Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പിന് പിന്നാലെ വിരമിക്കുകയാണോ?; ക്രിസ്റ്റിയാനോയുടെ പ്രതികരണം പുറത്ത്

മോസ്‌കോ: പോര്‍ച്ചുഗല്‍ ലോകകപ്പില്‍നിന്നും പുറത്തായതോടെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വിരമിക്കലിനെക്കുറിച്ചാണ് ഇപ്പോള്‍ സംസാരവിഷയം. മുപ്പത്തിമൂന്നുകാരനായ റൊണാള്‍ഡോയ്ക്ക് അടുത്ത ലോകകപ്പ് ആകുമ്പോഴേക്കും 37 വയസാകും. അതുകൊണ്ടുതന്നെ റൊണാള്‍ഡോയ്ക്ക് മറ്റൊരു അവസരമില്ലെന്നും വിരമിച്ചേക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു.

cristianoronaldo

യുറുഗ്വായുമായുള്ള പ്രീക്വാര്‍ട്ടറില്‍ പോര്‍ച്ചുഗല്‍ 2-1ന് തോറ്റതോടെ ടീം നാട്ടിലേക്ക് മടങ്ങുകയാണ്. ഇതിനിടയില്‍ ചില മാധ്യമപ്രവര്‍ത്തകര്‍ റൊണാള്‍ഡോയുടെ പ്രതികരണം ആരാഞ്ഞു. എന്നാല്‍, തന്റെയോ ടീമിന്റേയോ ഭാവിയെക്കുറിച്ചു പറയാന്‍ ഇതല്ല സമയമെന്നായിരുന്നു താരത്തിന്റെ പ്രതികരണം.

ഇപ്പോഴത്തേത് മികച്ച ഒരു സംഘമാണ്. ഒട്ടേറെ പ്രതീക്ഷകളുള്ള ഇപ്പോഴത്തെ യുവനിര കരുത്തുള്ളവര്‍ കൂടിയാണ്. ടീമിന്റെ കരുത്ത് നിലനിര്‍ത്തുകയാണ് പ്രധാനമെന്നും റൊണാള്‍ഡോ പറഞ്ഞു. റൊണാള്‍ഡോ ടീമിനൊപ്പം തുടരുമെന്നാണ് പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസ് നേരത്തെ വ്യക്തമാക്കിയിരുന്നത്.

രാജ്യത്തിന് വേണ്ടി ക്രിസ്റ്റിയാനോയ്ക്ക് ഇനിയും ഏറെ ചെയ്യാനുണ്ട്. യുവതാരങ്ങള്‍ക്ക് കരുത്തും സഹായവുമായി താരം തുടരുമെന്നുതന്നെയാണ് പ്രതീക്ഷ. പുതുതാരങ്ങളില്‍ ഏറെ പ്രതീക്ഷയുണ്ട്. അതുകൊണ്ടുതന്നെ തങ്ങള്‍ക്ക് റൊണോള്‍ഡോയെ ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒറ്റയ്ക്ക് ഒരു താരത്തിനും കളി ജയിപ്പിക്കാന്‍ കഴിയില്ല. ക്രിസ്റ്റ്യാനോ ഏറെ ശ്രമിച്ചു. യുറുഗ്വായ് രണ്ടുതവണ സ്‌കോര്‍ ചെയ്തത് തിരിച്ചടിയായെന്നും പരിശീലകന്‍ വ്യക്തമാക്കി.

Story first published: Sunday, July 1, 2018, 11:48 [IST]
Other articles published on Jul 1, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+