Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പില്‍ റൊണാള്‍ഡോ ഉണ്ടാകില്ലേ...

സാവോ പോളോ: ലോക ഫുട്‌ബോളില്‍ റൊണാള്‍ഡോ എന്ന പേരിന് പല മാനങ്ങളുണ്ട് ... പല അര്‍ത്ഥങ്ങളുണ്ട്. പഴയ ബ്രസീലിയന്‍ താരം റൊണാള്‍ഡോ മുതല്‍ പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വരെ. എന്നാല്‍ ഈ ലോകകപ്പിലെ താരമായ റൊണാള്‍ഡോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാത്രമാണ്.

പക്ഷേ ആരാധകരെ നിരാശരാക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പോര്‍ച്ചുഗലിന്റെ പട നയിക്കാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ടോ ബ്രസീലിലേക്ക് വണ്ടി കയറില്ലെന്നാണ് വിവരം.

Cristiano Ronaldo

ഇടതുകാലിന്റെ തുടക്കുള്ള പേശി വലിവാണ് ക്രിസ്റ്റ്യാനോയെ കുഴക്കുന്നത്. കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ക്കിടെയാണ് പരിക്കേറ്റത്. അതില്‍ നിന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇതുവരെ മുക്തനായിട്ടില്ലത്രെ. എന്നാല്‍ പോര്‍ച്ചുഗലിന്റെ ലോകകപ്പ് ടീം പ്രഖ്യാപിച്ചപ്പോള്‍ നായകനായിത്തന്നെ ക്രിസ്റ്റിയാനോ ഇടം കണ്ടെത്തിയിരുന്നു. അതുകൊണ്ട് തന്നെ ഫുട്‌ബോള്‍ പ്രേമികള്‍ ഏറെ പ്രതീക്ഷയിലും ആയിരുന്നു.

റയല്‍ മാഡ്രിഡിന്റെ താരമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ കഴിഞ്ഞ സീസണില്‍ എല്ലാ കളികളിലും ഇറങ്ങിയിരുന്നില്ല. പരിക്ക് തന്നെയായിരുന്നു പ്രശ്‌നം. എന്നാല്‍ യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ നിവൃത്തികേടുകൊണ്ട് ക്രിസ്റ്റ്യാനോയെ കളത്തിലിറക്കേണ്ടി വന്നു. ഇതോടെയാണ് പരിക്ക് രൂക്ഷമായതെന്നാണ് വിവരം.

ഈ ലോകകപ്പില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ നോക്കുന്ന താരങ്ങളില്‍ ഒരാളായിരുന്നു ക്രസ്റ്റ്യാനോ റൊണാള്‍ഡോ. മെസ്സിയും നെയ്മറും ഒക്കെ പോലെ ലോകം കാത്തിരിക്കുന്ന താരം.

Story first published: Thursday, June 5, 2014, 15:44 [IST]
Other articles published on Jun 5, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+