Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൂടുമാറാന്‍ താല്‍പര്യം, റൊണോ നോട്ടമിടുന്നത് നാല് ക്ലബ്ബുകളെ; പ്രധാന നോട്ടം ഇപിഎല്‍ ക്ലബ്ബിനെ

ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോ ഓപ്പണാകാന്‍ പോകുന്നതോടെ കൂടുമാറ്റ ചര്‍ച്ചകളാണ് എല്ലായിടത്തും സജീവമായുള്ളത്. പല വമ്പന്‍ താരങ്ങളും ഇത്തവണ കൂടുമാറ്റത്തിന് തയ്യാറെടുക്കുകയാണ്. ഇതില്‍ ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഉള്‍പ്പെടും. ഇതിഹാസ താരങ്ങളില്‍ പലരും ഏറെ നാളുകളായി കളിച്ചുകൊണ്ടിരുന്ന ടീം ഇത്തവണ വിടാന്‍ തയ്യാറെടുക്കുകയാണ്. ലിവര്‍പൂളില്‍ നിന്ന് മുഹമ്മദ് സലാഹ് കൂടുമാറുകയാണെന്നാണ് പുറത്തുവരുന്ന വിവരം.

എന്നാല്‍ കൂടുതല്‍ പേരും ഉറ്റുനോക്കുന്നത് ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടേയും ലയണല്‍ മെസിയുടേയും കൂടുമാറ്റത്തെക്കുറിച്ചാണ്. മെസി മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് പോകുമെന്ന റിപ്പോര്‍ട്ട് സജീവമായിരുന്നു. എന്നാല്‍ ഈ കൂടുമാറ്റം നടക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ഇപ്പോഴിതാ റൊണാള്‍ഡോയുടെ കൂടുമാറ്റ വാര്‍ത്തകള്‍ വീണ്ടും സജീവമാവുകയാണ്. റൊണാള്‍ഡോ കൂടുമാറാന്‍ നോട്ടമിടുന്നത് നാല് ടീമുകളിലേക്കാണെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.

പ്രധാനമായും റൊണാള്‍ഡോ കൂടുമാറ്റത്തിന് താല്‍പര്യം അറിയിച്ചിരിക്കുന്നത് ചെല്‍സിയിലേക്കാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തന്മാരുടെ നിരയാണ് ചെല്‍സി. ജനുവരിയില്‍ വലിയ അഴിച്ചുപണിക്കാണ് ടീം തയ്യാറെടുക്കുന്നത്. അതുകൊണ്ടുതന്നെ ചെല്‍സിയിലേക്ക് കൂടുമാറാന്‍ സാധിക്കുമോയെന്നാണ് റൊണാള്‍ഡോ നോട്ടമിടുന്നത്. എന്നാല്‍ റൊണാള്‍ഡോയെ വമ്പന്‍ പ്രതിഫലത്തില്‍ ടീമിലേക്കെത്തിക്കാന്‍ ചെല്‍സി തയ്യാറായേക്കില്ല.

കരിയറിന്റെ അവസാന സമയത്തിലൂടെയാണ് റൊണാള്‍ഡോ കടന്ന് പോകുന്നത്. 40തിലേക്ക് കടക്കാനൊരുങ്ങുന്ന റൊണാള്‍ഡോക്ക് ഇപ്പോഴും മികച്ച ഫിറ്റ്‌നസുണ്ട്. എന്നാല്‍ പ്രായം ഫോമിനെ ബാധിക്കുന്നുണ്ട്. പിഎസ്ജിയിലേക്ക് കൂടുമാറാന്‍ റൊണാള്‍ഡോ താല്‍പര്യം അറിയിച്ചിരുന്നു. മെസിയും നെയ്മറും കളിച്ച ഫ്രഞ്ച് നിരയിലേക്കെത്താന്‍ റൊണാള്‍ഡോക്ക് താല്‍പര്യമുണ്ടെങ്കിലും ടീമിന് ഈ കൂടുമാറ്റത്തോട് വലിയ താല്‍പര്യമില്ല. മുഹമ്മദ് സലാഹിനെയാണ് പിഎസ്ജി നോട്ടമിടുന്നത്.

cristiano ronaldo

ലാലിഗയില്‍ അത്‌ലറ്റികോ മാഡ്രിഡിലേക്ക് പോകാനും റൊണാള്‍ഡോ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ക്ലബ്ബ് താല്‍പര്യം കാട്ടാത്തതിനാല്‍ ഈ കൂടുമാറ്റവും നടന്നില്ല. ജര്‍മന്‍ ക്ലബ്ബായ ബയേണ്‍ മ്യൂണിക്കിലേക്കും കൂടുമാറാന്‍ റൊണാള്‍ഡോ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഈ ടീമും റൊണാള്‍ഡോയെ ഒപ്പം കൂട്ടാന്‍ തയ്യാറായില്ല. ഇനി എങ്ങോട്ടാവും റൊണാള്‍ഡോ കൂടുമാറുകയെന്നതാണ് കണ്ടറിയേണ്ടത്. നിലവില്‍ സൗദി ക്ലബ്ബായ അല്‍ നസറിലാണ് റൊണാള്‍ഡോയുള്ളത്.

ക്ലബ്ബുമായി കരാര്‍ പുതുക്കാന്‍ റൊണാള്‍ഡോ താല്‍പര്യം കാട്ടിയിട്ടില്ല. ഈ സാഹചര്യത്തില്‍ അല്‍ നസര്‍ വിട്ടാല്‍ റൊണാള്‍ഡോ എങ്ങോട്ട് പോകുമെന്നതാണ് പ്രധാന ചോദ്യം. റൊണാള്‍ഡോയെ ടീമിലെടുക്കാന്‍ വലിയ പ്രതിഫലം നല്‍കണം. കൂടാതെ സൂപ്പര്‍ താരമെന്ന നിലയിലുള്ള പരിഗണന നല്‍കണം. റൊണാള്‍ഡോയെ നിയന്ത്രിക്കാന്‍ മികച്ചൊരു പരിശീലകനുള്ള ക്ലബ്ബിനെ സാധിക്കുകയുള്ളൂ. ഇതെല്ലാം പരിഗണിക്കുമ്പോള്‍ റൊണാള്‍ഡോയുടെ കൂടുമാറ്റം പ്രയാസമായിരിക്കും.

Story first published: Tuesday, January 7, 2025, 16:41 [IST]
Other articles published on Jan 7, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+