമ്പന്‍മാരായ പിഎസ്ജിയില്‍ നിന്നാണ് 2023ലെ സമ്മറില്‍ ഇന്റര്‍ മയാമിയിലേക്കു കൂടുമാറിയത്. ഇംഗ്ലണ്ടിന്റെ മുന്‍ സൂപ്പര്‍ താരവും ക്യാപ്റ്റനുമായിരുന്ന ഡേവിഡ് ബെക്കാമിന്റെ സഹ ഉടമസ്ഥതയിലുള്ള ടീം കൂടിയാണിത്. ഇന്റര്‍ മയാമിക്കു വേണ്ടി 39 മല്‍സരങ്ങളില്‍ മെസ്സി ഇതിനകം കളിച്ചിട്ടുണ്ട്. ഇവയില്‍ നിന്നും 34 ഗോളുകള്‍ നേടിയ അദ്ദേഹം 18 അസിസ്റ്റുകളും നല്‍കി.

Story first published: Friday, January 31, 2025, 15:14 [IST]
Other articles published on Jan 31, 2025
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+